Home Entertainment Celebrities

ഞങ്ങളെ തകര്‍ക്കാന്‍ ആര്‍ക്കും പറ്റില്ല, ജാസ്മിന്റെ കൈപിടിച്ച് നില്‍ക്കുമ്പോള്‍ കിട്ടുന്ന ബലം പറഞ്ഞറിയിക്കാന്‍ കഴിയില്ല, ഗബ്രി പറയുന്നു

88

മലയാളികളുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയായ ബിഗ് ബോസ് സീസണ്‍ ആറ് 50 ദിവസവും പിന്നിട്ട് മുന്നേറുക്കൊണ്ടിരിക്കുകയാണ്്. അതിനിടെ ഒത്തിരി മത്സരാര്‍ത്ഥികള്‍ ഷോയില്‍ നിന്നും പുറത്തേക്ക് പോകേണ്ടി വന്നിട്ടുണ്ട്.

Advertisements

അതിലൊരാളാണ് ഗബ്രി. ഗബ്രിയും ജാസ്മിനും തമ്മിലുള്ള റിലേഷന്‍ ബിഗ് ബോസ് ഹൗസിലും പ്രേക്ഷകര്‍ക്കിടയിലും വലിയ ചര്‍ച്ചയായിരുന്നു. ഇരുവരും പ്രണയത്തിലാണോ എന്നാണ് ഇന്ന് ആരാധകര്‍ അറിയാന്‍ കാത്തിരിക്കുന്നത്.

Also Read:അച്ഛനോടും അമ്മയോടും വാ തോരാതെ ഇംഗ്ലീഷില്‍ സംസാരിച്ച് കുഞ്ഞ്മഹാലക്ഷ്മി, എന്തൊരു ക്യൂട്ടെന്ന് ആരാധകര്‍, വൈറലായി വീഡിയോ

ബിഗ് ബോസില്‍ നിന്നും ഗബ്രി പുറത്തായതോടെ തനിച്ചായ അവസ്ഥയിലാണ്് ജാസ്മിന്‍. തീര്‍ത്തും അപ്രതീക്ഷിതമായ എവിക്ഷന്‍ ജാസ്മിനെയും മറ്റ് മത്സരാര്‍ത്ഥികളെയും പ്രേക്ഷകരെയുമെല്ലാം ഒരുപോലെ ഞെട്ടിച്ചിരിക്കുകയാണ്.

ബിഗ് ബോസില്‍ നിന്നും പുറത്ത് വന്നതിന് പിന്നാലെ ഗബ്രി പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. തനിക്ക ബിഗ് ബോസ് ഷോയുടെ കപ്പ് അടിക്കുക എന്നതിലുപരിയായ അവിടെ നൂറുദിവസവും നിന്ന് എക്‌സ്പീരിയന്‍സ് ചെയ്യുക എന്നതായിരുന്നു ലക്ഷ്യമെന്ന് ഗബ്രി പറയുന്നു.

Also Read:രക്തബന്ധം സ്‌ട്രോങ്ങാണ്, വയ്യാത്ത സഹോദരനെ ചേര്‍ത്തുപിടിച്ച് സഹോദരങ്ങള്‍ക്കൊപ്പം മീര ജാസ്മിന്‍, വൈറലായി ചിത്രം

ബിഗ് ബോസില്‍ എത്തിയതില്‍ താന്‍ ഒത്തിരി അഭിമാനിക്കുന്നു. എല്ലാവരോടും യാത്ര പറഞ്ഞ് വരുമ്പോഴും ജാസ്മിനോട് പറയാതിരുന്നത് മനപ്പൂര്‍വ്വമാണെന്നും അവളുടെ മുന്നില്‍ വന്ന് നിന്ന് പേരുവിളിച്ച് യാത്ര പറയുമ്പോള്‍ അവള്‍ക്ക് നല്ല വേദനയായിരിക്കുമെന്നും എല്ലാവരെയും കെട്ടിപ്പിടിച്ച് യാത്ര പറയണമെന്നുണ്ടായിരുന്നുവെന്നും നടന്നില്ലെന്നും ഗബ്രി പറയുന്നു.

താന്‍ ആരോടും അത്ര പെട്ടെന്ന് അടുക്കുന്ന ഒരാളല്ല. എന്നാല്‍ 24 മണിക്കൂര്‍ കൊണ്ട് അവളുമായി അടുത്തുവെന്നും തന്റെ വൈബ് ഫീല്‍ ചെയ്തുവെന്നും ജാസ്മിന്റെ സാമിപ്യം തന്നെയാണ് തന്നെ ഇത്രയും കാലം അവിടെ പിടിച്ചുനിര്‍ത്തിയതെന്നും അവളുടെ കൈപിടിച്ച് നില്‍ക്കുമ്പോള്‍ കിട്ടുന്ന ബലം പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണെന്നും ഗബ്രി പറയുന്നു.

Advertisement