Home Entertainment Celebrities

പുളളിക്കാരി ഇപ്പോഴും പഴയ ആൾ തന്നെയാണ്, സത്യത്തിൽ ഞാനാ ചമ്മിപ്പോയത്: സ്വാസികയെ കുറിച്ച് നടി ജിപ്സ പറഞ്ഞത് കേട്ടോ

250

സിനിമാ സീരിയൽ താരമായി വർഷങ്ങളായി മലയാളികൾക്ക് സുപരിചിതയാണ് നടി സ്വാസിക. നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും മിനിസ്‌ക്രീൻ രംഗത്താണ് നടി കൂടുതൽ സജീവമായിരുന്നത്. സീത എന്ന സീരിയൽ ആണ് മലയാളി പ്രേക്ഷകർക്ക് നടിയെ കുടുതൽ പ്രിയങ്കരിയാക്കിയത്. സഹനടിയായുളള വേഷങ്ങളിലൂടെയാണ് സ്വാസിക സിനിമയിൽ തിളങ്ങിയത്.

അതേ സമയം ഈ വർഷത്തെ കേരള സർക്കാരിന്റെ മികച്ച സഹനടിക്കുളള അവാർഡ് നേടി തിളങ്ങി നിൽക്കുകയാണ് സ്വാസിക. യുവനടൻ സിജു വിൽസൺ നിർമ്മിച്ച് റഹ്മാൻ ബ്രദേഴ്‌സ് സംവിധാനം ചെയ്ത വാസന്തി എന്ന ചിത്രത്തിലെ പ്രകടനത്തിനായിരുന്നു നടിക്ക് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചത്.

Advertisements

ഇപ്പോഴിതാ സ്വാസികയെ കുറിച്ച് സുഹൃത്തും നടിയുമായ ജിപ്സ ബീഗത്തിന്റെതായി വന്ന കുറിപ്പ് ശ്രദ്ധേയമമാവുകയാണ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയെങ്കിലും പുളളിക്കാരി പഴയ ആൾ തന്നെയാണ് എന്ന് പറഞ്ഞുകൊണ്ടാണ് നടി രംഗത്ത് എത്തിയത്.

സ്വാസികയെ കുറിച്ച് ജിപ്സ പറഞ്ഞതിങ്ങനെ:

ജിഎസ് പ്രദീപിന്റെ സ്വർണ്ണ മൽസ്യങ്ങൾക്ക് ശേഷം സ്വാസുവുമായിട്ട് വീണ്ടും ഒരു സിനിമ. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജേതാവായിട്ട് കൂടി പുളളിക്കാരി പഴയ ആൾ തന്നെയാണ്. സത്യത്തിൽ ഞാനാ ചമ്മിപ്പോയത്. കാരണം ആൾക്കാരുടെ സ്വഭാവം ഏത് നിമിഷമാണ് മാറുക എന്ന് പറയാൻ പറ്റില്ല. പുറമെ ഉളള സൗന്ദര്യത്തിലേറെ സൗന്ദര്യം സ്വഭാവത്തിലും ഇടപെടലിലും ഉളള ഏറെ കഴിവുകളുളള എന്റെ സ്വീറ്റ് സ്വാസു എന്നാണ് ജിപ്സ ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.

അതേസമയം സ്വാസികയുടെതായി വന്ന സീരിയലുകൾക്കെല്ലാം മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചത്. സീരിയലുകൾക്ക് പുറമെ സിനിമയിലും തിളങ്ങിയ നടിക്ക് ആരാധകരും ഏറെയാണ്. ഫ്‌ളവേഴ്‌സിൽ സംപ്രേക്ഷണം ചെയ്ത സീത നടിയുടെ കരിയറിൽ വലിയ വഴിത്തിരിവായി മാറിയിരുന്നു.

കൂടാതെ നാദിർഷ സംവിധാനം ചെയ്ത കട്ടപ്പനയിലെ ഹൃത്വിക്ക് റോഷൻ എന്ന ചിത്രത്തിലെ സ്വാസികയുടെ കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അഭിനയത്തിന് പുറമെ സ്റ്റാർ മാജിക്ക് എന്ന പരിപാടിയുടെ ഭാഗമായും സ്വാസിക എത്താറുണ്ട്. നല്ലൊരു നർത്തകിയാണ് താനെന്നും മുൻപ് നടി കാണിച്ചുതന്നിട്ടുണ്ട്. ദത്തുപുത്രി എന്ന സീരിയലിലൂടെയാണ് സ്വാസിക മിനിസ്‌ക്രീനിലേക്ക് എത്തിയത്.

പിന്നാലെ സീത എന്ന പരമ്പരയും നടിയുടെതായി പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. സീത നടിയുടെതായി ഏറെ ശ്രദ്ധിക്കപ്പെട്ട സീരിയലായിരുന്നു. ഇപ്പോഴും അഭിനയ രംഗത്ത് സജീവമാണ് സ്വാസിക. ടൊവിനോ തോമസ് നായകനായ എടക്കാട് ബറ്റാലിയൻ എന്ന ചിത്രമാണ് നടിയുടെതായി ഒടുവിൽ തിയ്യേറ്ററുകളിൽ എത്തിയത്.

Advertisement