Home Entertainment

അങ്ങനെയുള്ള ഒരു വേഷം ചെയ്യേണ്ടെന്ന് തോന്നി: മോഹൻലാലിന്റെ സിനിമയിൽ നിന്നും പിന്മാറിയതിന്റെ കാരണം വെളിപ്പെടുത്തി മാമാങ്കം നായിക പ്രാചി തെഹ്ലാൻ

2764

മലയാളത്തിന്റെ മെഗാസ്റ്റാറിനെ നായകനാക്കി എം പത്മികുമാർ ഒരുത്തിയ ബ്രഹ്മാണ്ഡ ചിത്രം മാമാങ്കത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ താരസുന്ദരിയാണ് പ്രാചി തെഹ്ലാൻ. ഈ ഒരൊറ്റ ചിത്രത്തിലൂടെ തന്നെ മലയാളികളുടെ പ്രിയതാരമായി മാറി പ്രാചി തെഹ്ലാൻ.

മലയാള സിനിമയിൽ ആദ്യമായിട്ടാണ് അഭിനയിക്കുന്നത് എങ്കിലും പ്രാചിയുടെ മാമാങ്കം സിനിമയിലെ പ്രകടനം മലയാളികൾ ഏറ്റെടുക്കയായിരുന്നു. എന്നാൽ മലയാളത്തിന്റെ താരരാജാവ് മോഹൻലാൽ സൂപ്പർ ഡയറക്ടർ ജീത്തു ജോസഫ് ടീമിന്റെ റാം എന്ന ചിത്രത്തിലേക്കുള്ള ക്ഷണം പ്രാചി തെഹ്ലാൻ നിരസിച്ചിരുന്നു.

Advertisements

ഇതിന് കാരണം വ്യക്താമാക്കിയിരിക്കുകയാണ് നടി. ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് പ്രാചി തെഹ്ലാന്റെ തുറന്നു പറച്ചിൽ. നടിയുടെ വാക്കുകൾ ഇങ്ങനെ:

സ്വപ്ന തുല്യമായ അവസരമായിരുന്നു മാമാങ്കത്തിലെ ഉണ്ണിമായ. സിനിമയെ മാത്രമല്ല കേരളത്തെ വളരെ അടുത്തറിയാനും അവസരം നൽകിയത് മാമാങ്കമാണ്. റോൾ വളരെയധികം ശ്രദ്ധിക്കപ്പെടുകയും ചെയ്തു. ഇതിനു ശേഷം വലിയ അവസരങ്ങൾ ഉണ്ടാകേണ്ടിയിരുന്ന വർഷമായിരുന്നു.

പല കഥകളും കേട്ടതാണ് തമിഴ് തെലുങ്ക് ഭാഷകളിൽ മികച്ച ചില ചിത്രങ്ങളും പ്ലാൻചെയ്തിരുന്നു. എന്നാൽ കോവിഡിൽ പല പ്രോജക്ടുകളും താൽക്കാലികമായെങ്കിലും റദ്ദായി. ഇപ്പോൾ വീണ്ടും ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്.

തെലുങ്കിലെ ത്രിശങ്കു ആകും ഇടവേളയ്ക്ക് ശേഷം ആദ്യം റിലീസ് ചെയ്യുന്ന എന്റെ ചിത്രം. മോഹൻലാലിന് ഒപ്പം ഒരു ചിത്രം വലിയ നേട്ടവും സ്വപ്നവുമാണ്. അവരെന്നെ ആ ചിത്രത്തിലേക്ക് പരിഗണിച്ചിരുന്നു എന്നതും സത്യമാണ്. പക്ഷേ കഥ കേട്ട് കഴിഞ്ഞപ്പോൾ ആ റോളിൽ ഒരു നടിയെന്ന നിലയിൽ എനിക്ക് ചെയ്യാൻ വലുതായി ഒന്നുമില്ലെന്ന് തോന്നി.

അത്ര ചെറിയൊരു റോൾ മാത്രമായിരുന്നു അത്. അതിനാൽ പിൻവാങ്ങി ചലച്ചിത്ര മേഖലയിൽ എന്റെതായ ഒരിടം കണ്ടെത്താൻ സഹായിക്കുന്ന നല്ല വേഷങ്ങൾ ചെയ്യണമെന്ന ആഗ്രഹമാണുള്ളത്. അത്തരം അവസരങ്ങൾക്കായി കാത്തിരിക്കുന്നും പ്രാചി വെളിപ്പെടുത്തി.

Advertisement