Home Entertainment Celebrities

നമ്മുടെ വിവാഹം ഒടുവിൽ നിയമപരമായി പ്രായപൂർത്തിയായി: വിവാഹ വാർഷികദിനത്തിൽ പൂർണിമയും ഇന്ദ്രജിത്തും പറഞ്ഞത് കേട്ടോ

144

മലയാളികളുടെ ഇഷ്ട താര ജോഡികളാണ് നടൻ ഇന്ദ്രജിത്തും നടി പൂർണിമയും എന്നും. ആരും അസൂയയോടെ നോക്കി കാണുന്ന കുടുംബമാണ് ഇവരുടേത്, മലയാള സിനിമയിൽ മറ്റൊരുപാട് താര ദമ്പതിമാരുണ്ടെങ്കിലും അതിൽ പൂർണിമയും ഇന്ദ്രജിത്തും മലയാളികൾക്ക് അൽപ്പം സ്‌പെഷ്യലാണ്.

അതിനു പ്രധാന കാരണം അവരെ അത്രയധികം മലയാളി പ്രേക്ഷകർ സ്‌നേഹിക്കുന്നു എന്നതാണ്. കഴിഞ്ഞ ദിവസം ഇരുവരുടേയും പതിനെട്ടാം വിവാഹ വാർഷികമായിരുന്നു. കൂടാതെ പൂർണിമയുടെ 42ാം ജന്മദിനവും. ഇരുവരും പരസ്പരം ആശംസകൾ നേരുകയാണ്.

Advertisements

ഒടുവിൽ നമ്മുടെ വിവാഹത്തിന് നിയമപരമായി പ്രായപൂർത്തിയായി എന്നാണ് താമശ രീതിയിൽ പൂർണിമ പറയുന്നത്. എന്നാൽ ഇക്കാലമത്രയും തന്റെ താങ്ങായി നിന്ന പ്രിയപ്പെട്ടവളോട് നന്ദി പറയുകയാണ് ഇന്ദ്രജിത്. പിറന്നാളും വിവാഹ വാർഷികവും ഒരുമിച്ച് ആഘോഷിക്കാനുള്ള ഭാഗ്യമാണ് പൂർണിമയ്ക്കുള്ളത്.

ഇവർക്ക് രണ്ട് പെണ്മക്കളാണ് ഉള്ളത് പ്രാർഥനയും നക്ഷത്രയും, അമ്മയും മക്കളും എപ്പോഴും കൂട്ടുകാരെപോലെയാണ്, പ്രാർഥന സോഷ്യൽ മീഡിയയിൽ സജീവമാണ്, താരത്തിന്റെ ഓരോ പോസ്റ്റും നിമിഷനേരംകൊണ്ടാണ് വൈറലാകുന്നത്, ഇപ്പോൾ അമ്മക്ക് ജന്മദിനാശംസകളുമായി മകൾ പ്രാർഥനയും എത്തി.

തന്റെ ജീവിതത്തിലെ ഏറ്റവും വലിയ പ്രചോദനമാണ് അമ്മ എന്നാണ് പ്രാർഥന പറയുന്നത്. അതുപോലെതന്നെ പൂർണിമയുടെ അടുത്ത സുഹൃത്തുക്കളാണ് ഗീതു മോഹദാസും മഞ്ജു വാരിയരും ഇരുവരും താരത്തിന് ആശംസകളുമായി എത്തിയിരുന്നു. പ്രിയപ്പെട്ട കൂട്ടുകാരിക്ക് സ്‌നേവും പരിധികളില്ലാത്ത ആശംസകളുമാണ് ഗീതു മോഹൻദാസിന്റെ പോസ്റ്റ്.

മഞ്ജു വാര്യരുടെ ആശംസ പോസ്റ്റും ചിത്രങ്ങളും ശ്രദ്ധേയമായി മാറിക്കൊണ്ടിരിക്കുകയാണ്. ഇന്ദ്രജിത്തിനെ കെട്ടിപ്പിടിച്ച് നിൽക്കുന്ന പൂർണിമയുടെ ഫോട്ടോയുമായാണ് മഞ്ജു വാര്യരെത്തിയത്. ഹാപ്പി ആനിവേഴ്സറി പോസ്റ്റിൽ ഇരുവരേയും ടാഗ് ചെയ്തിരുന്നു. ഹാപ്പി ബർത്ത് ഡേ പൂ, ഐലവ് യൂ പൂ, നമ്മളൊരുപാട് രഹസ്യങ്ങൾ പങ്കുവെക്കുന്നവരാണ് എന്നായിരിക്കും ആളുകൾ ഇത് കണ്ട് തെറ്റിദ്ധരിക്കുന്നതെന്നുമായിരുന്നു മഞ്ജു വാര്യർ കുറിച്ചത്.

പിറന്നാളാശംസ നേർന്നുള്ള പോസ്റ്റിനൊപ്പം ഇരുവരുടേയും മനോഹര ചിത്രങ്ങളും ചേർത്തിട്ടുണ്ട്. ഒരു അഭിനേത്രി എന്നതിലുപരി മികച്ചൊരു വസ്ത്ര അലങ്കാര കൂടിയാണ് പൂർണിമ, താരത്തിന് സ്വന്തമായി കൊച്ചിയിൽ പ്രാണ എന്ന പേരിൽ ഒരു ബൊട്ടിക്കും ഉണ്ട്. 18 വർഷത്തിന് ശേഷമായി വൈറസിലൂടെയായിരുന്നു പൂർണിമ അഭിനയ രംഗത്തേക്ക് തിരിച്ചുവന്നത്.

ഇന്ദ്രജിത്തും ഈ ചിത്രത്തിൽ അഭിനയിച്ചിരുന്നു. നാളുകൾക്ക് ശേഷമുള്ള വരവിൽ സന്തുഷ്ടയാണ് താനെന്ന് വ്യക്തമാക്കി താരമെത്തിയിരുന്നു. വൈറസിന് പിന്നാലെയായി തുറമുഖത്തിലും അഭിനയിച്ചിരുന്നു താരം.
സിനിമക്കും കുടുംബത്തിനും അപ്പുറത്ത് സുഹൃത്ത് ബന്ധത്തിന് വളരെ പ്രാധാന്യം നൽകുന്ന ആളാണ് പൂർണിമ.

അടുത്ത സുഹൃത്തുക്കളായ മഞ്ജുവും ഗീതുവും ഒന്നിച്ച് നിരവധി വിദേശയാത്രകൾ താരം നടത്തിയിട്ടുണ്ട്. സിനിമയിൽ സജീവമല്ലാതിരുന്ന സമയത്തും പൂർണിമയും സംയുക്ത വർമ്മയുമെല്ലാം മഞ്ജു വാര്യർക്ക് അരികിലേക്ക് എത്തിയിരുന്നു.

Advertisement