അദ്ദേഹം ഒരേ സമയത്ത് രണ്ടു പേരെയും പ്രണയിച്ചിരുന്നു, എനിക്കത് ഒരിക്കലും വിശ്വസിക്കാൻ കഴിഞ്ഞിരുന്നില്ല! അക്ഷയ് കുമാറിനെ കുറിച്ച് ശില്പ ഷെട്ടി പറഞ്ഞ വാക്കുകൾ

161

ബോളിവുഡ് സിനിമയിൽ അറിയപ്പെടുന്ന താരങ്ങളാണ് അക്ഷയ് കുമാറും ശില്പ ഷെട്ടിയും. ഇരുവരും ഒരുപാട് വർഷങ്ങളായി സിനിമാ ലോകത്ത് സജീവമായി നിലകൊള്ളുന്നത്. ഒരു സമയത്ത് ബോളിവുഡ് സിനിമയിലെ മുൻനിര നടിമാരിൽ ഒരാളായിരുന്നു ശില്പ ഷെട്ടി. അക്ഷയ് കുമാർ ഇന്നും ഹിന്ദി സിനിമയിലെ മുൻനിര നടന്മാരുടെ പട്ടികയിൽ നിലകൊള്ളുന്നു.

Advertisements

Read More

”കരയുന്ന കുട്ടിയെ ഒന്ന് എടുക്കാൻ പോലും താത്പര്യം കാണിക്കാത്ത ഈ പെൺകുട്ടി എന്ത് സിനിമയാണ് ഉണ്ടാക്കുന്നത്”? സാറാസിനെ കുറിച്ചുള്ള ഹരീഷ് പേരടിയുടെ ചോദ്യം ചർച്ചയാവുന്നു

1990 കാലഘട്ടത്തിൽ അക്ഷയ് കുമാറും ശിൽപ്പ ഷെട്ടിയും പ്രണയത്തിലാണ് എന്ന വാർത്ത പരക്കെ പ്രചരിച്ചിരുന്നു. ശരിക്കും ഇവർ തമ്മിൽ പ്രണയം ഉണ്ടായിരുന്നു. പക്ഷേ അതേ സമയത്ത് അക്ഷയ് കുമാർ ഇപ്പോൾ തന്റെ ഭാര്യയായിട്ടുള്ള ട്വിങ്കിൽ ഖന്നയെ പ്രണയിച്ചിരുന്നു. എന്നുവെച്ചാൽ ഒരേ സമയത്ത് രണ്ട് പ്രണയം.

ഇതിനെത്തുടർന്ന് അക്ഷയ് കുമാറും ശിൽപ ഷെട്ടിയും വേർപിരിയുകയായിരുന്നു. ആ സമയത്ത് അക്ഷയ് കുമാറിനെതിരെ ശില്പ ഷെട്ടി രംഗത്തുവന്നിരുന്നു. അദ്ദേഹം ഒരേ സമയത്ത് രണ്ടു പേരെയും പ്രണയിച്ചിരുന്നു. എനിക്ക് ഒരിക്കലും അത് വിശ്വസിക്കാൻ കഴിഞ്ഞിരുന്നില്ല. അദ്ദേഹം എന്നോട് ചെയ്തത് കൊടും ചതിയാണ് എന്ന് ശില്പ പിന്നീട് പറയുകയുണ്ടായി.

മേം കില്ലാടി തു അനാറി എന്ന സിനിമ ചെയ്യുന്ന സമയത്താണ് അക്ഷയ് കുമാർ ശിൽപ്പ ഷെട്ടിയും പരസ്പരം പ്രണയത്തിലാകുന്നത്. പക്ഷേ ഈ ബന്ധം കൂടുതൽ സമയം നിലനിന്നില്ല. ശിൽപ്പാ ഷെട്ടിയുടെ ഏറ്റവും അടുത്ത സുഹൃത്തായ ട്വിങ്കിൾ ഖന്ന യെയും അക്ഷയ് കുമാർ ഒരേസമയത്ത് പ്രണയിക്കുന്നുണ്ടായിരുന്നു എന്ന് തിരിച്ചറിഞ്ഞത് മുതൽ ശില്പ ഷെട്ടി ബന്ധത്തിൽ നിന്ന് പിരിയുകയായിരുന്നു.

Read More

ഇപ്പോൾ കാലം മാറിയപ്പോൾ അതിനു മാറ്റം വന്നിരിക്കുന്നു, എത്ര കോടികൾ തരാമെന്ന് പറഞ്ഞാലും അത്തരത്തിൽ അഭിനയിക്കാൻ തനിക്ക് താൽപര്യമില്ലെന്ന് രമ്യ നമ്പീശൻ

അക്ഷയ് കുമാറിന് പ്രണയം ഇത് ആദ്യം ഒന്നുമല്ല. ശില്പാ ഷെട്ടി, ട്വിങ്കിൾ ഖന്ന അദ്ദേഹത്തിന്റെ ഒരുപാട് പ്രണയത്തിൽ പെട്ട രണ്ട് പേര് മാത്രമായിരുന്നു. മലയാളസിനിമയിൽ പ്രത്യക്ഷപ്പെട്ട് മലയാളത്തിലെ പ്രേക്ഷകരുടെ ഹൃദയത്തിൽ പ്രത്യേക സ്ഥാനം കണ്ടെത്തിയ പൂജ ബാത്ര ആയിരുന്നു അക്ഷയ് കുമാറിന്റെ ആദ്യത്തെ പ്രണയം. സിനിമയിൽ വരുന്നതിനു മുമ്പ് തന്നെ ഇവർ പ്രണയത്തിലായിരുന്നു.

പ്രിയങ്ക ചോപ്രയേയുും അക്ഷയ് കുമാറിനേയും ചേർത്ത് ഗോസിപ്പ് പരക്കെ പ്രചരിച്ചിരുന്നു. ട്വിങ്കിൾ ഖന്ന യെ പ്രണയിച്ച പിന്നീട് വിവാഹം കഴിച്ചു. രണ്ട് പതിറ്റാണ്ടോളമായി ഈ ബന്ധം നിലകൊള്ളുന്നു. രണ്ട് കുട്ടികളുമായി സുഖജീവിതം ആണ് ഇപ്പോൾ ഇവർ നടത്തുന്നത്.

Advertisement