Home Entertainment

ആ കാര്യം ആരോടും പറയാതിരിക്കാൻ അന്ന് എന്നെ പേടിച്ച് ഞാൻ പറയുന്നതൊക്കെ ജയേട്ടൻ വാങ്ങിത്തരുവായിരുന്നു: വെളിപ്പെടുത്തലുമായി സീമ

7687

ഒരുകാലത്ത് തെന്നിന്ത്യൻ സിനിമാ പ്രേക്ഷകരുടെ പ്രിയങ്കരിയായി തിളങ്ങിനിന്ന താരമാണ് നടീ സീമ. മലയാളികൾക്കും ഏറെ പ്രിയപ്പെട്ട നടയായ സീമ ബ്ലാക്ക് ആൻഡ് വൈറ്റ് കാലം മുതൽ നടി സിനിമകളിൽ സജീവമായിരുന്നു. ജയൻ, മമ്മൂട്ടി ഉൾപ്പെടെയുളള സൂപ്പർ താരങ്ങളുടെ സിനിമകളിലെല്ലാം നായികയായി സീമ അഭിനയിച്ചിരുന്നു. സീമയുടെ ഭർത്താവ് ഐവി ശശി സംവിധാനം ചെയ്ത അവളുടെ രാവുകൾ എന്ന ചിത്രമാണ് നടിയുടെ കരിയറിൽ വലിയ വഴിത്തിരിവായി മാറിയത്.

ചിത്രത്തിലെ രാജി എന്ന കഥാപാത്രം നടിയുടെതായി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അവളുടെ രാവുകൾക്ക് ശേഷമാണ് സീമയ്ക്ക് മലയാളത്തിൽ നിരവധി മികച്ച കഥാപാത്രങ്ങൾ ലഭിച്ചത്. ജയനൊപ്പവും മുൻപ് ഒരുപാട് സിനിമകളിൽ നായികയായി സീമ അഭിനയിച്ചിരുന്നു. സഹോദര തുല്യനായ ജയനെ കുറിച്ച് മുൻപ് പല അഭിമുഖങ്ങളിലും സീമ തുറന്നുപറഞ്ഞിട്ടുണ്ട്.

Advertisements

അതേസമയം കൈരളി ടിവിയുടെ ജെബി ജംഗ്ഷനിൽ ജയനെ കുറിച്ച് സീമ പറഞ്ഞ കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അന്ന് ജയൻ അണ്ണന് ഗേൾഫ്രണ്ട്സ് ഒക്കെ ഒരുപാടുണ്ടായിരുന്നെന്നും അത് ആരോടും പറയാതിരിക്കാൻ എനിക്ക് മസാല ദോശയൊക്കെ വാങ്ങിത്തരുമായിരുന്നെന്നും സീമ പറയുന്നു. സീമയുടെ വാക്കുകൾ ഇങ്ങനെ

പുളളിന്റെ ഗേൾഫ്രണ്ട്സ് ഒകെ ഒരുപാടുണ്ട് ജയേട്ടന്റ അപ്പോ പുളളി ഈ വൈകുന്നേരം ആവുമ്പാ എന്നോട് മോളേ ഞാൻ ഇപ്പോ വരാമെന്ന് പറയും. അപ്പോ അണ്ണാ പോയിട്ട് വരുമ്പോ മസാല ദോശ വാങ്ങിച്ച് വരണമെന്ന് ഞാൻ പറയും. പുളളി പേടിച്ചിട്ട് വാങ്ങിച്ചിട്ട് വരും. ചോക്ലേറ്റും മസാല ദോശയുമൊക്കെ മേടിക്കും.

ഇല്ലെങ്കിൽ സെറ്റ് മുഴുവൻ കേറി പറഞ്ഞേക്കും ഞാൻ. അപ്പോ അത് പേടിച്ച് വാങ്ങിച്ചുകൊണ്ടുവരുമായിരുന്നു അദ്ദേഹം. അന്ന് ബെല്ലും ബ്രേക്കും ഒന്നുമില്ലായിരുന്നു എനിക്ക്, എന്തും പറയുമായിരുന്നു എന്ന് സീമ പറയുന്നു. അതേ സമയം മോളിവുഡിൽ മികച്ച ക്യാരക്ടർ റോളുകൾ ചെയ്ത നായിക കൂടിയാണ് സീമ. ഒരുകാലത്ത് ഭർത്താവ് ഐവി ശശിസംവിധാനം ചെയ്യുന്ന സിനിമകളിൽ സ്ഥിരം നായികയായി സീമ മലയാളത്തിൽ എത്തിയിരുന്നു.

ഐവി ശശിയ്ക്ക് പുറമെ എംടി വാസുദേവൻ നായരുടെ തിരക്കഥയിൽ ഒരുങ്ങിയ സിനിമകളിലും മികച്ച കഥാപാത്രങ്ങൾ സീമയ്ക്ക് ലഭിച്ചിരുന്നു. എംടി രചിച്ച സിനിമകളിലെല്ലാം ശക്തമായ സത്രീ കഥാപാത്രങ്ങളെയാണ് നടി അവതരിപ്പിച്ചിരുന്നത്. ലോഹിതദാസിന്റെ മഹായാനം എന്ന സിനിമയോടെ സിനിമയിൽ നിന്നും ഇടവേള എടുത്ത നടി പിന്നീട് മോഹൻലാലിന്റെ ഒളിമ്പ്യൻ ആന്തോണി ആദം എന്ന സിനിമയിലൂടെയാണ് തിരിച്ചെത്തിയത്. ഇപ്പോഴും അമ്മവേഷത്തിലും സഹനടിയായും താരം സിനിമയിൽ സജീവമാണ്.

Advertisement