ജഗതി കംപ്ലീറ്റ് ആക്ടറെന്നും മമ്മൂട്ടി കിടുവാണെന്നും മോഹൻലാൽ: ലാലേട്ടന്റെ വാക്കുകൾ ഏറ്റെടുത്ത് ആരാധകർ

44

നാൽപത് വർഷത്തോളമായി മലയാള സിനിമയിൽ നിറഞ്ഞുനിൽക്കുന്ന മമ്മൂട്ടിയും മോഹൻലാലും മലയാളി പ്രേക്ഷകരുടെ സ്വകാര്യ അഹങ്കാരമാണ്. മലയാളം ഫിലിം ഇൻഡസ്ട്രിയലെ താരരാജാക്കൻമാരായ ഇരുവർക്കും ഇന്ത്യയിൽ മാത്രമല്ല വിദേശത്തും ആരാധകർ ഏറെയാണ്.

അതേ സമയം സിനിമാ താരങ്ങൾക്കിടയിൽ നിന്നുപോലും ഈ താരരാജാക്കന്മാർക്ക് കൈനിറയെ ആരാധകരുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് മമ്മൂട്ടിയെ കുറിച്ചുളള മോഹൻലാലിന്റെ വാക്കുകളാണ്. ട്വിറ്ററിൽ ആരാധകരുമായി സംവദിക്കുന്നതിനിടെയാണ് മെഗാസ്റ്റാറിനെ കുറിച്ച് താരം വാചലനായത്. തന്റെ പുതിയ റിലിസായ ദൃശ്യം 2 ന്റെ പ്രമോഷനുമായി ബന്ധപ്പെട്ടാണ് താരം ട്വിറ്ററിൽ ആരാധകരുമായി സംവധിച്ചിത്.

മമ്മൂട്ടിയെ കുറിച്ച് ഒരു വാക്ക് പറയാമോ എന്നായിരുന്നു ആരാധകന്റെ ചോദ്യം. കിടു എന്നാണ് മോഹൻലാൽ മറുപടി നൽകിയത്. കൂടാതെ ആരാധകരുടെ ചോദ്യത്തിനെല്ലാം താരം മറുപടി നൽകിയിട്ടുണ്ട്. മ്മൂട്ടിയെ കുറിച്ച് മാത്രമല്ല ശോഭന, ജഗതി ശ്രീകുമർ, പൃഥ്വിരാജ് തുടങ്ങിയവരെ കുറിച്ചും പ്രേക്ഷകർ ചോദ്യവുമായി എത്തിയിരുന്നു.

ശോഭനയുമായി ഭാവിയിൽ ഒരു ചിത്രം ചെയ്യാൻ സാധ്യതയുണ്ടോ എന്നായിരുന്നു മറ്റൊരാൾക്ക് അറിയേണ്ടിയിരുന്നത്. ഞാനും കാത്തിരിക്കുകയാണ് അങ്ങനെ സംഭവിക്കട്ടെ എന്ന് താരം മറുപടി നൽകി.
പൃഥ്വിരാജ് എന്ന സംവിധായകനെ കുറിച്ച് ചോദിച്ചപ്പോൾ സമർഥൻ എന്നായിരുന്നു മറുപടി. ജഗതി ശ്രീകുമാറിനെ കുറിച്ച് ചോദിച്ചപ്പോൾ ദ കംപ്ലീറ്റ് ആക്ടർ എന്നും മമ്മൂട്ടിയെക്കുറിച്ച് ചോദിച്ചപ്പോൾ കിടു എന്നുമായിരുന്നു താരത്തിന്റെ മറുപടി.

തന്റെ ജന്മദിനമാണ് ഒരു ആശംസ പറയുമോ എന്ന് ചോദിച്ച ആരാധകന് ഉമ്മയും മോഹൻലാൽ നൽകി. ജീവിതത്തിൽ മുന്നോട്ട് നയിക്കുന്ന ഊർജമെന്തെന്ന ചോദ്യത്തിന് സിനിമയെന്നായിരുന്നു ഉത്തരം. ബോബനും മോളിയുമാണെന്നാണ് താരത്തിന്റെ പ്രിയപ്പെട്ട കാർട്ടൂൺ താരങ്ങൾ. അതേ സമയം ദൃശ്യം 2 ആണ് മോഹൻലാലിന്റെ ഏറ്റവും പുതിയ ചിത്രം. ചിത്രത്തിന്റെ മൂന്നാം ഭാഗം കാണുമോ എന്നാണ് ആരാധകർക്ക് അറിയേണ്ടത്.

ആദ്യം ദൃശ്യം രണ്ട് കാണൂ എന്നിട്ടാകാം എന്ന് കുസൃതി നിറഞ്ഞ മറുപടിയാണ് ഇതിന് മോഹൻലാൽ നൽകിയത്. ഓടിടി റിലീസിന് ശേഷം ദൃശ്യം തീയേറ്ററിൽ പ്രദർശിപ്പിക്കുമോ എന്നും ഒരു ആരാധകൻ ചോദിച്ചിരുന്നു, അതിന് സാധ്യതയുണ്ടെന്നായിരുന്നു മറുപടി.

അടുത്തതായി താൻ ചെയ്യുന്ന ചിത്രം ബറോസ് ആണെന്നും താനിപ്പോൾ കൊച്ചിയിലാണുള്ളതെന്നും ആരാധകർക്കുള്ള മറുപടിയായി താരം പറഞ്ഞു. ഫെബ്രുവരി19 നാണ് ദൃശ്യം 2 റിലീസിനെത്തുന്നത്. ആമസോണ് പ്രൈമിലൂടെ ഒടിടി റിലീസായാണ ചിത്രം പുറത്തു വരുന്നത്.