Home Entertainment Celebrities

വിശ്രമത്തിനായി മാറി നിൽക്കുന്നു; കുറച്ചു ദിവസത്തേക്ക് സീരിയലിൽ നിന്നും ഒരു ബ്രേക്ക് എടുക്കുയാണെന്ന് സ്വാതി നിത്യാനന്ദ്

2021

സൂപ്പർഹിറ്റ് സീരിയലായിരുന്ന ഭ്രമണത്തിലൂടെ മിനി സ്‌ക്രീൻ പ്രേക്ഷകരുടെ മുഴുവൻ ഇഷ്ടവും വാങ്ങിയ നടിയാണ് സ്വാതി നിത്യാനന്ദ്. സ്വാതി എന്ന പേരിനേക്കാളും ഹരിത എന്ന പേരിലാകും താരം കൂടുതൽ അറിയപ്പെടുന്നത്. ഹരിത എന്ന കഥാപാത്രത്തെ പക്വത നിറഞ്ഞ രീതിയിൽ തന്നെയാണ് സ്വാതി അവതരിപ്പിച്ചത്.

കട്ട വില്ലത്തിയുടെ റോളിൽ ആണ് താരം സീരിയലിൽ നിറഞ്ഞു നിന്നത് എങ്കിലും അവസാന ഭാഗങ്ങൾ ആയപ്പോഴേക്കും ഹരിത എന്ന കഥാപാത്രത്തെ പ്രേക്ഷകർ നിറഞ്ഞ കൈയ്യടിയോടെയാണ് വരവേറ്റത്. പൊതുവെ വില്ലത്തി വേഷങ്ങളെ ഇഷ്ടപെടുന്ന മിനി സ്‌ക്രീൻ പ്രേക്ഷകർ പ്രതീക്ഷിച്ചതിനെക്കാളും അപ്പുറം പ്രകടനവും ആത്മാർത്ഥതയും ആണ് സ്വാതി ഹരിതയ്ക്ക് വേണ്ടി നൽകിയത്.

Advertisements

ഹരിത എന്ന കഥാപാത്രമായി മിനി സ്‌ക്രീനിലെ മുൻ നിര താരങ്ങൾക്ക് ഒപ്പമാണ് സ്വാതി തന്റെ പ്രകടനം ഗംഭീരമാക്കി മാറ്റിയത് മുകുന്ദന്റെ മകളായും, ശരത്തിന്റെ കാമുകിയായായിട്ടും ആണ് ഹരിത എന്ന കഥാപാത്രം പ്രേക്ഷകരിലേക്ക് എത്തിയത്.

ഇപ്പോൾ മഴവിൽ മനോരമയിലെ നാമം ജപിക്കുന്ന വീട് എന്ന പരമ്പരയിൽ ആണ് സ്വാതി അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ആരതി എന്ന കഥാപാത്രമായിട്ടാണ് സ്വാതി ഈ പരമ്പരയിൽ നിറയുന്നത്. അഭിനയത്തോടൊപ്പം തന്നെ ഫോട്ടോ ഷൂട്ടുകളുടെ തിരക്കിൽ കൂടിയാണ് സ്വാതി.

ക്യാമറ മാൻ പ്രതീഷ് നെന്മാറയാണ് സ്വാതിയുടെ ഭർത്താവ്. ഭ്രമണം പരമ്പരയിൽ വച്ച് കണ്ടുമുട്ടിയ ഇരുവരും സീരിയൽ സെറ്റിൽ വച്ചാണ് പരസ്പരം അറിയുന്നതും പ്രണയത്തിൽ ആകുന്നതും വിവാഹത്തിലേക്ക് കടക്കുന്നതും എല്ലാം.

വിവാഹശേഷവും അഭിനയിക്കാനുള്ള പ്രോത്സാഹനം തന്റെ ഭർത്താവ് ആണ് നൽകുന്നത് എന്ന് പലപ്പോഴും സ്വാതി വ്യക്തമാക്കിയിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ നിറ സാന്നിധ്യമായ സ്വാതി, കുറച്ചു ദിവസത്തേക്ക് ഒരു ബ്രെയ്ക്ക് എടുക്കുന്നു എന്നാണ് പുതിയ വിശേഷമായി സോഷ്യൽ മീഡിയ വഴി അറിയിക്കുന്നത്.

ഒരു പത്തുദിവസത്തേക്ക് വിശ്രമത്തിനായി മാറി നിൽക്കുന്നു എന്നും മിനി സ്‌ക്രീൻ നായിക സോഷ്യൽ മീഡിയ വഴി അറിയിച്ചു. ഇതിനു മുൻപും കുറച്ചു ദിവസം ഷൂട്ടിങ് തിരക്കുകളിൽ നിന്നും, സോഷ്യൽ മീഡിയയിൽ നിന്നും സ്വാതി വിട്ടു നിന്നിട്ടുണ്ട്.

Advertisement