ഒരുകാലത്ത് സിനിമയിലും സീരിയലിലുമൊക്കെയായി തിളങ്ങി നിന്ന താരസുന്ദരിയായിരുന്നു നടി മുക്ത. നന്നേ ചെറുപ്രായത്തിൽ സിനിമയിൽ എത്തിയതിനാൽ മികച്ച അവസരങ്ങളും താരത്തിന് ലഭിച്ചിരുന്നു. മലയാളത്തിൽ മാത്രമല്ല അന്യഭാഷയിലും തിളങ്ങിയ താരമായിരുന്നു മുക്ത.
മലയാളത്തിന്റെ പ്രിയഗായികയും അവതാരകയുമായ റിമി ടോമിയുടെ സഹോദരൻ റിങ്കു ടോമിയായിരുന്നു മുക്തയെ വിവാഹം ചെയ്തത്. വിവാഹ ശേഷം അഭിനയത്തിൽ നിന്നും ഇടവേളയെടുത്ത താരം അടുത്തിടെ തിരിച്ചെത്തിയിരുന്നു. കൂടത്തായി സീരിയലിലൂടെയായിരുന്നു മുക്ത എത്തിയത്.
ഡോളി എന്ന കഥാപാത്രമായുള്ള വരവിന് ഗംഭീര പിന്തുണ ലഭിച്ചതോടെ താരം സന്തോഷത്തിലായിരുന്നു. അപ്രതീക്ഷിത ട്വിസ്റ്റുകളുമായി മുന്നേറിയ സീരിയൽ അടുത്തിടെയായിരുന്നു അവസാനിച്ചത്. ഡോളിയാവാൻ തുടക്കത്തിൽ പേടിച്ചുവെങ്കിലും പിന്നീട് തീരുമാനം മാറ്റുകയായിരുന്നു മുക്ത.

ഈ സീരിയൽ ഏറ്റെടുത്തതിന് ശേഷം കൂടത്തായി വിഷയത്തെക്കുറിച്ച് കൂടുതൽ ശ്രദ്ധിച്ചിരുന്നു. ഡോളിയുടെ വസ്ത്രധാരണവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നുവെന്നും മുക്ത പറയുന്നു. അവരെ അനുകരിക്കാനായുള്ള ശ്രമങ്ങളും നടത്തിയിരുന്നു.
അതേ സമയം മലയാളത്തിൽ നിന്നും തമിഴിൽ നിന്നുമൊക്കെയായി മികച്ച കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ കഴിഞ്ഞതിൽ സംതൃപ്തിയുണ്ടെന്നാണ് മുക്ത പറയുന്നത്. അച്ഛനുറങ്ങാത്ത വീടിൽ അഭിനയിച്ചതിന് ശേഷം മികച്ച അവസരങ്ങൾ ലഭിക്കുമെന്നായിരുന്നു എല്ലാവരും പറഞ്ഞത്. എന്നാൽ സംഭവിച്ചത് അതായിരുന്നില്ല.
അത്ര മികച്ച അവസരങ്ങളൊന്നും ആ സമയത്ത് ലഭിച്ചിരുന്നില്ല. മികച്ച അവസരത്തിനായി കാത്തിരുന്നിരുന്നു. മലയാളത്തിൽ നിന്നും മികച്ച അവസരം തേടിയെത്തിയാൽ എന്തായാലും സ്വീകരിക്കുമെന്നും മുക്ത പറയുന്നു. ഡോളിയെന്ന കഥാപാത്രമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും മുക്ത പറഞ്ഞിരുന്നു.

എങ്ങനെയാണ് ഈ കഥാപാത്രത്തെ പ്രേക്ഷകർ സ്വീകരിക്കുതെന്നോർത്തുള്ള ആശങ്കയുണ്ടായിരുന്നു തുടക്കത്തിൽ. നാല് വയസ്സുകാരിയായ മകളുടെ പിന്തുണയെക്കുറിച്ചും മുക്ത വാചാലയായിരുന്നു. കൺമണിയുടെ വിശേഷങ്ങളെല്ലാം ആരാധകർ അറിയാറുണ്ട്.
അമ്മ അഭിനയിക്കാൻ പോയ്ക്കോളൂയെന്നും ചിരിച്ച് സന്തോഷത്തോടെ അഭിനയിക്കണമെന്നുമായിരുന്നു മകൾ പറഞ്ഞതെന്നും മുക്ത പറഞ്ഞിരുന്നു. മകൾ മാത്രമല്ല കുടുംബത്തിലുള്ളവരെല്ലാം ഗംഭീര പിന്തുണണയായിരുന്നു നൽകിയത്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിനിടയിലായിരുന്നു മുക്ത വിശേഷങ്ങൾ പങ്കുവെച്ചത്.









