പിള്ളേരൊക്കെ മാറിക്കോ, ഇനി ജോസച്ചായന്റെ വിളയാട്ടം, മമ്മൂക്കയുടെ ടര്‍ബോയുടെ പുതിയ വിവരങ്ങള്‍ ഇങ്ങനെ, ആവേശക്കൊടുമുടിയില്‍ ആരാധകര്‍

42

മലയാള സിനിമയിലെ താരരാജാവാണ് മമ്മൂട്ടി. താരത്തിന്റെ അടുത്തിടെ പുറത്തിറങ്ങിയ ചിത്രങ്ങളെല്ലാം ഹിറ്റായിരുന്നു. വര്‍ഷങ്ങളോളമായി മലയാള സിനിമയില്‍ നിറസാന്നിധ്യമായ മമ്മൂട്ടിക്ക് അഭിനയത്തിന്റെ കാര്യത്തിലായാലും സൗന്ദര്യത്തിന്റെ കാര്യത്തിലായാലും ലക്ഷക്കണക്കിന് ആരാധകരാണുള്ളത്.

Advertisements

മമ്മൂട്ടി നായകനായി വരാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ടര്‍ബോ. വൈശാഖിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രം ഈ മാസം 23നാണ് തിയ്യേറ്ററുകളിലെത്തുന്നത്. ചിത്രവുമായി ബന്ധപ്പെട്ട് ഓരോ അപ്‌ഡേറ്റുകള്‍ക്കുമായി കാത്തിരിക്കുകയായിരുന്നു പ്രേക്ഷകര്‍.

Also Read:ബിഗ് ബോസ് കപ്പ് ജാസ്മിന്‍ എടുക്കണമെന്നാണ് എന്റെ ആഗ്രഹം, ടോപ്പ് ഫൈവില്‍ ഇവരൊക്കെയുണ്ടാവും, തുറന്നുപറഞ്ഞ് ഗബ്രി

ഇപ്പോഴിതാ ചിത്രത്തിന്റെ ദൈര്‍ഘ്യം സംബന്ധിച്ച വിവരങ്ങളാണ് പുറത്തുവരുന്നത്. രണ്ടുമണിക്കൂര്‍ 35 മിനിറ്റാണ് ചിത്രത്തിന്റെ ദൈര്‍ഘ്യമെന്നാണ് ട്രാക്കര്‍മാര്‍ നല്‍കുന്ന വിവരം. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവരും.

അതിനൊപ്പം തന്നെ ചിത്രത്തിന്റെ സെന്‍സറിംഗ് വിവരവും പുറത്തുവരുമെന്നാണ് കരുതുന്നത്. ആക്ഷന്‍ കോമഡി ജോണറിലാണ് ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലെത്തുക. മമ്മൂട്ടി കമ്പനിയുടെ അഞ്ചാമത്തെ പ്രൊഡക്ഷന്‍ സംരംഭമാണ് ടര്‍ബോ.

Also Read:കൊച്ചിയിലും ചെന്നൈയിലും ബാംഗ്ലൂരിലും വീടുകള്‍, ഫ്‌ലാറ്റുകള്‍ വേറെയും, ജയറാമിന് മാത്രം കോടികളുടെ ആസ്തി, നടന്റെയും കുടുംബത്തിന്റെയും സ്വത്തുവിവരങ്ങള്‍ പുറത്ത്

ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് മിഥുന്‍ മാനുവല്‍ തോമസാണ്. ഓസ്ലറിന് ശേഷം മിഥുന്‍ മാനുവല്‍ തോമസും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രമാണിത്. ജീപ്പ് ഡ്രൈവറായ ജോസിന്റെ കഥയാണ് ചിത്രം പറയുന്നത്.

Advertisement