ശിവേട്ടന്റെ റിയൽ വൈഫ് ഷഫ്ന ചേച്ചിയും സൂപ്പറാ: തുറന്നു പറഞ്ഞ് സാന്ത്വനത്തിലെ ശിവന്റെ അഞ്ജലി ഗോപിക അനിൽ

108

ഏറെ ആരാധകരെ നേടിയെടുത്ത മെഗാ ഹിറ്റ് പരമ്പരയാണ് ഏഷ്യാനെറ്റിലെ സാന്ത്വനം എന്ന സീരിയിൽ.ഒരു കുടംബത്തിൻ പശ്ചാത്തലത്തിൽ കഥ പറയുന്ന സാന്ത്വനം കുടുംബ പ്രേക്ഷകർക്ക് ഇടയിൽ മാത്രമല്ല യുവാക്കൾക്കിടയിലും വലിയ തരംഗമാവുകയാണ് സ്വാന്തനം സീരിയൽ.

സാന്ത്വനത്തിലെ 2 പ്രധാന കഥാപാത്രങ്ങളാണ് ശിവനു അഞ്ജലിയും. ശിവാഞ്ജലി ഫാൻസ് എന്ന പേരിൽ ശിവനും അഞ്ജലിയ്ക്കും നിരവധി ആരാധകരെയും ലഭിച്ചിട്ടുണ്ട്. നടൻ സജിൻ ടിപിയും നടി ഗോപികാ അനിലും ആണ് സാന്ത്വനത്തിലെ ഈ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Advertisements

ഇപ്പോഴിതാ ശിവന്റെ അഞ്ജലി ആരാധകരുമായി തന്റെ വിശേഷങ്ങൾ പങ്കുവെച്ച് എത്തിയിരിക്കുകയാണ്.
സിനിമയിൽ ബാലതാരമായി അഭിനയിച്ച് തുടങ്ങിയ ഗോപിക അനിലാണ് അഞ്ജലിയായി അഭിനയിക്കുന്നത്. ചെറുപ്പത്തിൽ മോഹൻലാലിനൊപ്പം അഭിനയിച്ചതിനെ കുറിച്ചും തിരിച്ച് വരവിനെ കുറിച്ചുമൊക്കെ തുറന്ന് സംസാരിക്കുകയാണ് ഗോപികയിപ്പോൾ. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലൂടെ ആയിരുന്നു താരത്തിന്റെ തുറന്നു പറച്ചിൽ.

ഗോപികയുടെ വാക്കുകൾ ഇങ്ങനെ:

അഭിനയിക്കുന്ന എല്ലാവരും ഒരു കുടുംബം പോലെ തന്നെയാണ്. ചിപ്പിച്ചേച്ചിയും രഞ്ജിത്തേട്ടനും വലിയ കരുതലാണ് നൽകുന്നത്. പ്രൊഡക്ഷൻ ടീമിന്റെ സപ്പോർട്ടും ഈ വിജയത്തിന് പിന്നിലുണ്ട്. സ്വാന്തനം കുടുംബത്തിലെ ഓരോരുത്തരെയും പേരെടുത്ത് പറയാൻ പറ്റില്ല എന്നേ വിഷമമേയുള്ളു.

എനിക്ക് ഡബ്ബ് ചെയ്യുന്ന പാർവതി പ്രകാശിനാണ് എന്റെ റോൾ പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ടതിന്റെ പകുതി ക്രെഡിറ്റ്. പിന്നെ, കൂടെ അഭിനയിക്കുന്ന ശിവേട്ടന്റെ, സോറി സജിൻ ചേട്ടന്റെ സപ്പോർട്ട്. ചേട്ടന്റെ റിയൽ വൈഫ് ഷഫ്ന ചേച്ചിയും സൂപ്പറാ. ഷൂട്ടിങ്ങ് തുടങ്ങിയ അന്നാണ് ഞാനും കീർത്തനയും ചേച്ചിയും ആദ്യമായി കാണുന്നത്.

Also Read
അദ്ദേഹം ഒരേ സമയത്ത് രണ്ടു പേരെയും പ്രണയിച്ചിരുന്നു, എനിക്കത് ഒരിക്കലും വിശ്വസിക്കാൻ കഴിഞ്ഞിരുന്നില്ല! അക്ഷയ് കുമാറിനെ കുറിച്ച് ശില്പ ഷെട്ടി പറഞ്ഞ വാക്കുകൾ

ഇപ്പോൾ ഞങ്ങൾ നാല് പേരുമാണ് ലൊക്കേഷനിലെ ഗ്യാങ്. ഷൂട്ടിങ്ങിന് പോകുമ്പോൾ കോഴിക്കോടൻ സ്വീറ്റ്സ് ഒക്കെ ചേച്ചിക്ക് വേണ്ടി കൊണ്ട് പോകാറുമുണ്ട്. ബാലേട്ടനിൽ അഭിനയിക്കുമ്പോൾ ഞാൻ നാലിലും അനിയത്തി ഒന്നിലുമാണ്. സിനിമ റിലീസ് ആകുന്നതിന്റെ തലേന്ന് പോസ്റ്റർ കാണാൻ അച്ഛന്റെ കൂടെ ബൈക്കിലിരുന്ന് ടൗൺ മുഴുവൻ കറങ്ങി.

