Home Entertainment Celebrities

എനിക്ക് ഒരു കുശുമ്പിയായി അഭിനയിച്ചാൽ കൊള്ളാമെന്നുണ്ട്: മനസ്സു തുറന്ന് അപർണ ദാസ്

284

മലയാള സിനിമയിൽ വെറും രണ്ടേ രണ്ട് സിനിമകളിൽ അഭിനയിച്ച് പ്രേക്ഷക മനസിൽ തന്റേതായ ഇടം നേടിയെടുത്ത താരമാണ് അപർണ ദാസ്. ടിക് ടോക് വീഡിയോകളിലൂടെയാണ് അപർണ ശ്രദ്ധ പിടിച്ചു പറ്റിയതും പിന്നീട് അഭിനയ രംഗത്തേക്ക് കടന്ന് വന്നതും.

സൂപ്പർ സംവിധായകൻ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ഞാൻ പ്രകാശൻ എന്ന ഫഹദ് ഫാസിൽ ചിത്രത്തിലൂടെയാണ് അപർണ രംഗത്തേക്കെത്തിയത്. ആദ്യ ചിത്രം കൊണ്ടുതന്നെ പ്രേക്ഷക ശ്രദ്ധ നേടിയെടുക്കാൻ അപർണയ്ക്കായി. പിന്നീട് വിനീത് ശ്രീനിവാസന്റെ നായികയായി മനോഹരം എന്ന ചിത്രത്തിൽ അഭിനയിച്ചു.

Advertisements

ഫോട്ടോ ഷൂട്ടുകളിലും മറ്റു ഫാഷൻ അനുബന്ധ പരിപാടികളിലും സജീവമായ അപർണ തന്റെ എല്ലാ പുതിയ ഫോട്ടോകളും ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ താരം തന്റെ സിനിമാ ജീവിത വിശേഷങ്ങളും ആഗ്രഹങ്ങളും ഒരു അഭിമുഖത്തിൽ പങ്കുവെക്കുകയാണ്.

അപർണയുടെ വാക്കുകൾ ഇങ്ങനെ;

ഒരുപാട് ടിക് ടോക് വീഡിയോകൾ ഒന്നും ഞാൻ ചെയ്തിട്ടില്ല. ഒന്ന്, രണ്ട് ടിക് ടോക് വീഡിയോ ചെയ്തത് സത്യൻ സാറിന്റെ മകൻ അഖിൽ സത്യൻ കണ്ടു. സിനിമയിൽ അഭിനയിക്കാൻ താൽപര്യമുണ്ടോ എന്ന് ചോദിച്ച് പുള്ളി എനിക്ക് മെസ്സേജ് അയച്ചു.

അവർ പറഞ്ഞ സിറ്റുവേഷൻ അഭിനയിച്ച് ഞാൻ അവർക്ക് അയച്ചു കൊടുത്തു. അത് സത്യൻ സാർ ഒക്കെ പറഞ്ഞു. ഫഹദിന്റെ കടുത്ത ആരാധികയാണ് ഞാൻ. ആദ്യ ചിത്രത്തിൽ തന്നെ ഫഹദിനോടൊപ്പം സത്യൻ സാറിന്റെ സിനിമയിൽ അതിപ്പോ ചെറിയ റോളാണെങ്കിൽ കൂടി ഞാൻ ചെയ്‌തേനെ.

മാന്യമായിട്ടുള്ള എല്ലാ കഥാപാത്രങ്ങളും ചെയ്യണമെന്നുണ്ട്. അതിപ്പോൾ കോസ്റ്റ്യൂമിന്റെ കാര്യത്തിലായാലും അഭിനയത്തിന്റെ കാര്യത്തിലായാലും. ഒരു ആർട്ടിസ്റ്റ് ആകുമ്പോൾ എല്ലാം ഉൾകൊണ്ട് ചെയ്യണമെന്നാണ് പക്ഷേ എനിക്ക് അത് സാധിക്കുമെന്ന് തോന്നുന്നില്ല. എനിക്ക് ഒരു കുശുമ്പിയായി അഭിനയിച്ചാൽ കൊള്ളാം എന്നുണ്ടെന്നും അപർണ പറഞ്ഞു.

Advertisement