മിഥുനം ഒരു പ്രയദർശൻ മോഹൻലാൽ സിനിമ അല്ലായിരുന്നു, അവർ ഇതിലേക്കെത്തിയത് ഇങ്ങനെ: വെളിപ്പെടുത്തലുമായി ഉർവശി

304

ഗംഭീര കോമഡിയുടെ പശ്ചാത്തലത്തിൽ പ്രിയദർശൻ സംവിധാനം ചെയ്ത ഒരു മികച്ച കുടുംബ ചിത്രമായിരുന്നു മിഥുനം. എന്നാൽ തിയ്യറ്ററുകളിൽ വേണ്ടത്ര വിജയം നേടാൻ മിഥുനത്തിന് ആയില്ല. താരരാജവ് മോഹൻലാലും, ശ്രീനിവാസനും, ഇന്നസെന്റും ജഗദിയും ഉർവ്വശിയുമൊക്കെ തകർത്താടിയ ചിത്രം ബോക്‌സോഫീസിൽ പരാജയമായി.

ചിത്രത്തിൽ മോഹൻലാലിന്റെ നായികയായി എത്തിയത് ഉർവശി ആയിരുന്നു. ഉർവശി നായികയായ ഏക പ്രിയദർശൻ ചിത്രമാണ് മിഥുനം എന്ന പ്രത്യേകത കൂടി ഈ സിനിമയ്ക്കുണ്ട്. ചിത്രത്തെ കുറിച്ച് അധികം ആർക്കും അറിയാത്ത ഒരു രഹസ്യം വെളിപ്പെടുത്തുകയാണ് ഉർവശി ഇപ്പോൾ.

Advertisements

നടനും സംവിധായകനുമായ ശ്രീനിവാസനാണ് മിഥുനത്തിന്റെ തിരക്കഥ ഒരുക്കിയത്. ശ്രീനിവാസൻ തന്നെ മിഥുനത്തിന്റെ സംവിധാനവും നിർവ്വഹിക്കാൻ ആയിരുന്നു ആദ്യം തീരുമാനിച്ചത്. സിനിമയിലെ പ്രധാന വേഷമായ സേതുവിനെയും അവതരിപ്പിക്കാൻ ശ്രീനിവാസൻ പദ്ധതിയിട്ടിരുന്നു.

എന്നാൽ പിന്നീട് പല കാരണങ്ങൾ കൊണ്ട് പ്രിയദർശൻ ഈ സിനിമയുടെ സംവിധാനം ഏറ്റെടുക്കുകയായിരുന്നു. ഇങ്ങനെയാണ് ഈ വേഷം മോഹൻലാലിൽ എത്തുന്നത് എന്ന് ഉർവശി വെളിപ്പെടുത്തുന്നു. അടുത്തിടെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഉർവശി ഈ വെളിപ്പെടുത്തൽ നടത്തിയത്.

ചിത്രത്തിലെ ഒരു പ്രധാന വേഷത്തെ അവതരിപ്പിച്ചതും ശ്രീനിവാസൻ തന്നെയാണ്. സ്വന്തമായി ബിസിനസ് തുടങ്ങാൻ കഷ്ടപ്പെടുന്ന ഒരു സാധാരണക്കാരനായ നാട്ടിൻ പുറത്തുകാരനെ ആണ് മോഹൻലാൽ ചിത്രത്തിൽ അവതരിപ്പിച്ചത്.

ഇയാളുടെ ഉറ്റ സുഹൃത്തും സഹായിയും ജോലിക്കാരനും ആയ ഒരു കഥാപാത്രത്തെ ആണ് ശ്രീനിവാസൻ ചിത്രത്തിൽ അവതരിപ്പിച്ചത്. ഇവരെ കൂടാതെ തിക്കുറിശ്ശി, കുതിരവട്ടം പപ്പു, ശങ്കരാടി, ജനാർദ്ദനൻ തുടങ്ങി വലിയ ഒരു താരനിര തന്നെ സിനിമയിൽ എത്തിയിരുന്നു.

Advertisement