അന്ന് അടർത്തി എടുത്ത് സൂക്ഷിച്ച് വച്ച പോസ്റ്റർ ഇപ്പോഴും കൈയിലുണ്ട്. പിറ്റേന്ന് സ്‌കൂളിലേക്ക് ചെന്നപ്പോൾ മുതിർന്ന ക്ലാസിലെ ചേച്ചിമാരൊക്കെ പരിചയപ്പെടാൻ വന്നത് രസമുള്ള ഓർമ്മയാണ്.
ബാലേട്ടന്റെ ഷൂട്ടിങ്ങിനിടയിൽ എനിക്ക് പനി വന്നു. പനി ഉള്ളപ്പോൾ അഭിനയിക്കുന്നത് കൊണ്ട് ലാലേട്ടൻ നല്ല കെയറിങ് ആയിരുന്നു.

Also Read
ഏഴ് വർഷം പ്രേമിച്ചാണ് തങ്ങൾ വിവാഹിതരായത്, എന്നിട്ടും അയാൾ കഞ്ചാവ് വലിക്കുന്ന കാര്യം തനിക്ക് അറിയില്ലായിരുന്നു: ശ്വേതാ മേനോൻ

നന്നായി അഭിനയിച്ചാൽ കുതിരയെ വാങ്ങി തരാം എന്നായിരുന്നു ലാലേട്ടന്റെ ഓഫർ. ലാലേട്ടന്റെ വീട്ടിൽ കുറേ കുതിരകളുണ്ടത്രേ. അതൊക്കെ ഓർക്കുമ്പോൾ ഇപ്പോഴും ചിരി വരും. സുധീഷേട്ടനും നിത്യ ദാസ് ചേച്ചിയുായിരുന്നു ആ ലൊക്കേഷനിലെ ഞങ്ങളുടെ കൂട്ട്. 2001 ഒന്നാം ക്ലാസിൽ പഠിക്കുമ്പോഴാണ് ഷാജി കൈലാസ് സാറിന്റെ ശിവം എന്ന സിനിമയിൽ അഭിനയിക്കുന്നത്.

അച്ഛന് അഭിനയിക്കാൻ ചാൻസ് തേടിയാണ് ഞങ്ങളെല്ലാം കൂടി ലൊക്കേഷനിലേക്ക് പോയത്. അപ്പോൾ അവിചാരിതമായി അനിയത്തിയ്ക്ക് വേഷം കിട്ടി. വീടിന്റെ മുന്നിൽ ഇരുന്ന് കളിക്കുന്ന കീർത്തന, ബിജു മേനോൻ അങ്കിൾ ജീപ്പിൽ വരുമ്പോൾ അച്ഛാ എന്ന് വിളിച്ച് ഓടി ചെല്ലുന്നതാണ് സീൻ. മേക്കപ്പൊക്കെ ഇട്ടു. ഡയറക്ടർ ആക്ഷൻ പറഞ്ഞി, ബിജു അങ്കിൾ വന്നു.

Also Read
പതിമൂന്ന് വയസുള്ളപ്പോൾ മുതൽ ഞാൻ പ്രണയിച്ച് തുടങ്ങിയതാണ്, ആദ്യ കാമുകൻ വിക്കി നിഹലാനിയെ കുറിച്ച് കരീന കപീർ

പക്ഷേ കീർത്തന അനങ്ങുന്നില്ല. എന്റെ അച്ഛൻ ഇതല്ല, എന്റെ അച്ഛനെ മാത്രമേ അച്ഛാ എന്ന് വിളിക്കൂ എന്ന് പറഞ്ഞ് അവൾ ഒറ്റ കരച്ചിൽ. കുറച്ച് സമയം കഴിഞ്ഞപ്പോൾ ആരൊക്കെയോ വന്ന് എന്നെ മേക്കപ്പ് ചെയ്തു. അവൾ അഭിനയിക്കാനിരുന്ന സീൻ എന്നെ കൊണ്ട് അഭിനയിപ്പിച്ചു. അങ്ങനെയായിരുന്നു സിനിമയിലെ എന്റെ അരങ്ങേറ്റം.

അതിന് ശേഷം ബാലേട്ടൻ. മയിലാട്ടത്തിൽ രംഭയുടെ കുട്ടിക്കാലമാണ് ചെയ്തത്. പിന്നീട് മുന്ന് നാല് വർഷത്തേക്ക് ഓഫർ ഒന്നും വന്നില്ല. പാഠം ഒന്ന് ഒരു വിലാപം, സദാനന്ദന്റെ സമയം എന്നീ സിനിമകളും കുറച്ച് സീരിയലുകളിലും അഭിനയിച്ചെന്നും ഗോപിക അനിൽ പറയുന്നു.

Advertisement