Home Entertainment

നീലക്കുയിൽ നായകൻ നിതിൻ ജെയ്ക്ക് ഗർഭിണിയായ നായികയെ കാണാൻ എത്തിയപ്പോൾ; ചിത്രങ്ങൾ പങ്കുവെച്ച് നീലക്കുയിലിലെ റാണി ലത സംഗരാജു

953

മലയാളം മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെച്ച പരമ്പരയായിരുന്നു നീലക്കുയിൽ എന്ന സീരിയൽ. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന പരമ്പരയിലെ റാണിയും കസ്തൂരിയും ആദിയും ഭാസിയുമെല്ലാം പ്രേക്ഷകർക്ക് പ്രിയപ്പെട്ട കഥാപത്രങ്ങളായിരുന്നു.

ആദിയുടെയും റാണിയുടേയും ജീവിതത്തിലെ നിർണായക രംഗങ്ങളിലൂടെ മുന്നേറിയ പരമ്പര മികച്ച പ്രതികരണം നേടിയിരുന്നു. ആദി എന്ന പത്രപ്രവർത്തകന്റെ പ്രണയവും, പ്രണയസാക്ഷാത്ക്കാരവും അറിയാതെ കാട്ടിലകപ്പെട്ട് നടക്കുന്ന വിവാഹവുമെല്ലാമായിരുന്നു നീലക്കുയിൽ പരമ്പരയുടെ ഇതിവൃത്തം.

Advertisements

ആദിത്യൻ അബദ്ധത്തിൽ വിവാഹം കഴിക്കുന്ന കസ്തൂരി എന്ന പെൺകുട്ടി ഡോക്ടറാകുന്നിടത്തായിരുന്നു പരമ്പര അവസാനിച്ചത്. സീരിയൽ അവസാനിച്ചതിന് ശേഷമായിരുന്നു റാണിയായി എത്തിയ ലത സംഗരാജു വിവാഹിതയായത്.

മലയാളിയല്ലെങ്കിലും സ്വന്തം നാട്ടിൽ ലഭിയ്ക്കുന്നതിനേക്കാൾ സ്‌നേഹം ലതയ്ക്ക് മലയാളികൾ നൽകിയിരുന്നു. വിവാഹ ശേഷം കുഞ്ഞതിഥിക്കായുള്ള കാത്തിരിപ്പിലാണ് ലതയും ഭർത്താവും. സമൂഹമാധ്യമങ്ങളിൽ സജീവമായ ലത സീരിയൽ വിശേഷങ്ങളും കുടുംബ വിശേഷങ്ങളുമെല്ലാം പങ്കുവയ്ക്കാറുണ്ട്.

ഇപ്പോഴിതാ, സീരിയലിലെ നായികയെ കാണാൻ ആദി എത്തിയ വിശേഷമാണ് നടി പങ്കുവയ്ക്കുന്നത്. ലതയുടെ നായകനായെത്തിയത് നിതിൻ ജെയ്ക്ക് ജോസഫ് ആണ്. നീലക്കുയിൽ ലൊക്കേഷനിൽ ആരംഭിച്ച സൗഹൃദം ഇരുവരും ജീവിതത്തിൽ ഇപ്പോഴും പിന്തുടരുന്നുണ്ട്.

റാണി വിവാഹിതയാകാൻ പോകുന്നു എന്ന സന്തോഷവും നിതിൻ സോഷ്യൽ മീഡിയയിലൂടെ പങ്ക് വച്ചിരുന്നു. ഇപ്പോൾ ഏറെനാളുകൾക്ക് ശേഷം അടുത്ത സുഹൃത്തിനെ കാണാൻ സാധിച്ച സന്തോഷം പങ്കുവയ്ക്കുകയാണ് ലത.

നീണ്ട ഇടവേളയ്ക്ക് ശേഷം ഞാൻ എന്റെ ടോമിനെ കണ്ടു. മച്ചാ, ഒരുപാട് സന്തോഷം എന്റെ വീട്ടിൽ എത്തിയതിന്’ എന്നാണ് നിതിന് ഒപ്പമുള്ള ചിത്രം പങ്ക് വെച്ചുകൊണ്ട് ലത കുറിച്ചത്. ലതയുടെ ഭർത്താവ് സൂര്യന്റെ പിറന്നാൾ ദിനത്തിലാണ് ഗർഭിണിയായ സുഹൃത്തിനെ കാണാൻ നിതിൻ എത്തിയത്.

നിതിന് ഒപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് നടി സന്തോഷം പങ്കു വെച്ചത്. അതേസമയം, അന്യഭാഷാ നടിയാണെങ്കിലും പ്രേക്ഷകർ ലതയെ ഇരുകയ്യും നീട്ടി സ്വീകരിച്ചായിരുന്നു. തെലുങ്ക് താരമാണ് ലത. ലതയുടെ ഭർത്താവ് സൂര്യൻ സോഫ്റ്റ്വെയർ എൻജീനീയറാണ്. വീട്ടുകാർ ആലോചിച്ചുറപ്പിച്ച വിവാഹമാണ് എന്നു ലത നേരത്തെ വ്യക്തമാക്കിയിരുന്നു.

Advertisement