Home Entertainment

ഏറ്റവും കൂടുതൽ ഫാൻസ് അസോസിയേഷനുള്ള പെൺ താരം, സീരിയൽ നടി മൃദുലയെ കുറിച്ച് രാജ് കലേഷ് പറഞ്ഞത് കേട്ടോ

510

നടൻ, അവതാരകൻ, മജീഷ്യൻ എന്നിങ്ങനെ ഒരുപോലെ മലയാളത്തിന്റെ മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും തിളങ്ങി നിൽക്കുന്ന താരമാണ് രാജ് കലേഷ്. നിരവധി അരാധകരാണ് മിനിസ്‌ക്രീനിൽ താരത്തിന് ഉള്ളത്.

വ്യത്യസ്തമായ അവതരണ ശൈലിയും പെരുമാറ്റവുമാണ് രാജ് കലേഷിനെ പ്രേക്ഷകരുടെ പ്രിയങ്കരനാക്കുന്നത്. പ്രേക്ഷരുടെ സ്വന്തം കല്ലുവായി മാറിയിരിക്കുകയാണ് ഇന്ന് താരം. എന്നാൽ ഇപ്പോൾ സമൂഹ മാധ്യമങ്ങളിലൂടെ ശ്രദ്ധ നേടുന്നത് താരത്തിന്റ ഇൻസ്റ്റഗ്രാം സ്റ്റോറിയാണ്.

Advertisements

നടന്റെ രസകരമായ സ്റ്റോറി മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയെ കുറിച്ചാണ്. കല്ലുവിന്റെ അടുത്ത സുഹൃത്തും മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയുമായ മൃദുല വിജയിയെ കുറിച്ചായിരുന്നു ഇൻസ്റ്റാഗ്രാം സ്റ്റോറിയായി പങ്കുവച്ചതും.

മൃദുലയെ പരിചയപ്പെടുത്തികൊണ്ട് ‘ഏറ്റവും കൂടുതൽ ഫാൻസ് അസോസിയേഷനുള്ള പെൺ താരം’ എന്നാണ് കലേഷ് കുറിച്ചിരിക്കുന്നത്. ഇത് മൃദുലയും സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിട്ടുമുണ്ട്. നടി ചിത്രം നന്ദി പറഞ്ഞു കൊണ്ടാണ് സ്റ്റോറിയായി പങ്കുവെച്ചിരിക്കുന്നത്.

മൃദുല ടെലിവിഷൻ രംഗത്ത് സജീവ സാന്നിധ്യമാണ്. സ്റ്റാർ മാജിക് എന്ന ഗെയിം ഷോയിലും നിരവധി സീരിയലുകളുടെ ഭാഗമായ താരം എത്തിയിരുന്നു. തമിഴ്, മലയാളം ചിത്രങ്ങളിൽ വേഷമിട്ടിരുന്നവെങ്കിലും മിനിസ്‌ക്രീനിലൂടെയാണ് ഏറെ ശ്രദ്ധ നേടിയിരുന്നത്.

ജെനിഫർ കറുപ്പയ്യ എന്ന തമിഴ് സിനിമയിൽ പതിനഞ്ചാം വയസിലാണ് മൃദുല വേഷമിടുന്നത്. താരം കടൻ അൻപൈ മുറിക്കും എന്ന ചിത്രത്തിലും വേഷമിട്ടു. നടിയുടെ മലയാള ചിത്രങ്ങൾ സെലിബ്രേഷൻ, കൗമുദി എന്നിവയാണ്. മൃദുലയുടെ ആദ്യ സീരിയൽ കൗല്യാണ സൗഗന്ധികമാണ്. നടിയുടെ കൃഷ്ണ തുളസി, മഞ്ഞുരുകും കാലം, ഭാര്യ തുടങ്ങിയ പരമ്പരകളും ജനശ്രദ്ധ നേടിയവയായിരുന്നു.

സീ കേരളത്തിലെ പൂക്കാലം വരവായി എന്ന പരമ്പരയിലാണ് ഇപ്പോൾ നടി അഭിനയിക്കുന്നത്. താരം അവതരിപ്പിക്കുന്നത് സംയുക്ത എന്ന കഥാപാത്രത്തെയാണ്. സോഷ്യൽ മീഡിയയിൽ സജീവമായി മൃദുല പങ്കുവയ്ക്കുന്ന ഫോട്ടോഷൂട് ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാറുണ്ട്.

Advertisement