Home Entertainment Celebrities

എനിക്കും അതൊരു സർപ്രൈസായിരുന്നു; എങ്ങനെയാണ് അത് പ്രചരിച്ചതെന്ന് എനിക്കറിയില്ല: വെളിപ്പെടുത്തലുമായി കീർത്തി സുരേഷ്

139

തെന്നിന്ത്യൻ സിനിമയിൽ മികച്ച പ്രകടനവുമായി മുന്നേറുന്ന മലയാളി താരസുന്ദരിയാണ് കീർത്തി സുരേഷ്. മലയാള സിനിമയിലൂടെ അരങ്ങേറ്റം കുറിച്ചു പിന്നീട് തെലുങ്കിലും തമിഴിലും നമ്പർ വൺ താരമായി മുന്നേറുകയാണ് കീർത്തി.

തെന്നിന്ത്യയിലെ ഒട്ടുമിക്ക സൂപ്പർതാരങ്ങൾക്കും ഒപ്പം അഭിനയിച്ചു കഴിഞ്ഞ നടി മലയാളത്തിൽ അധികം സിനിമകൾ ചെയ്തിട്ടില്ലെങ്കിലും മലയാളികൾക്കും പ്രിയപ്പെട്ടവളാണ്. മലയാളത്തിലെ മുൻകാല നായകടി മേനകയുടെയും നിർമ്മാതാവ് സുരേഷ്‌കുമാറിന്റെയും മകളാണ് കീർത്തി സുരേഷ്.

Advertisements

തെലുങ്കിലും തമിഴിലുമാണ് കീർത്തി ഏറ്റവുമധികം സിനിമകൾ ചെയ്തിട്ടുള്ളത്. എങ്കിലും കീർത്തിയുടെ സോഷ്യൽ മീഡിയ പേജ് പരിശോധിച്ചാൽ, താരത്തെ മലയാളികൾ എത്ര സ്‌നേഹിക്കുന്നു എന്ന് അറിയാനാകും. സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് കീർത്തി സുരേഷ്.

വിജയദശമി ദിനത്തിൽ തന്റെ ചെക്ക് ലിസ്റ്റ് പ്രകാരമുള്ള മൂന്ന് കാര്യങ്ങൾ ചെയ്യുന്ന ചിത്രമാണ് കീർത്തി പോസ്റ്റ് ചെയ്തിരിക്കുന്നത്. അതിൽ ഒന്ന് വിജയദശമി ആഘോഷിക്കുക എന്നത് തന്നെയാണ്. രണ്ടാമത്തേത് നന്നായി വെള്ളം കുടിക്കുക എന്നും, മൂന്നാമത്തേത് ഏറ്റവും അടുത്ത സുഹൃത്തിനൊപ്പം സമയം ചെലവഴിക്കുക എന്നതുമാണ്. വളർത്തു നായ നൈക്കിനേയും ചിത്രത്തിൽ കാണാം.

തനിക്ക് ഏറ്റവും പ്രിയപ്പെട്ടയാൾ തന്റെ വളർത്തു നായ നൈക്കാണെന്ന് കീർത്തി മുൻപും പറഞ്ഞിട്ടുണ്ട്.
അതേ സമയം ലോക്ക് ഡൗൺ കാലത്ത് തന്നെ സമൂഹമാധ്യമങ്ങൾ ചർച്ച ചെയ്ത ഒന്നായിരുന്നു കീർത്തി സുരേഷിന്റെ വിവാഹവാർത്ത. കീർത്തിയും ഒരു വ്യവസായിയും തമ്മിൽ വിവാഹിതരാവുന്നു എന്നതായിരുന്നു ഗോസിപ്പ് കോളങ്ങൾ ആഘോഷിച്ച വാർത്തകളിൽ ഒന്ന്.

എന്നാൽ ആ വാർത്ത തെറ്റാണെന്നും തൽക്കാലം വിവാഹം കഴിക്കാനുള്ള പ്ലാൻ തനിക്കില്ലെന്നും തുറന്നുപറഞ്ഞ് ഒടുവിൽ കീർത്തി തന്നെ രംഗത്തെത്തിയിരുന്നു. ആ വാർത്ത എനിക്കും ഒരു സർപ്രൈസായിരുന്നു. എങ്ങനെയാണ് അത്തരമൊരു വാർത്ത പടർന്നതെന്ന് എനിക്കറിയില്ല. ഒന്നു ഞാൻ വ്യക്തമായി പറയാം, അത്തരം പ്ലാനുകളൊന്നും ഇപ്പോൾ ഇല്ല. ഉടനെ തന്നെ വിവാഹം കഴിക്കാനും തീരുമാനിച്ചിട്ടില്ലെന്നും കീർത്തി വ്യക്തമാക്കുന്നു.

Advertisement