ഭാര്യയുമായി വേർപിരിഞ്ഞു, ഇങ്ങനെ ഒരു അച്ഛൻ തനിക്കില്ല എന്ന് മകളും: നടൻ വിജയകുമാറിന്റെ ജീവിതം ഇങ്ങനെ

943

ചെറിയ കഥാപാത്രങ്ങളിലൂടെ എത്തി പിന്നീട് മലയാള സിനിമയിൽ നായകനായും വില്ലനായും സഹനടനായും ഒക്കെ തിളങ്ങിയ താരമാണ് വിജയകുമാർ. 1973 ൽ മാധവിക്കുട്ടി എന്ന സിനിമയിലെ കുഞ്ഞു താരമായെത്തിയ വിജയകുമാർ പിന്നീട് 1987 ൽ ജംഗിൾ ബോയ് എന്ന സിനിമയിലും ഒരു ചെറിയ വേഷം ചെയ്തു.

1992 ൽ ഷാജികൈലാസ് രൺജി പണിക്കർ സുരേഷ് ഗോപി കൂട്ടിൽ പുറത്തിറങ്ങിയ തലസ്ഥാനം എന്ന സിനിമയിലെ ഉണ്ണികൃഷ്ണൻ എന്ന കഥാപാത്രത്തിലൂടെ വിജയകുമാർ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. പിന്നീട് സിനിമയിൽ ഏറെസജീവമായ താരം 120 ഓളം മലയാലം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

Advertisements

നായകന്റെ കൂടെയും വില്ലനായുമൊക്കെ പല സിനിമകളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ആദ്യം നായകനായും പിന്നീട് വില്ലനായും തുടരുകയായിരുന്നു താരം. ചെറിയ വേഷങ്ങളാണ് ചെയ്തതെങ്കിലും അതെല്ലാം ശ്രദ്ധേയമായിരുന്നു.

പ്രൊഡ്യൂസർ എസ് ഹെൻഡ്രിയുടെയും ലിസിയുടെയും മകനായി തിരുവനന്തപുരത്താണ് വിജയകുമാർ ജനിച്ചത്. അഭിനയത്തിൽ മാത്രമല്ല എഡിറ്റിംഗ് രംഗത്തും നിർമ്മാണത്തിലും വിജയകുമാർ സജീവമായിരുന്നു. തിരുവനന്തപുരം സെയിന്റ് മേരീസ് സ്‌കൂളിലും മഹാത്മാ ഗാന്ധി കോളേജിലുമാണ് പഠിച്ചത്.

ബിനു ഡാനിയേൽ എന്ന യുവതിയെ താരം വിവാഹം കഴിച്ചു. ഇരുവർക്കും രണ്ടു പെൺകുട്ടികളുണ്ട്. അർത്ഥനയും എൽസയും. നാൾക്ക് ശേഷം വിജയകുമാർ ബിനു ദമ്പതികൾ വേർപിരിഞ്ഞു. നടന്റെ മകളും സിനിമയിൽ സജീവമാണ്. നടിയാണ് അർത്ഥന വിജയകുമാർ.

തിരുവനന്തപുരം മാർ ഇവനിയസ് കോളേജ് വിദ്യാർത്ഥിനിയായ അർത്ഥനയുടെ ആദ്യചിത്രം വിപിൻദാസ് സംവിധാനം നിർവ്വഹിച്ച് 2016ൽ പ്രദർശനത്തിനെത്തിയ ‘മുദ്ദുഗവു’ ആണ് . സുരേഷ് ഗോപിയുടെ മകൻ ഗോകുൽ സുരേഷ് ആയിരുന്നു ചിത്രത്തിലെ നായകൻ. ഈ ചിത്രത്തിനുശേഷം അർത്ഥന തമിഴിലേക്ക് കടന്നു. തമിഴ് ചിത്രത്തിനുപുറമെ തെലുങ്ക് ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്.

നടന്റെ മകൾ എന്ന രീതിയിൽ അല്ല നടിക്ക് സിനിമയിൽ അവസരം കിട്ടിയത്. സ്വന്തം കഴിവ് കൊണ്ട് സിനിമയിൽ കയറിയ നടിയാണ് അർത്ഥന. അച്ഛന്റെ പേരിൽ അറിയാൻ എനിക്ക് താല്പര്യമില്ല എന്നാണ് താരം പറഞ്ഞത്. അച്ഛനും അമ്മയും വേർപിരിഞ്ഞവരാണ്.

ഇപ്പോൾ വിജയകുമാർ എവിടെയാണെന്ന് പോലും ഞങ്ങൾക്ക് അറിയില്ല എന്നും താരം പറഞ്ഞിരുന്നു. വിജയകുമാറിന്റെ മകൾ അല്ലാ താൻ എന്നും ബിനുവിന്റെ മാത്രം മകളാണ് താൻ എന്നുമാണ് താരം പറയുന്നത്

Advertisement