ബറോസ് പ്രേക്ഷകരിലേക്ക്; റിലീസ് തീയ്യതി പ്രഖ്യാപിച്ചു

65

മോഹന്‍ലാലിന്റെ കന്നിസംവിധായക സംരംഭമായ ബ്രഹ്‌മാണ്ഡ ചിത്രം ബറോസ് റിലീസ് തീയ്യതി പ്രഖ്യാപിച്ചു. മനോഹരമായ ഒരു പോസ്റ്റര്‍ പുറത്തുവിട്ടാണ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. ചിത്രം സെപ്റ്റംബര്‍ 12ന് റിലീസ് ചെയ്യുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.

Advertisements

ചിത്രത്തിന്റെ മേക്കിങ് വീഡിയോ നേരത്തെ പുറത്തു വിട്ടിരുന്നു. ബറോസ് ഗംഭീര കാഴ്ചാനുഭവമാകുമെന്നാണ് വീഡിയോ നല്‍കുന്ന സൂചന.

ജിജോ പുന്നൂസ് എഴുതിയ കഥയിലെടുക്കുന്ന ചിത്രം ത്രീഡിയിലാണ് എത്തുക. നിര്‍മാണം ആന്റണി പെരുമ്പാവൂരാണ്. കുട്ടികള്‍ക്കും ഇഷ്ടപ്പെടുന്ന ഒരു ഫാന്റസി ചിത്രമായിരിക്കും ബറോസ്. മാര്‍ക്ക് കില്യനും ലിഡിയന്‍ നാദസ്വരമുമാണ് സംഗീതം പകരുന്നത് എന്ന ഒരു പ്രത്യേകതയുമുണ്ട്.

സൂപ്പര്‍താരത്തിന്റെ ആദ്യ സംവിധാന സംരംഭമെന്ന നിലയിലും വന്‍ പ്രതീക്ഷയിലാണ് സിനിമാ ലോകം. ഹോളിവുഡിലെ സോണി സ്റ്റുഡിയോസിലാണ് ‘ബറോസി’ന്റെ അവസാനഘട്ട മിനുക്കുപണികള്‍ നടക്കുന്നത്. സിനിമയുടെ റീ റെക്കോര്‍ഡിങ്ങിന്റെ പ്രധാനഭാഗം അമേരിക്കയിലെ ലൊസാഞ്ചലസില്‍ പൂര്‍ത്തിയായിരുന്നു. ബറോസിന്റെ സ്‌പെഷല്‍ എഫക്ട്‌സ് ഇന്ത്യയിലും തായ്‌ലന്‍ഡിലുമാണ് ചെയ്യുന്നത്. മറ്റു ജോലികള്‍ മിക്കതും പൂര്‍ത്തിയായി.

 

Advertisement