അതിന്റെ ഒക്കെ പിറകേ പോയി എന്റെ സമാധാനം കളയാൻ താൽപര്യമില്ല: തുറന്നു പറഞ്ഞ് അനിഖ സുരേന്ദ്രൻ

195

ബാലതാരമായി സിനിമയിലെത്തി മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് അനിഖ സുരേന്ദ്രൻ. ജയറാമിനെ നായകനാക്കി സൂപ്പർ സംവിധായകൻ സത്യൻ അന്തിക്കാട് ഒരുക്കിയ കഥ തുടരുന്നു എന്ന സിനിമയിലൂടെയാണ് ബാലതാരമായി അനിഖ സിനിമയിലേക്കി അരങ്ങേറിയത്. 2013 ൽ പുറത്തിറങ്ങിയ അഞ്ചു സുന്ദരികൾ എന്ന സിനിമയിലെ കഥാപാത്രമാണ് അനിഘയെ ഏറെ ശ്രദ്ധേയമാക്കിയത്.

നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ ബാലതാരമായി എത്തിയ അനിഘ ഇന്ന് മലയാളവും കടന്ന് തെന്നിന്ത്യയിലെ മറ്റ് ഭാഷകളിലും തിളങ്ങി നിൽക്കുകയാണ്. മെഗാസാറ്റാർ മമ്മൂട്ടിയും തല അജിത്തും ഉൾപ്പടെ തെന്നിന്ത്യയിലെ ഒട്ടുമിക്ക സൂപ്പർ താരങ്ങളുടെയും ചിത്രങ്ങളിലും അനിഖ വേഷമിട്ടിട്ടുണ്ട്.

Advertisements

സോഷ്യൽ മീഡിയകളിലും ഏറെ സജീവമായ അനിഖ തന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളും ഒക്കെ പങ്കുവെച്ച് നടി രംഗത്ത് എത്താറുണ്ട്. എന്നാൽ ഇപ്പോൾ വസത്രത്തിന്റെ പേരിൽ സൈബർ ലോകത്ത് നിന്നും വരുന്ന മോശം കമന്റുകൾ താൻ ശ്രദ്ധിക്കാറില്ലെന്ന് തുറന്നുപറഞ്ഞ് രംഗത്തെത്തിരിക്കയുകയാണ് താരം.

Also Read
വിവാഹത്തെക്കുറിച്ചുള്ള റിമ കല്ലിങ്കലിന്റെയുടെ തുറന്നുപറച്ചിൽ വൈറലാകുന്നു

അനിഖയുടെ വാക്കുകൾ ഇങ്ങനെ:

വസ്ത്രം വാങ്ങുമ്പോൾ പ്രത്യേകമായി ശ്രദ്ധിക്കുന്നത് ഫിറ്റിങ് പെർഫെക്ട് ആയിരിക്കണമെന്നതാണ്. ഒരുപാട് അയഞ്ഞ് കിടക്കുന്ന വസ്ത്രങ്ങൾ ഇഷ്ടമല്ല. വസ്ത്രങ്ങളുടെ ക്വാളിറ്റി നോക്കാറുണ്ട്. ചില ബ്രാൻഡുകളോട് പ്രത്യേക ഇഷ്ടമുണ്ട്. ഓൺലൈനായും ഷോപ്പിങ് നടത്തും. വസ്ത്രങ്ങളെല്ലാം തിരഞ്ഞെടുക്കുന്നത് ഞാൻ തന്നെയാണ്.

ചെറുപ്പത്തിൽ എല്ലാം അമ്മയായിരുന്നു എനിക്ക് വാങ്ങി തന്നത്. എനിക്ക് ചേരുമെന്ന് അമ്മയ്ക്ക് തോന്നുന്നത് വാങ്ങുമായിരുന്നു. പക്ഷേ ഇപ്പോൾ എനിക്ക് എന്റേതായ അഭിപ്രായമുണ്ട്. അമ്മയോട് സെലക്ഷൻ നന്നായോ എന്ന് ചോദിക്കും. അവസാനം എനിക്ക് ഇഷ്ടപ്പെടുന്നതേ വാങ്ങാറുള്ളു. ഏറ്റവും ഇഷ്ടമുള്ള നിറം കറുപ്പാണ്. ഡ്രസ് വാങ്ങാൻ പോകുമ്പോൾ അവസാനം എപ്പോഴും കറുപ്പിൽ ചെന്ന് നിൽക്കും.

