സിമ്പിൾ ലുക്കിൽ അതീവ സുന്ദരിയായി കാവ്യാ മാധവൻ, നമിതയെ കെട്ടിപിടിച്ച് നിൽക്കുന്ന ചിത്രം ഏറ്റെടുത്ത് ആരാധകർ

96

ബാലതാരമായി എത്തി പിന്നീട് നായികയായി മലയാള സിനിമാ പ്രേക്ഷകരുടെ പ്രിയനടിയായി മാറിയ താരമാണ് കാവ്യാ മാധവൻ. ജനപ്രിയ നായകൻ ദിലീപുമായുള്ള വിവാഹശേഷം സിനിമയിൽ നിന്ന് വിട്ടു നിൽക്കുകയാണ് കാവ്യാ മാധവൻ ഇപ്പോൾ.

അതേ സമയം സിനിമയിൽ സജീവമല്ലെങ്കിലും പ്രേക്ഷകരുടെ ഇടയിൽ ഇന്നും ചർച്ചാ വിഷയമാണ് കാവ്യൃ.
വിവാഹ ശേഷം സിനിമയിൽ നിന്ന് ഇടവേള എടുത്തുവെങ്കിലും പൊതുപരിപാടികളിൽ കാവ്യ സജീവമാണ്. സുഹൃത്തുക്കളുടെ വിശേഷ പരിപാടികളിലും മറ്റും ദിലീപിനോടൊപ്പം നടി എത്താറുണ്ട്.

Advertisements

ദിലീപിനും കാവ്യയക്കും കുഞ്ഞ് ജനിച്ചതിന് ശേഷമാണ് നടി വീണ്ടും പൊതുപരിപാടികളിൽ സജീവമാകാൻ തുടങ്ങിയത്. കാവ്യാ മാധവന്റെ പുതിയ ചിത്രങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചാ വിഷയമാകാറുണ്ട്.

അതേ സമയം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഇടം പിടിക്കുന്നത് നടി നമിത പ്രമോദ് പങ്കുവെച്ച ഒരു ചിത്രമാണ്. ദിലീപിന്റെ അടുത്ത സുഹൃത്തും സംവിധായകനും ഗായകനുമായ നാദിർഷയുടെ മകൾ ആയിഷയുടെ വിവാഹ വിരുന്നിൽ ഇരുവരും ഒന്നിച്ച് എത്തിയപ്പോൾ പകർത്തിയതാണ് ചിത്രം.

നമിതയെ ചേർത്ത് പിടിച്ച് നിൽക്കുന്ന കാവ്യ മാധവനെയാണ് ചിത്രത്തിൽ കാണുന്നത്. നടിമാരുടെ മനോഹരമായ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. ചുരിദ്ദാറിൽ അതീവ സുന്ദരിയായിട്ടാണ് കാവ്യ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

കറുത്ത ഗൗണാണ് നമിത അണിഞ്ഞിരിക്കുന്നത്. ദിലീപിന്റെ മകൾ മീനാക്ഷിയുടേയും നാദിർഷയുടെ മകൾ ആയിഷയുടേയും അടുത്ത സുഹൃത്താണ് നമിത. താരങ്ങൾ നിരവധി ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

അയിഷയുടെ വിവാഹത്തിന് ചുവന്ന സാരിയുടുത്ത് മല്ലപ്പൂവ് ചൂടിയാണ് മീനാക്ഷി എത്തിയത്. താരപുത്രിയുടെ ഈ ചിത്രം വൈറലായിരുന്നു. വിവാഹ ദിവസം നമിതയും ചുവന്ന നിറത്തിലുള്ള വസ്ത്രമായിരുന്നു ധരിച്ചിരുന്നത്.

ഗംഭീര ആഘോഷമായി നടത്തിയ ചടങ്ങിൽ ദിലീപും കുടുംബവും നിറസാന്നിധ്യമായിരുന്നു. മലയാളത്തിലെ ഭൂരിഭാഗം താരങ്ങളും വിവാഹത്തിന് ശേഷം സംഘടിപ്പിച്ച ചടങ്ങിൽ പങ്കെടുത്തിരുന്നു.

Advertisement