സെറ്റുസാരി ഉടുത്ത് സണ്ണി ലിയോൺ, ജുബ്ബയും മുണ്ടും അണിഞ്ഞ് ഡാനിയേൽ വെബ്ബർ, നാടൻ സദ്യകഴിച്ച് കേരളത്തനിമയിൽ താരകുടുംബം

113

നീലച്ചിത്ര രംഗത്ത് നിന്നും ബോളിവുഡി സിനിമയിലെത്തി വെന്നിക്കൊടി പാറിച്ച സൂപ്പർതാര സുന്ദരിയാണ് സണ്ണി ലിയോൺ. ഇപ്പോൾ ഇന്ത്യമുഴുവൻ നിരവധി ആരാധകരുള്ള ബോളിവുഡിന്റെ ചൂടൻ താരം കൂടിയാണ് സണ്ണി ലിയോൺ.

ബോളിവുഡ് സിനിമകൾ കൂടാതെ തെന്നിന്ത്യൻ സിനിമകളിലും സണ്ണി ലിയോൺ അഭിനയിച്ചിട്ടുണ്ട്. തെന്നിന്ത്യയിലും വൻ ആരാധകരാണ് താരത്തിനുള്ളത്. മലയാളത്തിൽ മമ്മൂട്ടി നായകനായി എത്തിയ മധുരരാജ എന്ന ചിത്രത്തിലെ ഒരു നൃത്ത രംഗത്തിൽ എത്തിയിരുന്നു. ഷൂട്ടിംഗ് തിരക്കുകൾക്ക് ഇടയിലും സോഷ്യൽ മീഡിയകളിൽ സജീവമാണ് നടി.

Advertisements

കുറച്ച് ദിവസങ്ങളായി കേരളത്തിലാണ് സണ്ണി ലിയോണും ഭർത്താവ് ഡാനിയൽ വെബ്ബറും മൂന്ന് മക്കളുമുള്ളത്. സണ്ണി ലിയോണും കുടുംബവും കഴിഞ്ഞ മാസമാണ് കേരളത്തിലെത്തിയത്. സണ്ണിയുടെ ഷൂട്ടിങ്ങിനിടെ അവധിക്കാലം ആഘോഷിക്കുവാൻ കൂടിയാണ് കുടുംബസമേതം സണ്ണി കേരളത്തിലെത്തിയത്.

ഇപ്പോൾ കേരളത്തനിമയിൽ സെറ്റ് സാരിയും ഉടുത്ത് കുടുംബത്തോടൊപ്പം സദ്യ ഉണ്ണുന്ന സണ്ണിയുടെ ചിത്രങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. തന്റെ മൂന്ന് കുഞ്ഞുങ്ങളും ഭർത്താവിനുമൊപ്പമുള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. പിങ്ക് ബ്ലൗസും സെറ്റ് സാരിയുമാണ് സണ്ണി ധരിച്ചിരിക്കുന്നത്.

ഭർത്താവ് ഡാനിയേൽ വെബ്ബർ ചന്ദന കളർ ജുബ്ബയും മുണ്ടും അണിഞ്ഞിട്ടുണ്ട്. രണ്ട് ആൺമക്കളും കസവ് മുണ്ടും കുർത്തയുമാണ് ധരിച്ചിരിക്കുന്നത്. മകൾ പട്ടു പാവടയും ധരിച്ചിട്ടുണ്ട്. സണ്ണി നിലവിൽ താമസിക്കുന്ന റിസോർട്ടിൽ സാമൂഹ്യ അകലം പാലിച്ചുള്ള മേശയിലിരുന്നാണ് എല്ലാവരും സദ്യ കഴിച്ചത്. ജനുവരി 21നാണ് സണ്ണിയും കുടുംബവും തിരുവനന്തപുരത്ത് എത്തിയത്.

2017 ൽ കൊച്ചിയിൽ ഒരു ഉദ്ഘാടന ചടങ്ങിനെത്തിയ സണ്ണി ലിയോണിന് വൻ സ്വീകരണമായിരുന്നു ലഭിച്ചത്. നടിയെ കാണാൻ വൻ ജനാവലി തടിച്ചു കൂടിയതു മൂലം കൊച്ചിയിൽ ട്രാഫിക് ബ്ലോക്ക് ഉണ്ടായതും നടിയെ കാണാനായി അടുത്തെന്നുമില്ലാത്ത ആൾക്കൂട്ടം എത്തിയതും ദേശീയ തലത്തിൽ വാർത്തയായിരുന്നു.

മെഗാസ്റ്റാർ മമ്മൂട്ടിയുടെ മധുരരാജ എന്ന സിനിമയിലെ ഒരു പാട്ടിലും സണ്ണി ലിയോൺ അഭിനയിച്ചിരുന്നു. സന്തോഷ് നാരായാണൻ സംവിധാനം ചെയ്യുന്ന രംഗീല എന്ന ചിത്രത്തിലൂടെ മലയാളത്തിലെക്കുള്ള അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ് സണ്ണി.

ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ പരിപാടികൾ 2019ലാണ് ആരംഭിച്ചത്. സണ്ണി ലിയോണിനും ഭർത്താവ് ഡാനിയൽ വെബ്ബറിനും മൂന്ന് കുട്ടികളാണ് ഉള്ളത്. ലോസ് ആഞ്ച്‌ലസിലും, മുംബൈയിലുമായാണ് ഇരുവരും ജീവിക്കുന്നത്. ബോളിവുഡിൽ ബേബി ഡോൾ, ലൈല മെ ലൈല എന്നീ ഗാനങ്ങളാണ് സണ്ണിയുടെ സൂപ്പർ ഹിറ്റുകൾ. വൺ നൈറ്റ്് സ്റ്റാന്റ്, കുച്ച് കുച്ച് ഹോത്താ ഹെ എന്നീ ചിത്രങ്ങളിൽ സണ്ണി അഭിനയിച്ചിട്ടുമുണ്ട്.

അതേ സമയം പൂവാറിലെ റിസോർട്ടിൽ വെച്ചുള്ളതാണ് ചിത്രങ്ങൾ. സണ്ണി ലിയോണും കുടുംബവും സദ്യ കഴിക്കുന്നതിന്റെ ചിത്രങ്ങളും പുറത്ത് എത്തിയിട്ടുണ്ട്. സാരിയും സിൽക്ക് പിങ്ക് ബ്ലൗസും ധരിച്ച് മുടി പിന്നിയിട്ടാണ് സണ്ണി ലിയോണെ കാണുവാൻ സാധിക്കുന്നത്.

ഭർത്താവ് ഡാനിയേൽ വെബ്ബർ മുണ്ടും കുർത്തയും ധരിച്ചും രണ്ടു ആൺമക്കളും മുണ്ടും ഷർട്ടും ധരിച്ചാണ് വന്നത്. മകൾ നിഷ പാട്ടുപാവാടയും ബ്ലൗസുമാണ് ധരിച്ചിരിക്കുന്നത്.

Advertisement