ആറ് വർഷങ്ങൾക്ക് ശേഷം അമ്മയ്ക്കൊപ്പം ഒരു പിറന്നാളാഘോഷം, ഉള്ളിലെ സന്തോഷം പങ്കുവെച്ച് നടി മീരാ നന്ദൻ

108

ലാൽജോസിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ മുല്ല എന്ന ചിത്രത്തിലൂടെ ദിലീപിന്റെ നായികയായി മലയാളത്തിൽ അരങ്ങേറ്റം കുറിച്ച നായികയാണ് നടി മീരാ നന്ദൻ. ഒരു റിയാലിറ്റി ഷോയിൽ അവതാരകയായി എത്തിയ സമയത്താണ് നടിക്ക് സിനിമയിൽ അവസരം ലഭിച്ചത്.

ആദ്യ ചിത്രത്തിൽ തന്നെ ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ച താരം മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറി.
പിന്നീട് സൂപ്പർതാരങ്ങളുടെയെല്ലാം നായികയായി മീരാ നന്ദൻ മലയാളത്തിൽ തിളങ്ങിയിരുന്നു. തുടർന്ന് മുൻനിര സംവിധായകർക്കും താരങ്ങൾക്കുമൊപ്പമുളള സിനിമകളിൽ നടി എത്തിയിരുന്നു.

Advertisements

മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും മീര നന്ദൻ സിനിമകൾ ചെയ്തു. വിവിധ ഇൻഡസ്ട്രികളിലായി മുപ്പതിലധികം സിനിമകൾ ചെയ്ത ശേഷമാണ് നടി മറ്റൊരു ജോലിയിലേക്ക് കടന്നത്. നിലവിൽ ദുബായിൽ റേഡിയോ ജോക്കിയായി ജോലി ചെയ്യുകയാണ് മീര.

അഭിനയത്തിന് പുറമെ നല്ലൊരു പാട്ടുകാരി കൂടിയാണ് താനെന്ന് മീര കാണിച്ചുതന്നിരുന്നു. മുൻപ് നിരവധി തവണ സ്റ്റേജ് പ്രോഗ്രാമുകളിലെല്ലാം ഗാനങ്ങൾ ആലപിച്ച് മീര എത്തിയിട്ടുണ്ട്. അതേസമയം തിരക്കുകൾക്കിടെയിലും സോഷ്യൽ മീഡിയയിലും ആക്ടീവാകാറുണ്ട് താരം. ദ

ദുബായിൽ നിന്നുളള വിശേഷങ്ങളും ചിത്രങ്ങളും വീഡിയോകളുമെല്ലാം പങ്കുവെച്ച് താരം എത്താറുണ്ട്, മീര നന്ദന്റെതായി വന്ന പുതിയൊരു ഇൻസ്റ്റഗ്രാം പോസ്റ്റും ശ്രദ്ധേയമായി മാറിയിരുന്നു. ആറ് വർഷങ്ങൾക്ക് ശേഷം അമ്മയ്‌ക്കൊപ്പം തന്റെ പിറന്നാൾ ആഘോഷിക്കാനായതിന്റെ സന്തോഷമാണ് താരം പങ്കുവെച്ചിരിക്കുന്നത്.

മീരാ നന്ദന്റെ വാക്കുകകൾ ഇങ്ങനെ:

ആറു വർഷങ്ങൾക്കിപ്പുറം അമ്മയ്ക്കൊപ്പം എന്റെ പിറന്നാൾ. ഇന്ന് അമ്മയൊരുക്കിയ പിറന്നാൾ സദ്യയുണ്ണുമ്പോൾ മനസിലുള്ള സന്തോഷം പറഞ്ഞറിയിക്കാൻ വാക്കുകൾ മതിയാകുന്നില്ലെന്ന് മീര കുറിച്ചു.

ഇതിനോട വിവിധ ഭാഷകളിലായി മുപ്പതിലധികം സിനിമകളിൽ അഭിനയിച്ച താരമാണ് മീരാ നന്ദൻ. അഭിനയ പ്രാധാന്യമുളള റോളുകളിലാണ് താരം കൂടുതലായി എത്തിയത്. മുൻപ് ഗ്ലാമറസ് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചും നടി വാർത്തകളിൽ നിറഞ്ഞിരുന്നു. അന്ന് വിമർശിച്ചവർക്കെല്ലാം വായടപ്പിക്കുന്ന മറുപടിയാണ് നടി കൊടുത്തത്.

Advertisement