Home Entertainment

അപ്പാനി ശരത് വീണ്ടും അച്ഛനാവുന്നു, ഗർഭിണിയായ ഭാര്യയ്ക്കും മകൾക്കുമൊപ്പമുള്ള ചിത്രവുമായി താരം, ആശംസകളുമായി ആരാധകർ

214

ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ അങ്കമാലി ഡയറീസിലൂടെ ശ്രദ്ധേയനായ നടനാണ് ശരത് കുമാർ എന്ന അപ്പാനി ശരത്. ഇപ്പോൾ മലയാളത്തിലും തമിഴിലുമൊക്കെയായി തിളങ്ങി നിൽക്കുകയാണ് താരം. അപ്പാനി ശരത് കേന്ദ്രകഥാപാത്രമായിട്ടെത്തുന്ന വിവിധ സിനിമകളാണ് റിലീസിന് വേണ്ടി കാത്തിരിക്കുന്നത്.

സിനിമ പോലെ തന്നെ ചേർത്ത് നിർത്തുന്ന തന്റെ കുടുംബത്തെ കുറിച്ചുള്ള വിശേഷങ്ങളാണ് സോഷ്യൽ മീഡിയ പേജുകളിൽ പലപ്പോഴും താരം പോസ്റ്റ് ചെയ്യാറുള്ളത്. ഇപ്പോഴിതാ ഏറ്റവും പുതിയതായി ഭാര്യ രേഷ്മയ്ക്കും മകൾക്കുമൊപ്പമുള്ള ചിത്രമാണ് അപ്പാനി ശരത് പങ്കുവെച്ചത്.

Advertisements

അധികം വൈകാതെ ഒരു കുഞ്ഞതിഥി കൂടി കുടുംബത്തിലേക്ക് വരാൻ പോവുകയാണെന്നുള്ള കാര്യവും താരം വ്യക്തമാക്കുന്നു. ഇതോടെ ആശംസകൾ അറിയിച്ച് പ്രിയപ്പെട്ടവരെല്ലാം എത്തുകയാണ്. കൂടുതൽ വിശേഷങ്ങൾ വായിക്കാം. അപ്പാനി ശരത്തും ഭാര്യ രേഷ്മയും വീണ്ടുമൊരു കണ്മണിയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ്.

മെറ്റേണിറ്റി ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയ പേജുകളിലൂടെ താരം പുറത്ത് വിട്ടത്. രണ്ടാമതും അച്ഛനാവുന്നതിന്റെ സന്തോഷത്തെ കുറച്ചും മൂത്തമകളുടെ ആകാംഷയെ കുറിച്ചുമൊക്കെയാണ് ചിത്രത്തിന് താഴെ എഴുതിയ കുറിപ്പിൽ ശരത് സൂചിപ്പിച്ചിരിക്കുന്നത്.

എനിക്ക് ലഭിച്ചിട്ടുള്ള വിശേഷണങ്ങളിൽ ഏറ്റവും മികച്ചത് അച്ഛൻ എന്ന തലക്കെട്ടാണ്. രണ്ടാമതും അതിനുള്ള ഭാഗ്യം ലഭിച്ചിരിക്കുകയാണ്. എന്റെ മകൾ തിയ്യാമ അവളുടെ കൂടപ്പിറവിനെ സ്വാഗതം ചെയ്യാൻ കാത്തിരിക്കുന്നത് എത്രത്തോളം ഉത്സാഹത്തോടെയും ആവേശത്തോടെയും ആണെന്ന് പറഞ്ഞ് അറിയിക്കാൻ കഴിയില്ല.

ഞങ്ങൾക്ക് ചുറ്റും സന്തോഷവും നല്ല കാര്യങ്ങളും നിറയ്ക്കുന്ന ദൈവത്തോട് നന്ദി പറയുകയാണ്. എന്നും അപ്പാനി ശരത് പറയുന്നു. ആരാധകരും സഹപ്രവർത്തകരും സുഹൃത്തുക്കളുമെല്ലാം താരകുടുംബത്തിന് ആശംസകൾ അറിയിച്ച് എത്തുന്നു. പുതുമുഖങ്ങളെ കേന്ദ്രകഥാപാത്രമാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസിലൂടെയാണ് ശരത് കുമാർ വെള്ളിത്തിരയിലെത്തുന്നത്.

ആദ്യ സിനിമയിലെ കഥാപാത്രത്തിന്റെ പേര് കൂടി ചേർത്താണ് അപ്പാനി ശരത് എന്നാക്കുന്നത്. സിനിമയിൽ ശ്രദ്ധിക്കപ്പെട്ടതിന് പിന്നാലെ താരം വിവാഹിതനായി. ഏറെ കാലത്തെ പ്രണയത്തിനൊടുവിൽ 2017 ഏപ്രിൽ 24 നായിരുന്നു തിരുവനന്തപുരം ആറ്റുകാൽ ക്ഷേത്രത്തിൽ വെച്ച് രേഷ്മയും ശരത്തും വിവാഹിതരാവുന്നത്. ഇക്കഴിഞ്ഞ ഏപ്രിലിൽ മൂന്നാമത്തെ വിവാഹ വാർഷികം വളരെ ലളിതമായി ആഘോഷിച്ചിരുന്നു.

Advertisement