Home Entertainment

കുടുംബ വിളക്കിലെ സുമിത്ര നടി മീര വാസുദേവ് മികച്ച നടി മാത്രമല്ല ഉഗ്രൻ ജിമ്മത്തിയുമാണ്, താരത്തിന്റെ വർക്ക്ഔട്ട് വീഡിയോ വൈറൽ

2102

മലയാളത്തിന്റെ താരരാജാവ് മോഹൻലാലിനെ നായകനാക്കി ബ്ലെസ്സി സംവിധാനം ചെയ്ത സൂപ്പർഹിറ്റ് ചിത്രം തന്മാത്രയിലൂടെയാണ് മലയാള സിനിമയിൽ അരങ്ങേറിയ താരമാണ് മാരാ വാസുദേവ്. ശാലീന സൗന്ദര്യം കൊണ്ട് മലയാളി മനസുകൾ മീര വാസുദേവ് കീഴടക്കിയിരുന്നു.

എന്നാൽ ത്മാത്രയിൽ ശക്തമായ നായികയായിരുന്നെങ്കിലും പിന്നീട് മീരയ്ക്ക് നല്ല ചിത്രങ്ങൾ മലയാളത്തിൽ അധികം ലഭിച്ചില്ല. ഇപ്പോൾ ഏഷ്യാനെറ്റിലെ കുടുംബവിളക്ക് സീരിയലിൽ സുമിത്രയായിട്ടാണ് താരം തിളങ്ങുന്നത്.

Advertisements

കുടുംബവിളക്കിലെ വീട്ടമ്മയായി തിളങ്ങുന്ന താരം ഫിറ്റ്‌നസ്സിന്റെ കാര്യത്തിലും ഒന്നാമതാണ്. ജിമ്മിൽ വർക്കൗട്ട് ചെയ്യുന്നതിന്റെ വീഡിയോകളും ചിത്രങ്ങളുമൊക്കെ താരം പങ്കുവയ്ക്കാറുണ്ട്. താരത്തിന്റെ വർക്കൗട്ട് വീഡിയോകളും ചിത്രങ്ങളും ഇപ്പോൾ വൈറലാവുകയാണ്.

വാസുദേവൻ, ഹേമലത എന്നിവരുടെ മൂത്ത മകളായി ഒരു തമിഴ് കുടുംബത്തിൽ മുംബൈയിലാണ് മീരാ വാസുദേവ് ജനിച്ചത്. ആർട്സ്, സൈക്കോളജി, ഇംഗ്ലീഷ് സാഹിത്യം എന്നിവയിൽ ബാച്ചിലർ ഡിഗ്രി നേടിയ ശേഷം നിരവധി പരസ്യ ചിത്രങ്ങളിലൂടെയാണ് മീര വിജയകരമായി ഒരു മോഡലായി പ്രശസ്തി നേടിയത്.

ഏതാനും ഹിന്ദി, തമിഴ്, തെലുങ്കു സിനിമകളിൽ അഭിനയിച്ച ശേഷമായിരുന്നു മീരാ വാസുദേവിന്റെ മലയാളത്തിലേക്കുളള കടന്നുവരവ്. മലയാളിയാണെന്നായിരുന്നു മീരയെ പറ്റി എല്ലാവരുടെയും ധാരണ. അത്രത്തോളം മലയാളിത്തമായിരുന്നു മീരയ്ക്കുണ്ടായത്. തൻമാത്രയും മോഹൻലാലിന്റെ ഭാര്യയായും രണ്ടു മക്കളുടെ അമ്മയായും മീര സിനിമയിൽ തിളങ്ങി.

2 തവണ വിവാഹിതയായ മീരയ്ക്ക് ആദ്യ ഭർത്താവിൽ നിന്ന് ഉണ്ടായ ശാരീരികവും മാനസികവുമായ ഉപദ്രവങ്ങൾ ഊഹിക്കാവുന്നതിലും അപ്പുറമായിരുന്നു. വിശാൽ അഗർവാളായിരുന്നു മീരയുടെ ആദ്യ ഭർത്താവ്. ഈ ബന്ധം താരം വേർപിരിഞ്ഞിരുന്നു.

2012 ൽ രണ്ടാമത് മീര പ്രണയിച്ച് വിവാഹിതയായി. നടൻ ജോൺ കോക്കനായിരുന്നു മീരയുടെ രണ്ടാം ഭർത്താവ്. ഇതിൽ ഇവർക്ക് ഒരു മകനുണ്ടായി. എന്നാൽ അധികംവൈകാതെ ഈ ബന്ധവും പിരിഞ്ഞു.ഇപ്പോൾ മകൻ അരീഹയ്ക്കൊപ്പം കൊച്ചിയിലാണ് മീരയുടെ ജീവിതം.

ലൊക്കേഷനുകളിലും മകൻ അരീഹയെ മീര ഒപ്പം കൂട്ടാറുണ്ട്. എന്തായാലും തന്മാത്രയിലെ ലേഖയ്ക്ക് പിന്നാലെ കുടുംബവിളക്കിലെ സുമിത്രയായി വീണ്ടും മലയാളി മനസുകളിൽഇടം നേടിയിരിക്കയാണ് മീരാ വാസുദേവ്.

Advertisement