വിവാഹം കഴിച്ചത് പ്രണയിച്ച്, അഭിനയ രംഗത്തേക്ക് എത്തിയത് രണ്ട് മക്കളായ ശേഷം; കൂടെവിടെ സീരിയലിലെ അദിഥി ടീച്ചർ നടി ശ്രീധന്യയുടെ യഥാർത്ഥ ജീവിതം ഇങ്ങനെ

11597

മലയാളം മിനിസ്‌ക്രീൻ പ്രേക്ഷകർ 2021 ൽ ഏറെ ആകാംഷയോടെ വരവേറ്റ പരമ്പരയാണ് കൂടെവിടെ എന്ന സീരിയൽ. മലയാളത്തിന്റെ പ്രിയ നടനും ബിജെപി നേതാവുമായ. കൃഷ്ണകുമാർ വീണ്ടും ഈ പരമ്പരയിലൂടെ സീരിയൽ മേഖലയിലേക്ക് തിരിച്ചു വന്നിരിക്കുകയാണ്.

സൂര്യ എന്ന പെൺകുട്ടിയുടെ സാഹസികമായ ജീവിത കഥയാണ് പരമ്പരയിലൂടെ തുറന്ന് കാട്ടുന്നത്. സൂര്യയുടെ ജീവിതത്തിൽ ഉണ്ടാകുന്ന സംഭവവികാസങ്ങളും, അവളുടെ പോരാട്ടവീര്യം, കുടുംബ ബന്ധങ്ങളുടെ തീഷ്ണതയും ആണ് പരമ്പരയിലൂടെ പ്രേക്ഷകർക്കുമുന്നിൽ തുറന്ന് കാട്ടുന്നത്.

Advertisements

Also Read
ശിവേട്ടന്റെ റിയൽ വൈഫ് ഷഫ്ന ചേച്ചിയും സൂപ്പറാ: തുറന്നു പറഞ്ഞ് സാന്ത്വനത്തിലെ ശിവന്റെ അഞ്ജലി ഗോപിക അനിൽ

എന്നാൽ പരമ്പരയിൽ അഥിതി ടീച്ചറായി എത്തി പ്രേക്ഷക ഹൃദയം കീഴടക്കിയ താരമാണ് ശ്രീധന്യ. ഒരു ടെലിവിഷൻ അവതാര കൂടിയാണ് ശ്രീധന്യ. പ്രണയ മീനുകളുടെ കടൽ, ഇരുപത്തി ഒന്നാം നൂറ്റാണ്ട് തുടങ്ങിയ ജനപ്രിയ സിനിമകളിൽ താരം അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. താരത്തിന്റെ യഥാർത്ഥ പേര് ഗായത്രി എന്നാണ്.

കുട്ടിക്കാലം മുതൽ ശ്രീധന്യക്ക് നൃത്തത്തോട് വളരെയധികം ഇഷ്ടമായിരുന്നു. വളരെ ചെറിയ പ്രായത്തിൽ തന്നെ നൃത്തം അഭ്യസിച്ചിരുന്നു. നടിയുടെ ആദ്യ സിനിമ അപൂർവ രാഗം ആയിരുന്നു, പക്ഷേ ആ സിനിമയിൽ ഒരു സപ്പോർട്ടീവ് റോളിലായിരുന്നു. കടൽ കുതിര എന്ന തമിഴ് ചിത്രത്തിലും ശ്രീധന്യ അഭിനയിച്ചു.

നിലവിൽ കൂടെവിടെ എന്ന പരമ്പരയിൽ അഭിനയിക്കുന്ന താരം യാഥാർത്ഥത്തിലും ഒരു അദ്ധ്യാപിക കൂടിയാണ്. 1977 ജനുവരി 20 ന് തൃശ്ശൂരിലെ യാഥാസ്ഥിതിക കുടുംബത്തിലാണ് താരം ജനിച്ചത്. തൃശൂർ വിമല കോളേജിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ താരത്തിന്റെ മാതാപിതാക്കൾക്ക് ഒരിക്കലും മാധ്യമങ്ങളിലോ ഫിലിം ലൈനിലോ മകൾ പോകുന്നതിൽ താൽപ്പര്യമുണ്ടായിരുന്നില്ല. എന്നാൽ എന്നും അത്തരം മേഖലകളിൽ മാത്രമാണ് ശ്രീധന്യക്ക് പ്രിയവും.

