ആരംഭിച്ച ഉടൻ തന്നെ ബിഗ്‌ബോസ് മലയാളം പതിപ്പ് 3 പ്രേക്ഷകരെ ഉദ്യോഗജനകമായ സംഭവവികാസങ്ങളുടെ മുൾമുനയിൽ നിർത്തുകയാണ്. ഈ സീസണിലെ ബിഗ് ബോസിന്റെ ഇമോഷണൽ മത്സരാർഥികൾ ആരൊക്കെയാണെന്നുള്ളത് ഒരു ദിവസം കൊണ്ട് തന്നെ പുറംലോകത്തിന് വ്യക്തമായിരിക്കുകയാണ്.
സൂര്യ മേനോൻ ആണ് കരച്ചിൽ നാടകവുമായി രംഗത്ത് വന്നിരിക്കുന്നത്. ക്യാമറയിൽ നോക്കി പൊട്ടിക്കരയുന്ന സൂര്യയുടെ വീഡിയോ പ്രൊമോയായി പുറത്ത് വന്നിരുന്നു. പിന്നാലെ ട്രോളുകളും രൂപപ്പെട്ടു. സംസാരിക്കൂ എന്ന് നോബി പരസ്യമായി പറഞ്ഞത് ഇഷ്ടപ്പെട്ടില്ലെന്ന് ചൂണ്ടി കാണിച്ചാണ് സൂര്യ എത്തിയത്.
ക്യാമറയിൽ നോക്കി സ്വന്തം അമ്മയോടാണ് സൂര്യ വിഷമങ്ങൾ പങ്കുവെച്ചത്. തനിക്ക് മറ്റുള്ളവരോടൊപ്പം എത്താൻ പറ്റുന്നില്ലെന്നും ചെറിയ കാര്യങ്ങൾ പോലും പ്രശ്‌നം ആകുന്നുവെന്നും ക്യാമറയിൽ നോക്കി അമ്മയോടായ് സൂര്യ പറഞ്ഞു. ‘എല്ലാവരുമായി സംസാരിച്ച് നിന്നപ്പോൾ, സ്പീക്ക് അപ് എന്ന് നോബി ചേട്ടൻ വന്ന് പറഞ്ഞു. പബ്ലിക്കായി പറഞ്ഞപ്പോ എനിക്ക് വിഷമായി അമ്മ.

കഴിഞ്ഞ ദിവസം ബാത്തറൂമിലെ കേസിൽ ബസർ അടിച്ചപ്പോൾ ഞാൻ പറഞ്ഞു അവിടെ സാധനങ്ങൾ വന്നിട്ടുണ്ടാകുമെന്ന്. നമുക്ക് പോയെടുക്കാമെന്ന്, അപ്പോ അങ്ങനെ ഒന്നും പോയി എടുക്കാൻ പാടില്ലെന്ന് ലക്ഷ്മി.
അതുപോലെ ലക്ഷ്മി രാജന്റെ സംസാരത്തിൽ നിന്നും ചില വാക്കുകൾ തന്നെ മുറിപ്പെടുത്തിയെന്നും സൂര്യ പറയുന്നു. ഇങ്ങനെ കരയുന്നതിന്റെ ആവശ്യമെന്താണെന്ന് ചോദിച്ച് ആദ്യമെത്തി സൂര്യയെ ആശ്വസിപ്പിച്ചത് കിടിലം ഫിറോസ് ആണ്.
നോബിയും ലക്ഷ്മിയും പറഞ്ഞ കാര്യങ്ങൾ സൂര്യ മനസിലാക്കിയതിന്റെ കുഴപ്പമാണെന്ന് ഉപദേശിച്ച ഫിറോസ് കരയാനല്ല വന്നത് മത്സരിക്കാനാണെന്നുള്ള നിർദ്ദേശം നൽകി. മനഃപൂർവ്വം കരയുന്നതല്ലെന്നും സങ്കടം സഹിക്കാൻ പറ്റാത്തത് കൊണ്ടാണെന്നും സൂര്യ പറയുന്നു.

പിന്നാലെ ലക്ഷ്മി രാജനാണ് മകനെ കുറിച്ചും ഭർത്താവിനെ കുറിച്ചുമൊക്കെ സഹമത്സരാർഥികളോട് തുറന്ന് പറഞ്ഞ് കരഞ്ഞത്. തന്റെ സങ്കടങ്ങൾ കരഞ്ഞ് തീരുന്നത് വരെ ഉള്ളിലുണ്ടാവും. അതുകൊണ്ട് കരയാൻ സമ്മതിപ്പിക്കണമെന്ന് ലക്ഷ്മി ആവശ്യപ്പെടുന്നുണ്ട്.
എന്നാൽ ഈ സീസണിൽ ആരും കരഞ്ഞോണ്ട് ഒറ്റയ്ക്ക് ഇരിക്കരുത്. അതിന് ഞങ്ങൾ സമ്മതിക്കില്ലെന്ന് ചൂണ്ടി കാണിച്ച് ഫിറോസ് എത്തി. നല്ലൊരു പാട്ട് പാടി കൊണ്ടാണ് ലക്ഷ്മിയുടെ കരച്ചിൽ അവസാനിപ്പിച്ചത്.









