Home Entertainment Celebrities

ഉണ്ണിയേട്ടാ എനിക്ക് ഭയങ്കര ഇഷ്ടമാണ്, ഉണ്ണിയേട്ടനിലേക്ക് എത്താൻ വേണ്ടി ഞാൻ ഒരു പാട് ട്രൈ ചെയ്തിരുന്നു: നടൻ ഉണ്ണിമുകുന്ദനോട് മൃദുല വിജയ് പറഞ്ഞത് കേട്ടോ, വീഡിയോ വൈറൽ

1321

നിരവധി സീരിയലുകളിൽ വ്യത്യസ്തമായ വേഷങ്ങൾ ചെയ്ത് മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് മൃദുല വിജയ്. ഒരു നർത്തകി കൂടിയായ മൃദുല വിജയ് സിനിമയിലൂടെയാണ് ക്യാമറയ്ക്ക് മുന്നിൽ എത്തുന്നത്. എന്നാൽ മലയാളി പ്രേക്ഷകരുടെ ഇടയിൽ കൂടുതൽ ശ്രദ്ധിക്കപ്പെട്ടത് മിനിസ്‌ക്രീനിലൂടെയാണെന്ന് മാത്രം.

അതേ സമയം വളരെ ചെറിയ സമയം കൊണ്ട് തന്നെ മൃദുല വിജയ് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു. കുടുംബ പ്രേക്ഷകരുടെ മാത്രമല്ല യൂത്തിന്റേയും പ്രിയപ്പെട്ട താരമാണ് മൃദുല വിജയ് ഇപ്പോൽ. കല്യാണസൗഗന്ധികം എന്ന പരമ്പരയിലൂടെ 2015 ലാണ് നടി സീരിയൽ രംഗത്ത് എത്തുന്നത്.

Advertisements

പിന്നീട് മഴവിൽ മനോരമ സംപ്രേക്ഷണം ചെയ്ത കൃഷ്ണതുളസി എന്ന പരമ്പരയിലൂടെ മലയാളികളുടെ ഹൃദയം കീഴടക്കുകയായിരുന്നു. ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്ത ഭാര്യ എന്ന പരമ്പരയാണ് നടിയുടെ കരിയറിലെ മികച്ച സീരിയലുകളിൽ ഒന്ന്.

ഈ സീരിയലിലെ രോഹിണി എന്ന മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. നിലവിൽ സീ കേരളം സംപ്രേക്ഷണം ചെയ്യുന്ന പൂക്കാലം വരവായി എന്ന പരമ്പരയിലാണ് മൃദുല വിജയ് അഭിനയിക്കുന്നത്. പരമ്പരയിൽ സംയുക്ത എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിക്കുന്നത്. കേന്ദ്രകഥാപാത്രമാണിത്.

അതേ സമയം സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് മൃദുല വിജയ്. സിനിമാ വിശേഷങ്ങളും സ്വകാര്യ വിശേഷങ്ങളും തന്റെ ആരാധകരുമായി നടി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത് നടി പങ്കുവെച്ച ഒരു വീഡിയോ ആണ്.

വിസ്മയരാവ് എന്ന സീ കേരളം അവതരിപ്പിക്കുന്ന ഷോയിൽ നിന്നുള്ള വീഡിയോയുടെ ചെറിയ ഭാഗമാണ് നടി പങ്കുവെച്ചിരിക്കുന്നത്. നടൻ ഉണ്ണി മുകുന്ദനാണ് അതിഥിയായി എത്തുന്നത്. നടനോടുള്ള ആരാധനയും സ്‌നേഹവും പങ്കുവെയ്ക്കുന്നതാണ് വീഡിയോയിൽ. ഇരുവരും നൃത്തം ചെയ്യുന്നതും വീഡിയോയിൽ കാണാം.

ഉണ്ണിയേട്ടാ എനിക്ക് ഭയങ്കര ഇഷ്ടമാണ്, ഞാൻ ഉണ്ണിയേട്ടനിലേക്ക് എത്താൻ വേണ്ടി ഒരു പാട് ട്രൈ ചെയ്തു എന്നാണ് മൃദുല ഉണ്ണി മുകുന്ദനോട് പറയുന്നത്. അതേ സമയം മൃദുല വിജയ് പങ്കുവെച്ച വീഡിയോ സോഷ്യൽ മീഡിയയിൽ ഇതിനോടകം തന്നെ വൈറലായിട്ടുണ്ട്.

ജനുവരി 26 ന് സീകേരളം വിസ്മയ രാവ് സംപ്രേക്ഷണ ചെയ്യുന്നത്. ഇത് കൂടാതെ ഷോയിൽ നൃത്തം ചെയ്യുന്നതിന്റെ ഒരു ചിത്രം നടി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഷോയ്ക്കായി പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.

വിഡിയോ കാണാം:

Advertisement