കോളേജ് കാലത്ത് പ്രണയിച്ചിരുന്ന തൃപ്പൂണിത്തുറ സ്വദേശിയായ ഋഷികേശ് എന്ന യുവാവിനെയാണ് താരം വിവാഹം കഴിച്ചിരിക്കുന്നത്. അതേ സമയം ശ്രീധന്യയുടെ ആഗ്രഹം എന്ന പോലെ മാധ്യമ മേഖലയിൽ ജോലി ചെയ്യാൻ ഉള്ള പിന്തുണയും ഭർത്താവായ ഋഷികേശ് നൽകിയിരുന്നു. വൈഷ്ണവി, മൃണാളിനി എന്നി രണ്ട് പെണ്മകകളാണ് ഈ ദമ്പതികൾക്ക് ഉള്ളത്.

Also Read
ഏഴ് വർഷം പ്രേമിച്ചാണ് തങ്ങൾ വിവാഹിതരായത്, എന്നിട്ടും അയാൾ കഞ്ചാവ് വലിക്കുന്ന കാര്യം തനിക്ക് അറിയില്ലായിരുന്നു: ശ്വേതാ മേനോൻ

ആദ്യം സിംഗ് എൻ വിൻ എന്ന ചെയ്യാൻ ആയിരുന്നു താരത്തിന് അവസരം ലഭിച്ചത്. നിഖിലായിരുന്നു പരിപാടിയുടെ അവതാരകൻ ആയി എത്തിയത്. എന്നാൽ ആ പരിപാടി താരം സ്വീകരിച്ചിരുന്നില്ല. തുടർന്ന്
നിരവധി ഷോകലിൽ സ്റ്റാർ ആങ്കറായി താരം മാറുകയും ചെയ്തു . എന്നാൽ താരത്തെ ഏറെ ശ്രദ്ധേയാക്കിയത് നടി റെയ്‌നു മാത്യൂസിനോട് ഉള്ള സാമ്യതയാണ്.

നവാഗതനായ രാജു മേക്കർ സംവിധാനം ചെയ്ത ‘മമ്മിയുഡെ സ്വന്തം അച്ചൂസ്’ എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം കുറിച്ചു. ഒരു സിനിമയിൽ അമ്മയുടെ വേഷത്തിൽ അഭിനയിച്ച ധന്യ ലെഫ്‌റ് റൈറ്റ് ലെഫ്‌റ് പോലുള്ള നിരവധി ചിത്രങ്ങൾ ചെയ്തു. കൂടാതെ, മെഗാ സ്റ്റാർ, മമ്മൂട്ടിയുടെ മംഗ്ലീഷ് എന്ന സിനിമയിലും വേഷമിട്ടിരുന്നു.

മികച്ച അവതാര എന്ന നിലയിൽ നിരവധി അംഗീകാരങ്ങൾക്കും താരം അർഹയായി. അതേ സമം മലയാളത്തിന്റെ ബിഗ് സ്‌ക്രീനിലേക്ക് ചുവട് വച്ച താരം പിഎച്ച്ഡി നേടാൻ ഒരു ഇടവേള എടുത്തിരുന്നു.

Also Read
മോശമായ തരത്തിലാണ് ആ ക്ലിപ്പുകൾ പ്രചരിക്കുന്നത്, ദയവ് ചെയ്ത് സത്യം മനസിലാക്കൂ: തെറ്റായ രീതിയിൽ പ്രചരിപ്പിക്കുന്ന തന്റെ ആ വിഡിയോയെ കുറിച്ച് പ്രിയ വാര്യർ

Advertisement