Home Entertainment Celebrities

പല്ലിക്കുഞ്ഞ്, മുട്ടത്തോട് എന്നൊക്കെയാണ് ഉണ്ണ്യേട്ടൻ സ്നേഹം കൂടുമ്പോൾ തന്നെ വിളിക്കുന്നതെന്ന് മൃദുല വിജയ്, വാപൊളിച്ച് ആരാധകർ

97

സീരിയലുകളലൂടെ മലയാളം മിനിസ്‌ക്രീനൽ പ്രേക്ഷകരുടെ പ്രിയതാരമായി മാറിയവരാണ് നടി മൃദുല വിജയിയും നടൻ യുവകൃഷ്ണയും. അടുത്തിടെയാണ് ഇവരുടെ വിവാഹ നിശ്ചയം കഴിഞ്ഞത്. സീരിയൽ നടി രേഖ രതീഷിന്റെ പിറന്നാൾ ദിനത്തിലായിരുന്നു മൃദുലയും യുവയും കണ്ടത്. സി കേരളയിലെ പൂക്കാലം വരവായി പരമ്പരയിൽ അഭിനയിച്ച് വരികയാണ് മൃദുല ഇപ്പോൾ.

അത് കഴിഞ്ഞ് ഒരു വർഷം തികയുന്നതിനിടയിലാണ് വിവാഹാലോചന വന്നത്. നിങ്ങൾക്ക് വിവാഹം ചെയ്തൂടേയെന്ന് ചോദിച്ചത് രേഖയായിരുന്നു. അങ്ങനെയാണ് എല്ലാത്തിന്റെയും തുടക്കം. ജാതകം ചേർന്നതോടെ യുവയും കുടുംബവും പെണ്ണുകാണലിനായി എത്തിയിരുന്നു. എല്ലാം പിന്നെ വേഗം നടന്നു എന്നും മൃദില പറഞ്ഞിരുന്നു.

Advertisements

അതേ സമയം സ്‌ക്രീനിൽ ഒരുമിച്ച് അഭിനയിച്ചിട്ടില്ലെങ്കിലും സ്റ്റാർ മാജിക്കിൽ ഒരുമിച്ചെത്തിയിരുന്നു ഇരുവരും. ഇരുവരും പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. തങ്ങളുടെ വിവാഹം തീരുമാനിച്ചതിനെക്കുറിച്ചും, അതിന് ശേഷമുള്ള വിശേഷങ്ങളെക്കുറിച്ചുമെല്ലാം പറഞ്ഞ് ഇരുവരും എത്താറുണ്ട്.

ദിനംപ്രതി സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുന്ന പോസ്റ്റുകളെല്ലാം ആരാധകർ വൈറലാക്കി മാറ്റാറുണ്ട്. മഞ്ഞിൽ വിരിഞ്ഞ പൂവ് നായകന് പൂക്കാലം വരവായി നായിക ജീവിതസഖിയാവുന്നുവെന്നറിഞ്ഞപ്പോൾ മുതൽ ആരാധകർ സന്തോഷത്തിലാണ്. ഇരു പരമ്പരകളിലേയും പ്രധാന താരങ്ങളിലൊരാളായ രേഖ രതീഷാണ് ഇവരെ കൂട്ടിയോജിപ്പിക്കാൻ നിമിത്തമായത്.

രണ്ടാളേയും നന്നായി അറിയാമെന്നും ചേരുമെന്ന് തോന്നിയതിനാലാണ് വിവാഹത്തെക്കുറിച്ച് പറഞ്ഞതെന്നും രേഖ പറഞ്ഞിട്ടുമുണ്ടായിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമാണ് മൃദുല. കരിയറിലെ കാര്യങ്ങളെക്കുറിച്ച് മാത്രമല്ല വ്യക്തി ജീവിതത്തിലെ വിശേഷങ്ങളെക്കുറിച്ച് പറഞ്ഞും താരമെത്താറുണ്ട്.

മൃദുലയും യുവയും തമ്മിലുള്ള പ്രായവ്യതാസത്തെക്കുറിച്ചുള്ള ചോദ്യവുമുണ്ടായിരുന്നു പ്രേക്ഷകർക്ക്. 6 വയസ്സിന്റെ വ്യത്യാസമുണ്ടെന്നായിരുന്നു മറുപടി. ഇത് പ്രേക്ഷകരുടെ ഇടയിൽ വല്യ ചർച്ച ആയിരുന്നു. ആറു വയസിന്റെ വ്യത്യാസമൊന്നും കണ്ടാൽ പറയില്ലല്ലോ എന്നൊക്കെ പറഞ്ഞു നിരവധിപേർ രംഗത്ത് വന്നിരുന്നു. പല്ലിക്കുഞ്ഞ്, മുട്ടത്തോട് ഇങ്ങനെയൊക്കെയാണ് ഉണ്ണ്യേട്ടൻ സ്നേഹം കൂടുമ്പോൾ തന്നെ വിളിക്കുന്നതെന്ന് മൃദുല പറഞ്ഞിരുന്നു.

അതേ സമയം ആറ് മാസത്തിനുള്ളിൽ കല്യാണം ഉണ്ടാകുമെന്നു നടി വ്യക്തമാക്കി. പ്രണയ ദിനത്തിന് മുന്നോടിയായി മൃദുലയ്ക്ക് സർപ്രൈസ് ഒരുക്കിയിരുന്നു യുവ. ആ ചിത്രമാണ് അടുത്തതായി വൈറൽ ആകുന്നത്. വീട്ടിലേക്ക് എത്തിയതിന് ശേഷമായാണ് മൃദുലയോട് ഇതേക്കുറിച്ചു പറഞ്ഞതെന്നൊക്കെ നടി പറഞ്ഞിരുന്നു.

Advertisement