അന്ന് പറഞ്ഞതിൽ ഇന്നും ഉറച്ചു നിൽക്കുന്നു, മമ്മൂട്ടിയുമായിട്ട് ആയിരുന്നില്ല പ്രശ്നം, എന്റെ പ്രശ്നം ആ സിനിമയോടായിരുന്നു: പാർവതി തിരുവോത്ത്

89

നായികാ പ്രാധാന്യമുള്ള നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച് മലയാളികളുടെ പ്രിയ നടിയായി മാറിയ താരമാണ് പാർവ്വതി തിരുവോത്ത്. മികച്ച നടി എന്നതിലുപരി തന്റെ നിലപാടുകൾ ആർക്കു മുന്നിലും ശക്തമായി പാലിക്കുന്ന നടികൂടിയാണ് പാർവ്വതി.

അതിനാൽ തന്നെ മലയാള സിനിമയിലെ ശക്തമായ സ്ത്രീശബ്ദവുമാണ് പാർവതി. സിനിമയ്ക്ക് അകത്തും പുറത്തുമുള്ള വിഷയങ്ങളിൽ നിലപാട് അറിയിക്കുന്ന വ്യക്തി. വലിയ തോതിൽ പാർവതി കേരളത്തിൽ ചർച്ചയായ സംഭവമായിരുന്നു കസബ വിവാദം.

Advertisements

മെഗാസ്റ്റാർ മമ്മൂട്ടി നായകനായ കസബിയിലെ സ്ത്രീ വിരുദ്ധതയെയായിരുന്നു പാർവതി അന്ന് ചോദ്യം ചെയ്തത്. അന്ന് മെഗാസ്റ്റാർ ആരാധകർ പാർവ്വതിക്ക് എതിരെ തിരിഞ്ഞിരുന്നു. ഇപ്പോൾ മമ്മൂട്ടിയോടൊപ്പം പുഴു എന്ന സിനിമയിൽ അഭിനയിക്കാൻ തയ്യാറെടുക്കുകയാണ് പാർവതി.

അതേ സമയം പാർവതിയും മമ്മൂട്ടിയും ഒരുമിച്ച് അഭിനയിക്കുന്നുവെന്ന വാർത്ത വന്നതിന് പിന്നാലെ തന്നെ സോഷ്യൽ മീഡിയ കസബ വിവാദം വീണ്ടും ഉയർത്തിക്കാണിക്കുകയുണ്ടായി. ഇപ്പഴിതാ അത്തരം ചോദ്യങ്ങൾക്കെല്ലാം മറുപടി പറയുകയാണ് പാർവതി തിരുവോത്ത്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പാർവ്വതിയുടെ തുറന്നു പറച്ചിൽ.

പാർവ്വതിയുടെ വാക്കുകൾ ഇങ്ങനെ:

മുമ്പും ഞാൻ പറഞ്ഞിട്ടുണ്ട് എന്റെ ആ വലിയ സ്റ്റേറ്റ്മെന്റ് വന്ന സമയത്തും പറഞ്ഞിട്ടുണ്ട്. അദ്ദേഹമൊരു അസാധ്യ നടനാണ്. അദ്ദേഹത്തിന്റെ അഭിനയം കണ്ടു തന്നെയാണ് ഞാനും വളർന്നത്. പക്ഷെ ഞാൻ അന്ന് പറഞ്ഞ രാഷ്ട്രീയത്തിൽ തന്നെയാണ് ഇന്നും ഉറച്ചു നിൽക്കുന്നത് അതിൽ മാറ്റമൊന്നുമില്ല.

അതിന് അദ്ദേഹവുമായി യാതൊരു ബന്ധവുമില്ല ഞാൻ അദ്ദേഹത്തിനെതിരെ ഒന്നും പറഞ്ഞിരുന്നില്ല. അതൊരു വലിയ തെറ്റിദ്ധാരണയാണ്. ഞാനും അദ്ദേഹവും തമ്മിലായിരുന്നില്ല പ്രശ്നം. എന്റെ പ്രശ്നം സിനിമയോടായിരുന്നു. പക്ഷെ അടുത്ത ദിവസം വന്ന പത്രത്തിൽ കണ്ടത് പാർവതി മമ്മൂട്ടിക്കെതിരെ എന്നാണ്.

അവർക്ക് വേണ്ടത് വിവാദമാണ് എന്നാൽ മാത്രമേ കൂടുതൽ ക്ലിക്ക് കിട്ടുകയുള്ളൂ. പക്ഷെ സത്യം നമുക്കറിയാമല്ലോ അതുകൊണ്ട് ഗൗനിച്ചിരുന്നില്ല. പൊളിറ്റിക്കൽ കറക്ട്നെസ് എന്നാൽ ലോകത്ത് നടക്കുന്ന തെറ്റായ കാര്യങ്ങൾ കാണിക്കരുതെന്നാണ് പലരും ധരിച്ചു വച്ചിരിക്കുന്നത്. എന്നാലത് തെറ്റാണ്. എന്തായാലും കാണിക്കണം. പക്ഷെ സിനിമ വെക്കുന്ന ലെൻസ് എന്താണെന്നാണ് കാര്യം.

തെറ്റായ കാര്യം കാണിച്ചിട്ട് അത് ശരിയാണെന്ന് അടിവരയിടരുത്. അതേസമയം, എന്താണോ അത് കാണിച്ച് തരികയാണെങ്കിൽ തീരുമാനിക്കേണ്ടത് പ്രേക്ഷകരാCd. പൊളിറ്റിക്കലി കറക്ടാകാൻ നമ്മളെടുക്കുന്ന ചെറിയൊരു സമയം ഒരുപാട് മുന്നേറ്റത്തിന് കാരണമാകും. സാധാരണക്കാരുടെ ജീവിതത്തെ തന്നെ അത് മാറ്റിയേക്കാം. ആ ഡിസിപ്ലിൻ നമ്മൾ കാണിക്കണം.

നല്ലൊരു നടന്റെ കൂടെ അഭിനയിക്കുക എന്നത് പറയുന്നത് സന്തോഷമുള്ള കാര്യമാണ്. അഭിനയം ഒരു ജുഗൽബന്തിയാണ്. അവരെന്താണ് ടേബിളിൽ ഇടുക എന്നറിയില്ല. പിന്നെ അത് എങ്ങനെ നമ്മുടേതാക്കി മാറ്റം എന്നത് വളരെ എക്സൈറ്റഡായ കാര്യമാണ്. അതുകൊണ്ട് മമ്മൂക്കയ്ക്കൊപ്പം അഭിനയിക്കുന്നതിൽ ഞാൻ എക്സൈറ്റഡ് ആണെന്നും പാർവതി പറഞ്ഞു.

Advertisement