Home Entertainment

ഇങ്ങനെ പോസ്റ്റിടാൻ അത്യാവശ്യത്തിൽ അധികം തൊലിക്കട്ടി വേണമെന്ന് കമന്റിട്ടവന് ഇടിവെട്ട് മറുപടി നൽകി മീനാക്ഷി, വൈറൽ

307

മലയാള സിനിയിലേക്ക് ബാലതാരമായി എത്തി പ്രേക്ഷകരുടെ അരുമയായി മാറിയ താരമാണ് നടിയും അവതാരകയുമായ മീനാക്ഷി. താരരാജാവ് മോഹൻലാലിന്റെ ഒപ്പം എന്ന സിനിമയിലെ വേഷവും നാദിർഷാ ഒരുക്കിയ അമർ അക്ബർ ആന്റണി എന്ന സിനിമയിലെ വേഷവും മീനാക്ഷിയെ ആരാധകരുടെ പ്രിയങ്കരിയാക്കി മാറ്റുകയായിരുന്നു.

സോഷ്യൽ മീഡിയയിലും സജീവമായ മീനാക്ഷി കഴിഞ്ഞ ദിവസം സിനിമ മേഖലയിൽ ദിവസ കൂലിക്ക് ജോലി ചെയ്യുന്ന ജീവനക്കാരന്റെ കുഞ്ഞിനെ അസുഖത്തിന് ചികിത്സിക്കാൻ സഹായിക്കണം എന്ന് അഭ്യർത്ഥിച്ച് മീനാക്ഷി ഫേസ്ബുക്കിൽ ഒരു കുറിപ്പ് പങ്കുവെച്ചിരുന്നു. ഈ പോസ്റ്റിന് താഴെ തങ്ങളാൽ കഴിയുന്ന സഹായം ചെയ്തിട്ടുണ്ടെന്ന് പറഞ്ഞ് ഒട്ടേറെ പേരാണ് കമന്റ് ചെയ്തത്.

Advertisements

എന്നാൽ ചിലർ ഇത്രയും ഗൗരവമായ പോസ്റ്റിന് താഴെയും ആക്ഷേപ കമന്റുകളുമായി എത്തി. ഇത്തരത്തിൽ കമന്റുമായി എത്തിയ ഒരാൾക്ക് മീനാക്ഷി ചുട്ട മറുപടിയും നൽകി. കോടികൾ പ്രതിഫലം പറ്റുന്നവർ നിറഞ്ഞു വിലസുന്ന സിനിമാ മേഖലയിൽ ഉള്ളവർ വിചാരിച്ചാൽ പോരെ? അതോ മലയാളികൾ ചാരിറ്റിയിലൂടെ മാത്രം ചികിത്സിക്കുകയൊള്ളുയെന്നുണ്ടോ?.

ജനങ്ങളുടെ മുന്നിൽ ഇങ്ങനെ പോസ്റ്റിടാൻ അത്യാവശ്യത്തിലധികം തൊലിക്കട്ടി വേണം?’ എന്നായിരുന്നു ഒരാളുടെ കമന്റ്. ഇതിന് താഴെ മീനാക്ഷി കുറിച്ച മറുപടി ഇങ്ങനെ. അങ്കിളേ, എന്നെ കൊണ്ട് കഴിയുന്ന ഒരു കുഞ്ഞു സഹായമാണെങ്കിലും ഞാൻ ചെയ്തിട്ടുണ്ട്.

വലിയ വലിയ സിനിമക്കാരുടെ മുൻപിലൊക്കെ എത്തിക്കാൻ കാത്തിരുന്നാൽ സമയം കടന്ന് പോകുമെന്ന് ഉള്ളതു കൊണ്ടാണ് ഇങ്ങനെയൊരു പോസ്റ്റിട്ടത്. അങ്കിളിനു പറ്റുമെങ്കിൽ മാത്രം സഹായിച്ചാൽ മതി. ഇങ്ങനെയൊരു സാഹചര്യത്തിൽ ഇത് പോലെയൊരു കമന്റിടാൻ കഴിഞ്ഞെങ്കിൽ അങ്കിളിന്റെ തൊലിക്കട്ടിയും മോശമാണെന്നു ഞാൻ കരുതുന്നില്ലെന്നുംമീനാക്ഷി മറുപടി നൽകി.

ഏതായാലും ഇതിനോടകം തന്നെ മീനാക്ഷിയുടെ മറുപടിയും വൈറലായിരിക്കുകയാണ്. നിരവധി ആരാധകരാണ് മീനാക്ഷിയെ സപ്പോർട്ട് ചെയ്ത് രംഗത്തെത്തിയത്.

Advertisement