കൊച്ചിയിലും ചെന്നൈയിലും ബാംഗ്ലൂരിലും വീടുകള്‍, ഫ്‌ലാറ്റുകള്‍ വേറെയും, ജയറാമിന് മാത്രം കോടികളുടെ ആസ്തി, നടന്റെയും കുടുംബത്തിന്റെയും സ്വത്തുവിവരങ്ങള്‍ പുറത്ത്

425

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട മാതൃകാ താരദമ്പതികള്‍ ആണ് നടന്‍ ജയറാമും ഭാര്യയും മുന്‍കാല നായികാ നടിയായ പാര്‍വ്വതിയും. താന്‍ സിനിമയില്‍ സൂപ്പര്‍ നായികയായി തിളങ്ങി നില്‍ക്കുമ്പോള്‍ ആയിരുന്നു പാര്‍വ്വതി അന്ന് യുവതാരമായിരുന്ന ജയറാമിനെ പ്രണയിച്ചതും വിവാഹം കഴിച്ചതും.

Advertisements

വിവാഹ ശേഷം പാര്‍വ്വതി സിനിമാ രംഗത്ത് നിന്നും വിട്ടു നില്‍ക്കുകയാണ്. രണ്ട് മക്കളാണ് ഇവര്‍ക്ക് ഉള്ളത് കാളിദാസും മാളവികയും. കാളിദാസ് ഇപ്പോള്‍ തെന്നിന്ത്യയിലെ അറിയപ്പെടുന്ന യുവനടന്‍ ആണ്. ബാല താരമായി സിനിമയിലേക്ക് എത്തിയ കാളിദാസ് ഇപ്പോള്‍ തമിഴകത്തിലെ തിരക്കേറിയ താരമായി മാറിയിരിക്കുക ആണ്.

Also Read:ഞങ്ങളെ തകര്‍ക്കാന്‍ ആര്‍ക്കും പറ്റില്ല, ജാസ്മിന്റെ കൈപിടിച്ച് നില്‍ക്കുമ്പോള്‍ കിട്ടുന്ന ബലം പറഞ്ഞറിയിക്കാന്‍ കഴിയില്ല, ഗബ്രി പറയുന്നു

രണ്ട് ദിവസം മുമ്പായിരുന്നു ജയറാമിന്റെയും പാര്‍വതിയുടെയും മകള്‍ മാളവികയുടെ വിവാഹം. താരസമ്പന്നമായ വിവാഹം അത്യാഡംബരമായിട്ടാണ് നടന്നത്. ഇതിന്റെ ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു.

കോടികളുടെ ആസ്തിയുള്ള നടനാണ് ജയറാം. പാര്‍വതിക്കും കാളിദാസിനും സമ്പാദ്യങ്ങള്‍ വേറേയും. ജയറാമിന് മാത്രമായി ഒത്തിരി പ്രോപ്പര്‍ട്ടികളുണ്ടെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരങ്ങള്‍. അങ്കമാലിക്കടുത്ത് ഒരു വലിയ വീടും സ്ഥലവും ജയറാമിനുണ്ട്.

Also Read:രക്തബന്ധം സ്‌ട്രോങ്ങാണ്, വയ്യാത്ത സഹോദരനെ ചേര്‍ത്തുപിടിച്ച് സഹോദരങ്ങള്‍ക്കൊപ്പം മീര ജാസ്മിന്‍, വൈറലായി ചിത്രം

ഇതിന് 7 കോടിക്ക് മുകളില്‍ വില വരുമെന്നാണ് വിവരം. ചെന്നൈില്‍ 6 കോടി വരെ വിലവരുന്ന ഒരു വീടും, തിരുവനന്തപുരത്തും ബാംഗ്ലൂരിലുമായി ഫ്്‌ലാറ്റുകളും ജയറാമിനും കുടുംബത്തിനുമുണ്ട്. അതേസമയം കൊച്ചിയിലുള്ള ബാക്കി പ്രോപ്പര്‍ട്ടികള്‍ ജയറാം 2018ല്‍ വിറ്റുവെന്നും വിവരങ്ങളുണ്ട്.

Advertisement