Home Entertainment Celebrities

ആ സമയത്ത് എന്നെ പലരും പറഞ്ഞു പേടിപ്പിച്ചിരുന്നു, വിവാഹം ഉടനെ വേണോ എന്ന് പോലു ഞാൻ ചിന്തിച്ചിരുന്നു: തുറന്നു പറഞ്ഞ് ശിവദ

219

ഒരുപിടി മികച്ച വേഷങ്ങളിലൂടെ മലയാള സിനിമ പ്രേമികളുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് ശിവദ. വളരെ ചുരുങ്ങിയ കാലം കൊണ്ടുതന്നെ മലയാള സിനിമയിൽ തന്റേതായ ഒരു സ്ഥാനം നേടിയെടുക്കാൻ ശിവദയ്ക്ക് കഴിഞ്ഞിരുന്നു.

ഇപ്പോൾ വിവാഹ ശേഷം കുടുംബ ജീവിതവും അഭിനയ ജീവിതവും ഒന്നിച്ച് മുന്നോട്ട് കൊണ്ടു പോവുകയാണ് നടി. മുരളി കൃഷ്ണനാണ് ശിവദയുടെ കഴുത്തിൽ മിന്നു കെട്ടിയത് ഇരുവർക്കും ഒരു മകളുമുണ്ട്.

Advertisements

സോഷ്യൽ മീഡിയകളിലും ഏറ സജീവമായ ശിവദ തന്റെ പുതിയ ചിത്രങ്ങളും പുത്തൻ വിശേഷങ്ങളും ഒക്കെ പങ്കുവെച്ച് രംഗത്തെത്താറുണ്ട്. തന്റെ ആരാദകരുമയി കുടുംബ വിശേഷങ്ങളും ശിവദ പങ്കുവെയ്ക്കാറുണ്ട്. താരത്തിന്റെ പോസ്റ്റുകളും വിശേഷങ്ങളുമല്ലാം ആരാധകർ ഏറ്റെടുക്കാറുമുണ്ട്.

ജയസൂര്യയെ നായകനാക്കി രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്ത സു സു സുധീ വാത്മീകം എന്ന ചിത്രമാണ് ശിവദയെ പോപ്പുലറാക്കിയത്. ഇപ്പോൾ തന്റെ വിവാഹജീവിതം നീട്ടി വയ്ക്കണോ എന്ന് ചിന്തിച്ച ഒരു സാഹചര്യത്തെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ് ശിവദ.

ഒരു സിനിമയുടെ വലിയ വിജയമാണ് അത്തരം പുനർചിന്തയ്ക്ക് കാരണമാക്കിയതെന്നും ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിൽ ശിവദ പറയുന്നു. ശിവദയുടെ വാക്കുകൾ ഇങ്ങനെ:

സു സു സുധീവാത്മീകം ഹിറ്റായപ്പോൾ വിവാഹം ഉടനെ വേണോ എന്ന് ഞാൻ ചിന്തിച്ചിരുന്നു. ആ സമയത്ത് എന്നെ പലരും അത് പറഞ്ഞു പേടിപ്പിച്ചിരുന്നു. ഇത്രയും ഹിറ്റായി നിൽക്കുന്ന സമയത്ത് ഇപ്പോൾ അങ്ങനെ ഒരു തീരുമാനം വേണോ എന്ന് പലരും ചോദിച്ചു.

വിവാഹം നീട്ടി വയ്ക്കുന്ന കാര്യത്തെക്കുറിച്ച് ഞാൻ മുരളിയോട് വരെ സംസാരിച്ചിരുന്നു. പക്ഷേ എല്ലാവരെയും പോലെയല്ല വിവാഹം കഴിഞ്ഞാണ് എനിക്ക് നല്ല അവസരങ്ങൾ വന്നു തുടങ്ങിയത്. ഇപ്പോൾ കഥകൾ കേൾക്കാനും അഭിപ്രായം പറയാനും ഒരാൾ കൂടിയുണ്ടല്ലോ.

ലിവിംഗ് ടുഗദർ എന്ന ചിത്രം ഒരു പരാജയമായതു കൊണ്ട് പിന്നീട് ഒരു കഥാപാത്രം ലഭിക്കാൻ കുറച്ച് ടൈം എടുത്തു. പിന്നീട് നല്ല സിനിമകൾ വന്നു നിൽക്കുമ്പോഴായിരുന്നു വിവാഹം. അങ്ങനെയൊരു സമയത്ത് വിവാഹം ചെയ്തു പോകുമ്പോൾ നടിമാർക്ക് പിന്നീട് അവസരം കുറയുമെന്ന ഒരു പൊതു ചിന്ത കൊണ്ടാകാം പലരും അങ്ങനെ പറഞ്ഞതെന്നും ശിവദ പറയുന്നു.

Advertisement