സൂപ്പർ ഹിറ്റ് സീരിയലുകൾ ആരാധകർക്കായി സമ്മാനിക്കുന്ന ചാനലാണ് ഏഷ്യാനെറ്റ്. ഈ ചാനലിൽ സംപ്രേഷണം ചെയ്യുന്ന ജനപ്രിയ സീരിയലുകളലിൽ ഒന്നാണ് സാന്ത്വനം എന്ന പരമ്പര. ഇതിനോടകം തന്നെ മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയായി മാറിയിരിക്കുകയാണ് സാന്ത്വനം.
സൂപ്പർ പരമ്പരായായിരുന്ന വാനമ്പാടിക്ക് ശേഷം ഏഷ്യനെറ്റിൽ ആരംഭിച്ച പരമ്പരയ്ക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. വളരെ ചെറിയ സമയം കൊണ്ടാണ് സാന്ത്വനം പ്രേക്ഷകരുടെ ഇഷ്ടം കവർന്നത്. സോഷ്യൽമീഡിയയിലും സാന്ത്വനം ചർച്ച വിഷയമാണ്. കുടുംബ പ്രേക്ഷകരും യൂത്തും ഒരുപോലെ ഇഷ്ടപ്പെടുന്ന പരമ്പരയാണ് സാന്ത്വനം.
ഒരു കുടുംബത്തിൽ നടക്കുന്ന സംഭവങ്ങളാണ് സീരിയലിന്റെ പ്രമേയം സഹോദരങ്ങൾ തമ്മിലുള്ള സ്‌നേഹബന്ധത്തെ ചുറ്റിപ്പറ്റിയാണ് കഥ മുന്നോട്ട് പോകുന്നത്. നിലവിൽ റേറ്റിങ്ങിൽ ആദ്യസ്ഥാനത്താണ് പരമ്പര. തമിഴിലെ സൂപ്പർഹിറ്റ് പരമ്പരയായ പാണ്ഡ്യൻ സ്റ്റോഴ്‌സിന്റെ മലയാളം പതിപ്പാണ് സാന്ത്വനം.
പ്രമുഖ സിനമാ നടി ചിപ്പിയും ഭർത്താവ് രഞ്ജിത്തും ചേർന്നാണ് സാന്ത്വനം നിർമ്മിച്ചിരിക്കുന്നത്. പ്രേക്ഷകരുടെ പ്രിയപ്പെട്ട താരം കൂടിയായ ചിപ്പിയാണ് സ്വന്തനത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒരു ഇടവേളയ്ക്ക് ശേഷമാണ് നടി വീണ്ടും മിനിസ്‌ക്രീനിൽ എത്തുന്നത്.
ശ്രീദേവി എന്ന കഥാപാത്രത്തെയാണ് ചിപ്പി അവതരിപ്പിക്കുന്നത്. നടൻ രാജീവ് പരമേശ്വരനാണ് നായകൻ. രാജീവിന്റെ ഭാര്യയാണ് ശ്രീദേവി എന്ന ദേവി. സഹോദരന്മാർക്ക് വേണ്ടി ജീവിതം മാറ്റിവെച്ച എട്ടനും ഏട്ടത്തിയുമാണ് ബാലനും ദേവിയും. വളരെ ചെറുപ്പത്തിൽ തന്നെ ബാലന്റെ ഭാര്യയായി സാന്ത്വനം കുടുംബത്തിൽ എത്തിയ ദേവി സഹോദരന്മാർക്ക് അമ്മയാവുകയായിരുന്നു.
സഹോദരന്മാർക്കും അമ്മയുടെ സ്ഥാനത്താണ് ദേവി. ഇവരുടെ സന്തുഷ്ടകുടുംബത്തിലേയ്ക്ക് രണ്ട് പെൺകുട്ടികൾ എത്തുന്നതോടെയാണ് കഥമാറിയത്. പരമ്പരയിൽ നടി ഗോപിക അനിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അഞ്ജലി എന്ന കഥപാത്രത്തെയാണ് ഗോപിക അവതരിപ്പിക്കുന്നത്. ദേവിയുടേയും ബാലന്റേയും രണ്ടാമത്തെ സഹോദരനായ ശിവന്റെ ഭാര്യയാണ് അഞ്ജലി.
അവിചാരിതമായി വിവാഹം കഴിക്കേണ്ടി വന്നവരാണിവർ. തുടക്കത്തിൽ അടിയും വഴക്കും ആയിരുന്നെങ്കിലും ഇപ്പോൾ ഇരുവരും പരസ്പരം സ്‌നേഹിക്കാൻ തുടങ്ങിയിട്ടുണ്ട്, സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയമാണ് അഞ്ജലിയും ശിവനും. കലിപ്പനും കാന്താരിയുമെന്നാണ് ഇവരെ ആരാധകർ വിളിക്കുന്നത്. സോഷ്യൽ മീഡിയയിൽ സജീവമാണ് ഡോക്ടർ ഗോപിക അനിൽ.
തന്റെ കുടുംബവിശേഷങ്ങളെക്കാൾ കുടുതൽ സാന്ത്വനം കുടുംബത്തിലെ വിശേഷമാണ് നടി പങ്കുവെയ്ക്കുന്നത്. ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത് ഗോപിക പങ്കുവെച്ച ചിത്രമാണ്. കുടംബത്തിനോടൊപ്പമുള്ള ചിത്രമാണ് നടി പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിൽ അമ്മയ്ക്കും അച്ഛനും സഹോദരിക്കുമൊപ്പം മറ്റൊരാളും ഉണ്ടായിരുന്നു.
അത് ആരാണെന്നാണ് പ്രേക്ഷകർക്ക് അറിയേണ്ടത്. ശ്യാമിന്റെ ചിത്രമായിരുന്നു അത്. ഇതിന് മുൻപും നടൻ രാജീവ് പരമേശ്വരനും ശ്യാമിനുമൊപ്പമുളള ചിത്രം പങ്കുവെച്ചിരുന്നു. ശ്യാം ആരാണെന്നാണ് പ്രേക്ഷകർ അറിയേണ്ടത്, തന്റെ ബിഗ് ബ്രദർ എന്നാണ് ഗോപിക കമന്റ് ചെയ്തിരിക്കുന്നത്.