അനുഭവിക്കുന്നത് ജീവിതത്തിലെ എറ്റവും മനോഹരമായ ഘട്ടം, നിറവയർ ചിത്രങ്ങളുമായി ഗായിക ശ്രേയാ ഘോഷാൽ

76

നിരവധി സൂപ്പർഹിറ്റ് മലയാള ഗാനങ്ങൾ ആലപിച്ച് മലയാളികൾക്കും ഏറെ പ്രിയങ്കരിയായിമാറിയ ഗായികയാണ് ശ്രേയാ ഘോഷാൽ. വർഷങ്ങൾ നീണ്ട കരിയറിൽ നിരവധി ഗാനങ്ങളാണ് ഗായികയുടെതായി പുറത്തിറങ്ങിയത്. ബോളിവുഡ് സിനിമാ പ്രേമികളും തെന്നിന്ത്യൻ പ്രേക്ഷകരുമെല്ലാം ഒരുപോലെ ഇഷ്ടപ്പെടുന്ന ഗായിക കൂടിയാണ് ശ്രേയ.

ടെലിവിഷൻ റിയാലിറ്റി ഷോയിലൂടെയായിരുന്നു ശ്രേയയുടെ തുടക്കം. തുടർന്ന് സിനിമകളിൽ പിന്നണി ഗായികയായും തിളങ്ങുകയായിരുന്നു ഗായിക. മെലഡി പാട്ടുകളും അടിപൊളി പാട്ടുകളും ഉൾപ്പെടെ എല്ലാതരം ഗാനങ്ങളും തന്റെ കരിയറിൽ ശ്രേയാ ഘോഷാൽ ആലപിച്ചു.

Advertisement

അതേ സമയം അടുത്തിടെയാണ് ആദ്യത്തെ കൺമണിക്കായി കാത്തിരിക്കുന്ന വിവരം ശ്രേയാ ഘോഷാൽ ആരാധകരെ അറിയിച്ചത്. ഗായിക ഗർഭിണിയായ വിവരം ആരാധകരെയും സന്തോഷത്തിലാഴ്ത്തിയിരുന്നു. അതേസമയം ശ്രേയയുടെതായി വന്ന എറ്റവും പുതിയ ചിത്രങ്ങളും ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.

ജീവിതത്തിലെ എറ്റവും മനോഹരമായ ഘട്ടമാണ് അനുഭവിക്കുന്നതെന്ന ക്യാപ്ഷനിലാണ് പുതിയ ചിത്രങ്ങൾ ശ്രേയാ ഘോഷാൽ പങ്കുവെച്ചിരിക്കുന്നത്. ഒപ്പം ദൈവത്തിന്റെ ദിവ്യ അത്ഭുതമെന്നും ഗായിക കുറിച്ചിരിക്കുന്നു. ഭർത്താവ് തന്നെ എടുത്ത ചിത്രങ്ങളാണ് ശ്രേയാ ഘോഷാൽ പോസ്റ്റ് ചെയ്തത്.

2015ലാണ് ശ്രേയയും ശൈലാദിത്യ മുഖപാധ്യായയും വിവാഹിതരായത്. ബാല്യകാല സുഹൃത്തിനെയാണ് ശ്രേയാ ഘോഷാൽ ജീവിത പങ്കാളിയാക്കിയത്. ബോളിവുഡിനും മലയാളത്തിനും പുറമെ ഉർദു, ആസാമീസ്, ബംഗാളി, ഭോജ്പുരി, കന്നഡ, ഒഡിയ, പഞ്ചാബി, തമിഴ്, മറാത്തി, തെലുങ്ക് ഭാഷകളിലും ശ്രേയാ ഘോഷാൽ ഗാനങ്ങൾ ആലപിച്ചിരുന്നു.

നാല് തവണയാണ് മികച്ച ഗായികയ്ക്കുളള ദേശീയ പുരസ്‌കാരം ശ്രേയ നേടിയത്. നാല് തവണ മികച്ച ഗായികയ്ക്കുളള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും ശ്രേയാ ഘോഷാലിന് ലഭിച്ചു. കൂടാതെ തമിഴ്നാട് സ്റ്റേറ്റ് ഫിലിം അവാർഡും, ഫിലിംഫെയർ പുരസ്‌കാരങ്ങളും ഉൾപ്പെടെ നിരവധി അവാർഡുകൾ ശ്രേയാ ഘോഷാലിന് ലഭിച്ചു.

Advertisement