വിവാഹത്തെക്കുറിച്ചുള്ള റിമ കല്ലിങ്കലിന്റെയുടെ തുറന്നുപറച്ചിൽ വൈറലാകുന്നു

64

ഏവർക്കും പ്രിയപ്പെട്ട അഭിനേത്രിയാണ് റിമ കല്ലിങ്കൽ. സ്‌ക്രീനിലെ പോലെ തന്നെ ജീവിതത്തിലും ബോൾഡാണ് റിമ. പല സന്ദർഭങ്ങളിലും താരം അത് തെളിയിച്ചിട്ടുമുണ്ട്. സ്വന്തം നിലപാടുകൾ കൃത്യമായി ഉറച്ച ശബ്ദത്തോടെ തുറന്നുപറയാറുണ്ട് റിമ.

Read More

Advertisements

ബ്രോ ഡാഡിയുടെ ചിത്രീകരണം തുടങ്ങി ; പൃഥ്വിരാജിന്റെയും കല്യാണിയുടെയും സ്‌റ്റൈലൻ ലുക്ക് സോഷ്യൽമീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നു

വിവാഹത്തെക്കുറിച്ചുള്ള തുറന്നുപറച്ചിൽ വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോൾ. ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിനിടയിലായിരുന്നു താരം വിവാഹത്തെക്കുറിച്ചുള്ള നിലപാട് വ്യക്തമാക്കിയത്.

മതവും സ്വർണ്ണവുമൊന്നും തന്റെ വിവാഹത്തിന് വിഷയമായിരുന്നില്ലെന്ന് റിമ പറയുന്നു. കോളേജിൽ പഠിക്കുന്ന സമയത്തായിരുന്നു സ്വന്തമായി പണം സമ്പാദിച്ച് തുടങ്ങിയത്. സ്വന്തം ആവശ്യങ്ങൾക്കുള്ള പണം സ്വന്തമായിത്തന്നെ കണ്ടെത്തണമെന്ന ആഗ്രഹം അന്നേയുണ്ടായിരുന്നു. വിവാഹത്തിലും അത് തന്നെയായിരുന്നു ആഗ്രഹിച്ചത്. തനിക്ക് വേണ്ടതെല്ലാം തന്നവരാണ് അച്ഛനും അമ്മയുമെന്നും റിമ പറയുന്നു.

Read More

ജന്മം കൊണ്ടല്ല, കർമ്മം കൊണ്ടാണ് ഒരാൾ അച്ഛനും മകനും ആവുന്നത്! അവനെ ജനിപ്പിച്ചവൻ എന്ന് അവകാശപ്പെടുന്നയാൾ വർഷങ്ങൾക്ക് ശേഷം മകനെ വേണമെന്ന ആശ്യവുമായി വന്നിരിക്കുന്നു ; ഹൃദയം തൊടുന്ന കുറിപ്പ്

മാതാപിതാക്കളുടെ അനുഭവങ്ങളും ജീവിതവുമാണ് റിമയേയും സ്വാധീനിച്ചത്. വിവാഹം ലളിതമായി സ്വയം നടത്താമെന്നും അവരുടെ സാന്നിധ്യം ഉണ്ടാവണമെന്നുമായിരുന്നു ആഗ്രഹിച്ചത്. ഭംഗിക്കായി വിവാഹത്തിന് ആഭരണങ്ങൾ ഉപയോഗിക്കുന്നതിൽ കുഴപ്പമില്ല. എന്നാൽ താങ്ങാനാവാത്ത വിധം ഭാരമായി ആഭരണങ്ങൾ അണിയുന്നതിനോട് യോജിപ്പില്ലെന്നും നടി പറയുന്നു.

8 വർഷം മുൻപായിരുന്നു ആഷിഖ് അബുവും റിമയും വിവാഹിതരായത്. ആഡംബരങ്ങളൊന്നുമില്ലാതെ തികച്ചും ലളിതമായിരുന്നു ഇവരുടെ വിവാഹം. വിവാഹ ശേഷവും അഭിനയ രംഗത്ത് സജീവമാണ് റിമ കല്ലിങ്കൽ. അഭിനയം പോലെ തന്നെ നൃത്തത്തിലും സജീവമാണ് താരം.

Advertisement