ബിഗ് ബോസ് കപ്പ് ജാസ്മിന്‍ എടുക്കണമെന്നാണ് എന്റെ ആഗ്രഹം, ടോപ്പ് ഫൈവില്‍ ഇവരൊക്കെയുണ്ടാവും, തുറന്നുപറഞ്ഞ് ഗബ്രി

124

മലയാളികളുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയായ ബിഗ് ബോസ് സീസണ്‍ ആറ് 50 ദിവസവും പിന്നിട്ട് മുന്നേറുക്കൊണ്ടിരിക്കുകയാണ്്. അതിനിടെ ഒത്തിരി മത്സരാര്‍ത്ഥികള്‍ ഷോയില്‍ നിന്നും പുറത്തേക്ക് പോകേണ്ടി വന്നിട്ടുണ്ട്.

Advertisements

അതിലൊരാളാണ് ഗബ്രി. ഗബ്രിയും ജാസ്മിനും തമ്മിലുള്ള റിലേഷന്‍ ബിഗ് ബോസ് ഹൗസിലും പ്രേക്ഷകര്‍ക്കിടയിലും വലിയ ചര്‍ച്ചയായിരുന്നു. ഇരുവരും പ്രണയത്തിലാണോ എന്നാണ് ഇന്ന് ആരാധകര്‍ അറിയാന്‍ കാത്തിരിക്കുന്നത്.

Also Read:കൊച്ചിയിലും ചെന്നൈയിലും ബാംഗ്ലൂരിലും വീടുകള്‍, ഫ്‌ലാറ്റുകള്‍ വേറെയും, ജയറാമിന് മാത്രം കോടികളുടെ ആസ്തി, നടന്റെയും കുടുംബത്തിന്റെയും സ്വത്തുവിവരങ്ങള്‍ പുറത്ത്

ബിഗ് ബോസില്‍ നിന്നും ഗബ്രി പുറത്തായതോടെ തനിച്ചായ അവസ്ഥയിലാണ്് ജാസ്മിന്‍. തീര്‍ത്തും അപ്രതീക്ഷിതമായ എവിക്ഷന്‍ ജാസ്മിനെയും മറ്റ് മത്സരാര്‍ത്ഥികളെയും പ്രേക്ഷകരെയുമെല്ലാം ഒരുപോലെ ഞെട്ടിച്ചിരിക്കുകയാണ്.

ഇപ്പോഴിതാ ബിഗ് ബോസില്‍ നിന്നും പുറത്തെത്തിയതിന് ശേഷം ജാസ്മിനെ കുറിച്ചും ഷോയെ കുറിച്ചും ഗബ്രി പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. ബിഗ് ബോസ് കപ്പെടുക്കണമെന്ന് തനിക്ക് ഏറ്റവും ആഗ്രഹമുള്ള ആള് ജാസ്മിനാണെന്ന് ഗബ്രി പറയുന്നു.

Also Read:ഞങ്ങളെ തകര്‍ക്കാന്‍ ആര്‍ക്കും പറ്റില്ല, ജാസ്മിന്റെ കൈപിടിച്ച് നില്‍ക്കുമ്പോള്‍ കിട്ടുന്ന ബലം പറഞ്ഞറിയിക്കാന്‍ കഴിയില്ല, ഗബ്രി പറയുന്നു

ജാസ്മിന്‍ എന്തായാലും ടോപ്പ് ഫൈവില്‍ ഉണ്ടാവും. സിജോയും അപ്‌സരയും ജിന്റോയും ഉണ്ടാവാന്‍ സാധ്യതയുണ്ടെന്നും കുറച്ചുകൂടെ ആക്ടീവായി കളിച്ചാല്‍ ഋഷിയും ടോപ്പ് ഫൈവില്‍ എത്തിയേക്കാമെന്നും താന്‍ ബിഗ് ബോസില്‍ വരാനുള്ള കാരണം സിനിമയാണെന്നും ഗബ്രി പറയുന്നു.

സിനിമകള്‍ ചെയ്യണമെന്നാണ് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം. ആദ്യമൊക്കെ നല്ല അവസരങ്ങള്‍ ലഭിച്ചിരുന്നുവെന്നും എന്നാല്‍ പിന്നീട് അതെല്ലാം കുറഞ്ഞുവെന്നും സിനിമയിലേക്ക് വരാന്‍ വേണ്ടി തന്നെയാണ് താന്‍ ബിഗ് ബോസിന്റെ ഭാഗമായതെന്നും ഗബ്രി പറഞ്ഞു.

Advertisement