വിവേക് ഗോപന് വേണ്ടി പ്രചരണത്തിന് എത്തി രശ്മി സോമൻ: താങ്ക്യു അപ്പച്ചി എന്ന് നന്ദി പറഞ്ഞ് വിവേക് ഗോപൻ

303

മലയാളം മിനി സ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരനായ നടനാണ് വിവേക് ഗോപൻ. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന പരസ്പരം എന്ന സീരിയലിലൂടെയാണ് വിവേക് ഗോപൻ ശ്രദ്ധിക്കപ്പെടുന്നത്. വിവേക് ഗോപൻ എന്നു പറയുന്നതിനേക്കാളും ദീപ്തിയുടെ സൂരജേട്ടൻ എന്ന് പറയുന്നതാവും മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് ഇഷ്ടം.

പരസ്പരം പരമ്പര അവസാനിച്ചിട്ട് വർഷങ്ങൾ ആയെങ്കിലും ദീപ്തി സൂരജ് ദമ്പതികൾ ഇന്നും ടെലിവിഷൻ പ്രേമികളുടെ ഇഷ്ട ജോഡികളാണ്. പരസ്പരം സീരിയലിലെ അഭിനയത്തിലൂടെയാണ് മലയാളം ടെലിവിഷൻ പ്രേക്ഷകർക്ക് വിവേക് സൂരജേട്ടനായി മാറുന്നത്.

Advertisements

ഫിറ്റ്‌നസ് ഫ്രീക്കനായി പര്‌സപരത്തിലൂടെ എത്തിയ വിവേക് ഇന്ന് കാർത്തിക ദീപം പരമ്പരയിലെ അരുൺ ആണ്. അതേ സമയം കേരളത്തിൽ ഏപ്രിൽ 6ന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കൊല്ലം ജില്ലയിലെ ചവറ നിയോജക മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കുകയാണ് താരം ഇപ്പോൾ.

അഭിനയവും രാഷ്ട്രീയ പ്രവർത്തനവും ഒരുമിച്ച് കൊണ്ടുപോകാനാണ് തീരുമാനം എന്ന് നേരത്തെ താരം തുറന്നുപറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം താരത്തിന്റെ റോഡ് ഷോയിൽ പങ്കെടുക്കാനെത്തിയത് മലയാളികളുടെ പ്രിയ മിനിസ്‌ക്രീൻ താരം രശ്മി സോമൻ ആയിരുനനു.

രശ്മി സോമൻ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുന്നതിന്റെ വിഡിയോ ”Thank You അപ്പച്ചി’ എന്ന കുറിപ്പോടെ വിവേക് ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇതു കണ്ട് സംശയത്തിലായിരിക്കുകയാണ് പ്രേക്ഷകർ. രശ്മി വിവേകിന്റെ അപ്പച്ചിയാണോ എന്ന സംശയത്തിലായി ആരാധകർ.

എന്നാൽ ഇരുവരും ഒന്നിച്ചഭിനയിക്കുന്ന സീരിയലിൽ ആണ് രശ്മി വിവേകിന്റെ അപ്പച്ചിയാകുന്നത്. മത്സരിച്ച് ജയിച്ച് കഴിഞ്ഞാൽ ഒരുപാട് കാര്യങ്ങൾ ചെയ്യാൻ കഴിയുമെന്ന് ഉള്ളിൽ തോന്നുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രവർത്തനങ്ങളിൽ ആകൃഷ്ടനായാണ് താൻ ബിജെപിയിൽ ചേരുന്നതെന്ന് വിവേക് നേരത്തെ പറഞ്ഞിരുന്നു.

Advertisement