ചന്ദനമഴയ്ക്ക് ശേഷം കുസൃതിക്കാരിയായി മേഘന തിരിച്ചെത്തുന്നു, നായകനായി സീത നായകൻ ഷാനവാസ് ഷാനു: പുതിയ പരമ്പര ഉടൻ, ആവേശത്തിൽ ആരാധകർ

192

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന ചന്ദനമഴ എന്ന സൂപ്പർഹിറ്റ് സീരീയലിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് മേഘന വിൻസെന്റ്. ഈ ജനപ്രിയ പരമ്പരയിലെ മേഘനയുടെ അമൃത എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സീരിയലുകൾക്ക് പുറമെ സിനിമകളിലും അഭിനയിച്ച താരമാണ് മേഘ്ന വിൻസെന്റ്.

മലയാളത്തിന് പുറമെ ഒട്ടേറെ തമിഴ് പരമ്പരകളിലും വേഷമിട്ട താരമാണ് മേഘ്ന. ചന്ദനമഴയ്ക്ക് ശേഷം സോഷ്യൽ മീഡിയയിലും ആക്ടീവായിരുന്നു താരം. വിവാഹ മോചിതയായ ശേഷം യൂടൂബ് ചാനൽ വഴിയാണ് മേഘ്ന വിശേഷങ്ങൾ പങ്കുവെച്ച് എത്തിയത്.

Advertisements

അതേസമയം മേഘ്നയുടെ പുതിയൊരു പരമ്പര കൂടി മലയാളം മിനിസ്‌ക്രീനിൽ വരികയാണ്. സീ കേരളം ചാനലിലാണ് മേഘ്ന വിൻസെന്റിന്റെ പുതിയ പരമ്പര വരുന്നത്. ഇത്തവണ പുതുമയുളള ഒരു കഥ പറയുന്ന സീരിയലിലാണ് നടി വേഷമിടുന്നത്. മിസ്സിസ് ഹിറ്റ്ലർ എന്ന് പേരിട്ടിരിക്കുന്ന പരമ്പരയിലാണ് മേഘ്ന നായികയാവുന്നത്.

പ്രമുഖ സീരിയൽ നടൻ ഷാനവാസ് ഷാനുവാണ് സീരിയലിൽ നായകവേഷത്തിൽ എത്തുന്നത്. സീത പരമ്പരയിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായ താരമാണ് ഷാനവാസ്. നടി സ്വാസികയായിരുന്നു സീതയിൽ ഷാനവാസിന്റെ നായികയായത്.

ചന്ദനമഴയ്ക്ക് ശേഷം മേഘ്ന വീണ്ടും മലയാളത്തിൽ തിരിച്ചെത്തുന്ന പരമ്പര കൂടിയാണ് മിസിസ്റ്റ് ഹിറ്റ്ലർ. ഷാനവാസും മേഘ്നയും ഒന്നിക്കുന്ന പരമ്പര വലിയ പ്രതീക്ഷകളോടെയാണ് കുടുംബ പ്രേക്ഷകർ കാത്തിരിക്കുന്നത്.

പ്രേക്ഷക മനസുകൾ കീഴടക്കാൻ ഒരു കണിശ്ശക്കാരനും, ഒരു കുസൃതിക്കാരിയും വരുന്നു, മിസിസ് ഹിറ്റ്ലർ ഉടൻ ആരംഭിക്കുന്നു എന്ന ക്യാപ്ഷനോടെയാണ് പുതിയ പ്രൊമോ വീഡിയോ വന്നിരിക്കുന്നത്. പ്രൊമോ വീഡിയോയ്ക്ക് പിന്നാലെ സീരിയൽ കാണാനുളള ആകാംക്ഷയിലാണ് മിനി സ്‌ക്രീൻ പ്രേക്ഷകർ എല്ലാവരും.

Advertisement