Home Entertainment

നടി രേഖാ രതീഷ് ഒരു ദിവസത്തിന് വാങ്ങുന്നത് ഞെട്ടിക്കുന്ന തുക: ചർച്ചയായി സീരിയലിലെ പ്രതിഫലം

13534

മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് ഏറെ പരിചിതയായ നടിയാണ് നടി രേഖ രതീഷ്. പരസ്പരം സീരിയലിലെ പടിപ്പുര വീട്ടിൽ പത്മാവതി എന്ന് പറഞ്ഞാൽ അറിയാത്തവരായി ആരും ഉണ്ടാകില്ല. മഴവിൽ മനോരമയിലെ മഞ്ഞിൽ വിരിഞ്ഞ പൂവ്, സി കേരളത്തിലെ പൂക്കാലം വരവായി എന്നീ സീരിയലുകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളായിട്ടാണ് ഇപ്പോൾ താരം തിളങ്ങുന്നത്.

അതേ സമയം ബിഗ്‌സ്‌ക്രീനിലൂടെയാണ് അഭിനയം ആരംഭിച്ചത് എങ്കിലും മിനിസ്‌ക്രീനിലാണ് താരം തിളങ്ങിയത്. രേഖയുടെ സ്വകാര്യ ജീവിതം പലപ്പോഴും ഗോസിപ്പ് കോളങ്ങളിൽ ഇടം പിടിച്ചിട്ടുണ്ട്. ഇപ്പോൾ താരത്തിന്റെ പ്രതിഫലം സംബന്ധിച്ച ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്. മിനിസ്‌ക്രീനിലെ ശക്തമായ സ്ത്രീ കഥാപാത്രങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതയായ നടിയാണ്് രേഖ രതീഷ്.

Advertisements

പരസ്പരം എന്ന സീരിയലാണ് രേഖയുടെ കരിയർ ബ്രേക്കായി മാറിയത്. ഇതിന് ശേഷം മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന സീരിയലിൽ മല്ലിക പ്രതാപായും, സീ കേരളത്തിലെ പൂക്കാലം വരവായ് സീരിയലിൽ നാലു പെൺമക്കളുടെ അമ്മയായും രേഖ തിളങ്ങുന്നുണ്ട്. താരത്തിന്റെ പ്രതിഫലം സംബന്ധിച്ച ചില വാർത്തകളാണ് ശ്രദ്ധനേടുന്നത്.

പരസ്പരത്തിന് ശേഷമാണ് രേഖയുടെ പ്രതിഫലം ഉയർന്നത്. വളരെ ശക്തമായ കഥാപാത്രമാണ് മഞ്ഞിൽ വിരിഞ്ഞ പൂവിൽ രേഖ അവതരിപ്പിക്കുന്ന മല്ലിക പ്രതാപ്. ഒരു വ്യവസായിയുടെ ആഡ്യത്വവും പ്രൗഡിയും വിളിച്ചൊതുന്നതാണ് രേഖയുടെ ഈ കഥാപാത്രം. പൂക്കാലം വരവായിയിലാകട്ടെ നാലു പെൺമക്കളുടെ അമ്മായായി ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാടുപെടുന്ന കഥാപാത്രമായിട്ടാണ് രേഖ എത്തുന്നത്.

മികച്ച അഭിനയമാണ് ഈ രണ്ടു സീരിയലുകളിലും താരം കാഴ്ചവയ്ക്കുന്നത്. ഇപ്പോൾ രേഖയ്ക്ക് സീരിയലുകളിൽ ലഭിക്കുന്ന പ്രതിഫലത്തിന്റെ ചർച്ചകൾ ശ്രദ്ധനേടുകയാണ്. സിനിമയിൽ നിന്നും വിഭിന്നമായി സീരിയലുകളിൽ നായകൻമാരെക്കാൾ നായികമാർക്കാണ് പ്രതിഫലം കൂടുതൽ.

നായികാ പ്രാധാന്യമുള്ളവയാണ് സീരിയൽ എന്നതും സ്ത്രീകൾക്ക് ആഭരണങ്ങൾക്കും വേഷങ്ങൾക്കുമായി വൻതുക ചെലവാകും എന്നതുമാണ് ഇതിന് കാരണം. രേഖാ രതീഷിന് ഒരു ദിവസം ഏകദേശം 15000 രൂപ വരെയാണ് പ്രതിഫലം ലഭിക്കുന്നതെന്നാണ് റിപ്പോർട്ട് എത്തുന്നത്. പത്തു ദിവസം വരെയൊക്കെയാകും ഒരു സീരിയലിന്റെ ഒരു ഷെഡ്യൂൾ നടക്കാറ്. ഇതിന് മാറ്റം വന്നേക്കാം. നേരത്തെ ഒരു ദിവസത്തേക്ക് 30000 രൂപ വരെ രേഖ പ്രതിഫലം വാങ്ങുന്നുവെന്ന് റിപ്പോർട്ടുകളെത്തിയിരുന്നു.

എന്നാൽ ഇത് സീരിയൽ രംഗത്തുള്ളവർ തള്ളിയിരുന്നു. എന്നാൽ മികച്ച അഭിനയം കാഴ്ചവയ്ക്കുന്ന രേഖയ്ക്ക് 30000 പോലും ചെറിയ തുകയാണെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം.

Advertisement