Home Entertainment Celebrities

ട്രെയിനിൽ ഞങ്ങളുടെ ബോഗിയിൽ ഉണ്ടായിരുന്ന ഒരാൾ എന്നെ നോക്കിക്കൊണ്ട് സ്വയംഭോഗം ചെയ്തു: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അനാർക്കലി മരയ്ക്കാർ

5540

പുതുമുഖങ്ങൾ അണിനിരന്ന ആനന്ദം എന്ന ചിത്രത്തിലൂടെ സിനിമയിലേക്കെത്തിയ നടിയാണ് അനാർക്കലി മരിക്കാർ. ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അനാർക്കലി മരിക്കാർ. മന്ദാരം, ഉയരെ തുടങ്ങിയ ചിത്രങ്ങളിലും നടി പിന്നീട് ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ചു.

സോഷ്യൽ മീഡിയകളിലും ഏറെ സജീവമാണ് നടി. താരം സോഷ്യൽ മീഡിയകളിലൂടെ പങ്കുവെയ്ക്കുന്ന ഫോട്ടോഷൂട്ട് ചിത്രങ്ങളും വീഡിയോകളും വളരെ പെട്ടെന്ന് തന്നെ വൈറൽ ആകാറുണ്ട്. ഗ്ലാമർ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെച്ചും താരം രംഗത്ത് എത്താറുണ്ട്.

Advertisements

Also Read
15 വർഷമായി വിളിക്കുന്നു, എന്റെ പിറന്നാൾ, വിവാഹവാർഷികം എല്ലാം ഓർത്തുവെച്ച് അയാൾ അവിടെ ആഘോഷിക്കും, പായസം ഉണ്ടാക്കി കൊടുക്കും; സൗപർണികയുടെ വെളിപ്പെടുത്തൽ

അതേ സമയം ഇപ്പോൾ തനിക്ക് നേരിട്ട ഒരു ദുരനുഭവം വെളിപ്പെടുത്തി രംഗത്ത് എത്തിയിരിക്കുകയാണ് നടി. ഒരു മാധ്യമത്തോട് ആയിരുന്നു അനാർക്കലിയുടെ പ്രതികരണം. പഠിക്കുന്ന സമയത്ത് നടന്ന കാര്യമാണ് ആദ്യം ഓർമ വരുന്നത്.

ഡൽഹിയിലേക്ക് പോകുന്ന ട്രെയിനിലായിരുന്നു സംഭവം. ഞങ്ങളുടെ ബോഗിയിൽ തന്നെയുണ്ടായിരുന്ന ഒരാൾ എന്നെ നോക്കിക്കൊണ്ട് സ്വയംഭോഗം ചെയ്തു. കൂടെ സുഹൃത്തുക്കൾ ഉണ്ടായിരുന്നതുകൊണ്ട് അവരോട് അപ്പോ തന്നെ കാര്യം പറഞ്ഞു.

ഉടനെ അയാൾ ഞാൻ സുഖമില്ലാത്ത ആളാണ്, സർജറി കഴിഞ്ഞിരിക്കുകയാണ് എന്നൊക്കെ പറഞ്ഞ് തടിതപ്പാൻ നോക്കി. കർശന താക്കീത് നൽകിയാണ് അയാളെ വിട്ടത്. പ്രതികരിക്കാതിരിക്കുന്നതാണ് ഇത്തരം കാര്യങ്ങൾ വഷളാക്കുന്നത് എന്നാണ് എനിക്ക് തോന്നുന്നത്. അപ്പപ്പോൾ മറുപടി കൊടുത്ത് പോകണം, എന്നാലേ കാര്യങ്ങൾ മാറൂ അനാർക്കലി എന്നും അനാർക്കലി പറയുന്നു.

Also Read
ഉണ്ണി മുകുന്ദന്റെ മാളികപ്പുറം സിനിമയുടെ സെറ്റിൽ പന്തളം രാജകുടുംബാംഗങ്ങൾ; ചിത്രങ്ങൾ വൈറലാകുന്നു

Advertisement