Home Entertainment

ആലിയയേയും ദീപകയേയും പോലെ താൻ അരക്കെട്ട് ഇളക്കാറില്ല, ഞാൻ രജ്പുത്താണ്: തന്നെ അപമാനിച്ച കോൺഗ്രസ് നേതാവിന് കണക്കിന് കൊടുത്ത് കങ്കണ

137

ബോളിവുഡിലെ താരസുന്ദരിമാർ പ്രമുഖ സസ്ഥാനത്തുള്ള നടിയാണ് കങ്കണ റണാവത്ത്. അടുത്തിടെയായി നിറയെ വിവാദങ്ങളിൽ നിറഞ്ഞുനിൽക്കുകയാണ് ഈ നടി. ഇപ്പോഴാത് താൻ വെറും ഐറ്റം ഡാൻസറാണെന്ന് പറഞ്ഞ് ആക്ഷേപിച്ച മുൻ കോൺഗ്രസ് മന്ത്രി സുഖ്ദേവ് പെൻസിക്ക് മറുപടിയുമായി രംഗത്ത് എത്തിയിരിക്കുകയാണ് കങ്കണ.

ഐറ്റം ഡാൻസ് കളിക്കാൻ താൻ ദീപികയോ, ആലിയയോ അല്ല എന്നായിരുന്നു കങ്കണയുടെ മറുപടി. തന്റെ ട്വിറ്ററിലൂടെയാണ് താരം പ്രതികരിച്ചത്. ബോളിവുഡിൽ ഐറ്റം ഡാൻസ് കളിക്കാൻ വിസമ്മതിച്ച നടിയാണ് താൻ. ഖാൻ, കുമാർ എന്നീ വമ്പൻ ഹീറോകൾക്കൊപ്പം സിനിമ ചെയ്യാൻ വിസമ്മതിച്ച നടി.

Advertisements

അതിനാൽ തന്നെ സിനിമയിലെ പുരുഷൻമാർക്കും സ്ത്രീകൾക്കും എന്നോട് വെറുപ്പാണെന്നും കങ്കണ ട്വീറ്റിൽ പറയുന്നു. കങ്കണയുടെ വാക്കുകൾ ഇങ്ങനെ:

ഈ വിഡ്ഡി ആരായാലും ശരി ഞാൻ ദീപികയോ കത്രീനയോ ആലിയയോ അല്ലെന്ന് അയാൾക്ക് അറിയുമോ? ഐറ്റം ഡാൻസ് ചെയ്യാൻ വിസമ്മതിച്ച ഒരേ ഒരു നടിയാണ് ഞാൻ, അതുപോലെ ഖാൻമാരുടെയും കുമാറിന്റെയും ബിഗ് ഹീറോ സിനിമ ചെയ്യാൻ വിസമ്മതിച്ച നടിയാണ്.

അതോടെയാണ് ബുള്ളിവുഡ് ഗ്യാങ്ങിലെ പുരുഷന്മാരും സ്ത്രീകളും എനിക്ക് എതിരായത്. ഞാനൊരു രജ്പുത് സ്ത്രീയാണ്. ഞാൻ എന്റെ അരക്കെട്ട് ഇളക്കില്ല,ഞാൻ എല്ലൊടിക്കും എന്ന് കങ്കണ ട്വീറ്റ് ചെയ്തു.

അതേ സമയം മാസങ്ങളായി നടക്കുന്ന കർഷക സമരത്തെ കങ്കണ വിമർശിച്ചതിനെ തുടർന്നായിരുന്നു പന്സെയുടെ പ്രതികരണം. കങ്കണയെ പോലെ ഐറ്റം ഡാൻസുകാരിയായ ഒരു സ്ത്രീക്ക് പ്രതിഷേധിക്കുന്നവരുടെ ആത്മാഭിമാനം എന്താണെന്ന് അറിയില്ല എന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്.

പെൻസയുടെ ട്വീറ്റ് വൈറലായതോടെയാണ് കങ്കണ മറുപടിയുമായി രംഗത്തെത്തിയത്. കർഷക സമരത്തിന്റെ ആരംഭം മുതലെ കങ്കണ കേന്ദ്ര സർക്കാരിനെ പിന്തുണച്ചാണ് രംഗത്തെത്തിയത്. ഇതേ തുടർന്ന് നിരവധി വിമർശനങ്ങളും താരം ഏറ്റുവാങ്ങിയിരുന്നു. തനിക്ക് ഇതേ തുടർന്ന് പല ബ്രാന്റുകളുടെ അമ്പാസിഡർ പതവി നഷ്ടമായെന്നും കങ്കണ ട്വീറ്റ് ചെയ്തിരുന്നു.

Advertisement