കറുപ്പ് എല്ലാവർക്കും ചേരുന്ന നിറമായാണ് എനിക്ക് തോന്നിയിട്ടുള്ളത്. എന്റെ വാഡ്രോബിൽ എല്ലാ നിറങ്ങളിലുമുള്ള ഡ്രസുകളുണ്ട്. ഫാഷനോട് വളരെയധികം താൽപര്യമുള്ള ആളാണ് ഞാൻ. അതുകൊണ്ട് തന്നെ ട്രെൻഡ് എന്താണെന്ന് നോക്കാറുണ്ട്. ഡ്രസ് മാത്രമല്ല മേക്കപ്പ് മുടിയിൽ വരുന്ന പരിഷ്‌കാരങ്ങൾ എല്ലാം ശ്രദ്ധിക്കും. പുതിയ ട്രെൻഡുകൾ അതുപോലെ തന്നെ പരീക്ഷിക്കാറില്ല.

Also Read
ഇപ്പോൾ കാലം മാറിയപ്പോൾ അതിനു മാറ്റം വന്നിരിക്കുന്നു, എത്ര കോടികൾ തരാമെന്ന് പറഞ്ഞാലും അത്തരത്തിൽ അഭിനയിക്കാൻ തനിക്ക് താൽപര്യമില്ലെന്ന് രമ്യ നമ്പീശൻ

പകരം അതിൽ എന്റെ സ്വന്തം ചോയ്‌സ് കൂടി ഉൾപ്പെടുത്തി ആണ് ഉപയോഗിക്കുക. സൈബർ അറ്റാക്കുകളൊന്നും ഞാൻ ശ്രദ്ധിക്കാറില്ല. മോശം കമന്റുകൾക്ക് പിറകേ പോയാൽ അതിനെ നേരം കാണൂ. ഒന്നും ഞാൻ മനസിലേക്ക് എടുക്കാറില്ല. നമ്മൾ എത്ര നന്നായി പെരുമാറിയാലും എല്ലാം മോശമായി എടുക്കുന്ന ചിലരുണ്ട്. എന്റെ ലോകത്ത് എന്റെ ഇഷ്ടങ്ങളിൽ മുഴുകി ജീവിക്കുന്ന ഒരാളാണ് ഞാൻ.

മറ്റുള്ളവർ എന്ത് പറയുന്നു എന്ന് നോക്കി എന്റെ സമാധാനം കളയാൻ താൽപര്യമില്ല. ചില കമന്റുകൾ ഞാൻ ജോക്ക് ആയി എടുക്കാറുണ്ട്. ചിലത് ഞാൻ തന്നെ ഷെയർ ചെയ്യും. എന്റെ സുഹൃത്തുക്കളോട് പറഞ്ഞ് ചിരിക്കും. ഫിറ്റ്‌നെസ് നിലനിർത്താൻ പ്രത്യേകിച്ച് ഒന്നും ചെയ്യാറില്ല. പൊതുവേ മടിയാണ്. പിന്നെ പ്ലസ് ടുവിൽ ആയത് കൊണ്ട് ഒരുപാട് പഠിക്കാനുണ്ട്.

Also Read
അദ്ദേഹം ഒരേ സമയത്ത് രണ്ടു പേരെയും പ്രണയിച്ചിരുന്നു, എനിക്കത് ഒരിക്കലും വിശ്വസിക്കാൻ കഴിഞ്ഞിരുന്നില്ല! അക്ഷയ് കുമാറിനെ കുറിച്ച് ശില്പ ഷെട്ടി പറഞ്ഞ വാക്കുകൾ

ഒപ്പം ഷൂട്ടിന്റെ തിരക്കും കാണും. അതുകൊണ്ട് വർക്കൗട്ട് ചെയ്യാനൊന്നും സമയം കിട്ടാറില്ല. അതേ കുറിച്ചൊന്നും ഇതുവരെ ആലോചിച്ചിട്ടില്ല. ഭക്ഷണം വളരെ നിയന്ത്രിച്ചാണ് കഴിക്കുക. ചോറിന്റെയും ചപ്പാത്തിയുടെയും അളവ് കുറച്ചിട്ട് പച്ചക്കറികളാണ് കൂടുതൽ കഴിക്കുന്നതെന്നും അനിഖ വെളിപ്പെടുത്തുന്നു.

Advertisement