ശോഭനയ്ക്ക് ഒപ്പം ഇനി ഒരു ചിത്രം ചെയ്യുമോ, ലാലേട്ടൻ നൽകിയ മറുപടി കേട്ടോ

7703

മലയാളത്തിന്റെ താരരാജാവ് മോഹൻലാലും ജീത്തു ജോസഫും വീണ്ടും ഒന്നിക്കുന്ന ദൃശ്യം രണ്ടിന്റെ റിലീസിനായി ആരാധകർ ഒന്നടങ്കം കാത്തിരിക്കുകയാണ്. ഫെബ്രുവരി 19 നാണ് ആമസോൺ പ്രൈമിൽ ഒടിടി റിലീസായി ചിത്രം എത്തുന്നത്.

അതേ സമയം ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ട്വിറ്ററിൽ ആരാധകർക്ക് താനുമായി സംവദിക്കാനുള്ള അവസരം മോഹൻലാൽ ഒരുക്കിയിരുന്നു. ഇപ്പോഴിതാ ഒരു ആരാധകൻ മോഹൻലാലിനോട് ചോദിച്ച ചോദ്യവും അതിന് താരം നൽകിയ മറുപടിയുമാണ് ശ്രദ്ധേയമാകുന്നത്.

Advertisements

Also Read
മെഗാസ്റ്റാർ മമ്മൂട്ടിയെ വീട്ടിലെത്തി ആദരിച്ച് ബിജെപി നേതാക്കൾ; പൊന്നാടയണിയിച്ച് ഓണക്കോടിയും സമ്മാനിച്ച് കെ സുരേന്ദ്രൻ

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി ശോഭനയുമായി ഭാവിയിൽ ഒരു ചിത്രം ചെയ്യാൻ സാധ്യതയുണ്ടോ എന്നായിരുന്നു ചോദ്യം. ഞാനും കാത്തിരിക്കുകയാണ് അങ്ങനെ സംഭവിക്കട്ടെ എന്ന് മോഹൻലാലും മറുപടി നൽകി.

ജീവിതത്തിൽ മുന്നോട്ട് നയിക്കുന്ന ഊർജമെന്തെന്ന ചോദ്യത്തിന് സിനിമയെന്നായിരുന്നു ഉത്തരം. ഓടിടി റിലീസിന് ശേഷം ദൃശ്യം തീയേറ്ററിൽ പ്രദർശിപ്പിക്കുമോ എന്ന ചോദ്യത്തിന് സാധ്യതയുണ്ടെന്നായിരുന്നു മറുപടി.

മോഹൻലാലിനെ ലൂസിഫർ എന്ന തകർപ്പൻ ഹിറ്റ് ഒരുക്കിയ പൃഥ്വിരാജ് എന്ന സംവിധായകനെ കുറിച്ച് ചോദിച്ചപ്പോൾ സമർഥൻ എന്നായിരുന്നു ലാലേട്ടന്റെ മറുപടി. അതേ സമയം മരയ്ക്കാർ അറബിക്കടലിന്റെ സിംഹം, ആറാട്ട് എന്നി ചിത്രങ്ങളാണ് മോഹൻലാലിന്റേതായി റിലീസ് കാത്തിരിക്കുന്ന ചിത്രങ്ങൾ.

Also Read
നാളുകൾക്ക് ശേഷം ഇന്ദ്രേട്ടനെ കണ്ടുമുട്ടിയ സന്തോഷത്തിൽ സ്വാസിക, താരങ്ങളുടെ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

പ്രിയദർശൻ ഒരുക്കുന്ന ബ്രഹ്‌മാണ്ഡ ചിത്രമായ മരയ്ക്കാറിൽ മോഹൻലാലിനെ കൂടാതെ ബോളിവുഡിലേയും തമിഴിലേയും സൂപ്പർ താരങ്ങളും വേഷമിടുന്നുണ്ട്. മഞ്ജു വാര്യരാണ് മരയ്ക്കരിലെ നായിക. ബി ഉണ്ണികൃഷ്ണൻ ഒരുക്കുന്ന ആറാട്ടിൽ സംഗീത ചക്രവർത്തി ഏആർ റഹാനും ഒരു വേഷത്തിൽ എത്തുന്നുണ്ട്. ഇതിനോടകം തന്നെ ചിത്രത്തിന്റെ ടീസറും ട്രെയിലറും വൈറലായി മാറിയിട്ടുണ്ട്.

Advertisement