Home Entertainment Celebrities

കാവ്യ മാധവന്റെ ആദ്യ ഭർത്താവ് നിഷാൽ ചന്ദ്രയുടെയും ഭാര്യുയടേയും ജീവിതത്തിൽ പുതിയ വിശേഷം, സന്തോഷം പങ്കുവെച്ച് നിഷാൽ

513

ബാലതാരമായി എത്തി പിന്നീട് മലയാള സിനിമയിലെ സൂപ്പർനടിയായി മാറിയ താരമാണ് കാവ്യാ മാധവൻ.
മലയാളി എക്കാലവും സ്നേഹത്തോടെ ചേർത്ത് നിർത്തുന്ന താരംകൂടിയായ കാവ്യ ഇപ്പോൾ നടൻ ദിലീപിനെ വിവാഹം കഴിച്ച് സിനിമാ ജീവിതത്തിൽ നിന്നും വിടവാങ്ങി കുടുംബത്തിലെ നായികയായി മാറി കഴിഞ്ഞു.

മലയാളത്തിലെ നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ ബാലതാരമായിരുന്ന കാവ്യ മാദവൻ ലാൽജോസ് ദിലീപ് കൂട്ടുകെട്ടിലൊരുങ്ങിയ ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന ചിത്രത്തിലൂടെയായിരുന്നു നായികയായി മാറിയത്. ദിലീപ് കാവ്യ കൂട്ടുകെട്ടിലെ ആദ്യ സിനിമ തന്നെ വൻ വിജയമായി മാറിയതോടെ ഈ താരജോഡികളെ നായിക നായകൻമാരാക്കി ഉള്ള സിനിമകളുടെ എണ്ണവും വർദ്ധിച്ചു.

Advertisements

ആദ്യ സിനിമയിലെ നായകനെയായിരുന്നു താരം ജീവിതപങ്കാളിയാക്കിയത്. ദിലീപിന്റെ മാത്രമല്ല കാവ്യ മാധവന്റേയും രണ്ടാം വിവാഹമായിരുന്നു ഇത്. നിഷാൽ ചന്ദ്രയെയാരുന്നു താരം കാവ്യ ആദ്യം വിവാഹം കഴിച്ചത്. നിഷാൽ ബാലതാരമായാണ് സിനിമയിലെത്തിയത്. പിന്നീട് സിനിമ വിട്ടു.

കാവ്യയുമായുള്ള വിവാഹബന്ധം വേർപെടുത്തിയശേഷം നിഷാൽ വീണ്ടും വിവാഹിതനായി. ഇപ്പോളിതാ പുതിയ സന്തോഷം ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് നിഷാൽ. ദേവിന് അനിയത്തിക്കുട്ടി ജനിച്ച സന്തോഷം ഫെയ്‌സ്ബുക്കിലൂടെയാണ് നിശാൽ പങ്കുവച്ചത്.

ചെങ്ങന്നൂർ ബുധനൂർ എണ്ണക്കാട് തെക്കേമഠത്തിൽ സുരേന്ദ്രനാഥ സ്വാമിയുടെയും അനില എസ് നാഥിന്റെയും മകളാണ് രമ്യ എസ് നാഥ് മൈക്രോ ബയോളജിയിൽ പിജി ബിരുദധാരിണിയാണ്. ഗൾഫിൽ ബാങ്ക് ഉദ്യോഗസ്ഥനാണ് നിഷാൽ ചന്ദ്ര.

Advertisement