Home Entertainment

പുതിയ സിനിമയ്ക്കായി ചിമ്പുവിനെ ഭരതനാട്യം പഠിപ്പിച്ച് നടി ശരണ്യ മോഹൻ; ഗുരുവിന്റെയും അനുസരണയുള്ള ശിഷ്യന്റെയും ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

231

തമിഴകത്തിന്റെ ലിറ്റിൽ സൂപ്പർസ്റ്റാർ എന്നറിയപ്പെടുന്ന താരമാണ് ശിലമ്പരശൻ എന്ന ചിമ്പു. തന്റെ കഥാപാത്രങ്ങളുടെ പൂർണതയ്ക്ക് വേണ്ടി എന്ത് മേക്കോവറും വരുത്താനും അതിന് വേണ്ട പരിശീലനവും തയ്യാറെടുപ്പുകൾ നടത്താനും ഒട്ടുംമ മടിയില്ലാത്ത നൻ കൂടിയാണ് ചിമ്പു.

ഇപ്പോഴിതാ സുശീന്ദ്രൻ സംവിധാനം നിർവഹിക്കുന്ന ഈശ്വരൻ എന്ന ചിത്രത്തിന് വേണ്ടി അപ്രതീക്ഷിത മേക്കോവറാണ് ചിമ്പു വരുത്തിയിരിക്കുന്നത്. 101 കിലോ ആയിരുന്ന അദ്ദേഹത്തിന്റെ ശരീരഭാരം ചിത്രത്തിനായി 71 ലേക്ക് കുറച്ചിരിക്കുകയാണ്.

Advertisements

ഭാരം കുറച്ചതിന് പിന്നാലെ ചിമ്പു പങ്കുവച്ച ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ തരംഗമായിരുന്നു. കൃത്യമായ ഡയറ്റിലൂടെയും വർക്കൌട്ടിലൂടെയുമാണ് ചിമ്പു തന്റെ ശരീരഭാരം കുറച്ചത്. ഇതിനൊപ്പം ടെന്നീസ്, ബാസ്‌കറ്റ്‌ബോൾ, നീന്തൽ എന്നിവ കൂടി താരം തന്റെ ദിനചര്യയിൽ ഉൾപ്പെടുത്തിയിരുന്നുവെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.

താരത്തിന്റെ ഡെഡിക്കേഷനെയും ആത്മസമർപ്പണത്തെയും പ്രകീർത്തിച്ച് നിരവധി പേരാണ് രംഗത്തെത്തുന്നത്. എന്നാൽ ഇപ്പോൾ പുറത്ത് വരുന്ന ഒരു ചിത്രം സോഷ്യൽ മീഡിയ കീഴടക്കിയിരിക്കുകയാണ്.

ഇപ്പോൾ ഡാൻസ് പഠിക്കുന്ന ചിമ്പുവിന്റെ ചിത്രമാണ് ജനശ്രദ്ധ നേടിയിരിക്കുന്നത്. മലയാള നടി ശരണ്യ മോഹനാണ് താരത്തിന്റെ ഗുരു. ക്ലാസിക്കൽ ഡാൻസായ ഭരതനാട്യമാണ് ചിമ്പുവിനെ ശരണ്യ അഭ്യസിപ്പിക്കുന്നത്. ഈശ്വരന് വേണ്ടിയാണ് ചിമ്പു ക്ലാസിക്കൽ ഡാൻസ് പഠിക്കുന്നത് എന്നാണ് പുറത്തുവരുന്ന വാർത്തകൾ. എന്നാൽ ഇതുസംബന്ധിച്ച് സ്ഥിരീകരണമൊന്നുമുണ്ടായിട്ടില്ല.

ചിമ്പുവിനൊപ്പം ഓസ്തി എന്ന സിനിമയിൽ ശരണ്യ വേഷമിട്ടിരുന്നു. വിവാഹശേഷം സിനിമയിൽ നിന്ന് വിട്ട് നൃത്തിലേക്ക് മാറുകയായിരുന്നു താരം. സ്വന്തമായി നൃത്തവിദ്യാലയവും ശരണ്യ നടത്തുന്നു. സോഷ്യൽ മീഡിയയിൽ ശരണ്യയും ഭർത്താവും സജീവമാണ്. ആലപ്പുഴയിലെ ശരണ്യയുടെ നൃത്തസ്‌കൂളിലാണോ അതോ ചെന്നൈയിലാണോ ചിമ്പു നൃത്തം അഭ്യസിക്കാൻ എത്തുന്നത് എന്നത് വ്യക്തമല്ല.

Advertisement