Home Entertainment Celebrities

കിടു ഫോട്ടോകളുമായി ആര്യ, പോയി നിക്കർ എടുത്തിട് പെണ്ണുമ്പിള്ളേ എന്ന സദാചാര കമന്റുമായി സൈബർ ഞരമ്പുരോഗികൾ

535

മലയാളികളുടെ പ്രിയപ്പെട്ട അവതാരകയും മോഡലും നടിയുമാണ് ആര്യ. ഏഷ്യാനെറ്റ് ചാനലിലെ സൂപ്പർഹിറ്റ് ഹാസ്യ പരമ്പരയായിരുന്ന ബഡായ് ബംഗ്ലാവ് എന്ന കോമഡി ഷോയിലൂടെയാണ് ആര്യ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയത്. ബഡായ് ബംഗ്ലാവിൽ മിമിക്രി ആർട്ടിസ്റ്റും സംവിധായകനും നടനുമായ രമേഷ് പിഷാരടിയുടെ ഭാര്യയുടെ റോളിലാണ് ആര്യ എത്തിയിരുന്നത്.

ആര്യയുടെ കരിയർ തന്നെ മാറ്റിമറിച്ച പരിപാടിയായിരുന്നു ബഡായ് ബംഗ്ലാവ്. ഈ സൂപ്പർഹിറ്റ് പരിപാടിക്ക് പിന്നാലെ നിരവധി അവസരങ്ങൾ ആര്യെ തേടിയെത്തി. അതേ സമയം ഏറ്റവും വലിയ റിയാലിറ്റിഷോയായ ബിഗ്‌ബോസ് മലയാളം പതിപ്പിൽ മത്സരാർത്ഥിയായി പങ്കെടുത്ത ആര്യയ്ക്ക് ഒരുപാട് വിവാദങ്ങളിൽ പെടേണ്ടി വന്നും.

Advertisements

ബിഗ്‌ബോസ് ഷോ കഴിഞ്ഞതോടെ താരത്തിന് ഒരുപാട് ഹേറ്റേഴ്സുണ്ടാവുകയും, നിരവധി സൈബർ അറ്റാക്കുകൾ നേരിടേണ്ടി വന്നിട്ടുമുണ്ട്. പതിയെ പതിയെ അതൊക്കെ മാറുകയും ആര്യ വീണ്ടും സജീവം ആവുകയും ചെയ്തിരുന്നു.

സോഷ്യൽ മീഡിയയിൽ വളരെ സജീവമായ ആര്യ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത പുതിയ സ്‌റ്റൈലിഷ് ലുക്കിലുള്ള ഫോട്ടോയ്ക്ക് താഴെ ഒരുപറ്റം സദാചാര വാദികൾ കമന്റുകൾ ഇട്ടിരിക്കുകയാണ് ഇപ്പോൾ. ഒരുപാട് പേർ പോസറ്റീവ് കമന്റുകൾ ഇട്ടപ്പോളാണ് ചിലർ ഇത്തരത്തിൽ മോശം കമന്റുകളുമായി രംഗത്ത് വന്നത്.

ബഡായ് ബംഗ്ലാവിൽ ഞാൻ കണ്ട ആര്യയാണോ ഈ പാന്റ് ഇടത്തെ ഇരിക്കുന്നത് എന്നാണ് ഒരാൾ കമന്റ് ഇട്ടത്. പോയി നിക്കർ എടുത്ത് ഇട് പെണ്ണുംപിള്ളെ എന്നാണ് മറ്റൊരാൾ കമന്റ് ചെയ്തിരിക്കുന്നത്. പോസിറ്റീവ് കമന്റുകൾക്ക് താരം മറുപടി നൽകിയിട്ടുണ്ട്. എന്നാൽ മോശം കമന്റുകൾ താരം മൈൻഡ് ചെയ്തിട്ടേയില്ല.

ആര്യയ്ക്ക് പകരം ആര്യയുടെ ആരാധകരിൽ ചിലർ ഇത്തരക്കാർക്ക് മറുപടി കൊടുത്തിട്ടുണ്ട്. എന്തായാലും നിമിഷ നേരംകൊണ്ട് തന്നെ ഫോട്ടോ വൈറലായി കഴിഞ്ഞു. അതേ സമയം കുഞ്ഞിരാമായണം, തോപ്പിൽ ജോപ്പൻ, അലമാര, ഹണി ബി 2, പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ്, ഗാനഗന്ധർവൻ, ഉൾട്ട, ഉറിയടി തുടങ്ങിയ സിനിമകളിൽ ആര്യ അഭിനയിച്ചിട്ടുണ്ട്.

സ്ത്രീധനം എന്ന സീരിയലിലും ആര്യ അഭിനയിച്ചിട്ടുണ്ട്. നിരവധി ഷോകളിലും അവതാരകയായും തിളങ്ങിയിട്ടുള്ള ആര്യയ്ക്ക് സോഷ്യൽ മീഡിയയിൽ ഒരുപാട് ആരാധകരുണ്ട്. ഇപ്പോൾ ഏഷ്യാനെറ്റിലെ സ്റ്റാർട്ട് മ്യൂസിക് ആര് ആദ്യം പാടും എന്ന പ്രോഗ്രാമാണ് താരം അവതരിപ്പിച്ചു കൊണ്ടിരിക്കുന്നത്.

Advertisement