”കരയുന്ന കുട്ടിയെ ഒന്ന് എടുക്കാൻ പോലും താത്പര്യം കാണിക്കാത്ത ഈ പെൺകുട്ടി എന്ത് സിനിമയാണ് ഉണ്ടാക്കുന്നത്”? സാറാസിനെ കുറിച്ചുള്ള ഹരീഷ് പേരടിയുടെ ചോദ്യം ചർച്ചയാവുന്നു

65

സമൂഹമാധ്യമങ്ങളിൽ എന്നും തന്റെ നിലപാടുകൾ കൊണ്ട് ചർച്ചയാകുന്ന മലയാള സിനിമാ നടനാണ് ഹരീഷ് പേരടി. തന്റെ നിലപാടുകൾ ആരുടെ മുമ്പിലും ഒട്ടും മടികൂടാതെ തുറന്നുപറയുന്ന അപൂർവം ചില മലയാള നടന്മാരിൽ ഒരാളാണ് അദ്ദേഹം. അതുകൊണ്ടുതന്നെ അദ്ദേഹത്തിന് വിമർശകരും ധാരാളമാണ്.

ഇപ്പോൾ ഹരീഷ് പേരടിയുടെ സാറാസിനെ കുറിച്ചുള്ള പോസ്റ്റ് ആണ് സമൂഹമാധ്യമങ്ങളിൽ ചർച്ചയായി നിൽക്കുന്നത്. ഒരു സിനിമയുടെ കഥയെ തന്നെ അദ്ദേഹം ചോദ്യം ചെയ്തിരിക്കുകയാണ്്. സിനിമകൾ സാമൂഹിക പ്രതിബദ്ധത ഉള്ളതാകണം എന്ന കാഴ്ചപ്പാടിൽ ഉറച്ചു നിൽക്കുന്ന വ്യക്തി ആയതുകൊണ്ട് തന്നെ ചില സിനിമകൾക്കെതിരെ അദ്ദേഹം പ്രതികരിക്കാറുണ്ട്.

Advertisements

Read More

വിവാഹത്തെക്കുറിച്ചുള്ള റിമ കല്ലിങ്കലിന്റെയുടെ തുറന്നുപറച്ചിൽ വൈറലാകുന്നു

ഇപ്പോൾ ഹരീഷ് പേരടി പ്രതികരിച്ചിരിക്കുന്നത് കുറച്ചു ദിവസങ്ങൾക്കു മുമ്പ് ഓൺലൈൻ ഫ്‌ലാറ്റ്‌ഫോമിൽ റിലീസ് ചെയ്ത സൂപ്പർ ഹിറ്റ് മലയാള സിനിമയായ സാറാസ് നെതിരെയാണ്. ഈ സിനിമയുടെ ആശയം സോഷ്യൽ മീഡിയയിൽ ഒരുപാട് ചർച്ച ചെയ്യപ്പെട്ട വിഷയമാണ്. സ്ത്രീ ശാക്തീകരണം ആണ് ഈ സിനിമ കൊണ്ട് ഉദ്ദേശിച്ചത് എന്ന് വ്യക്തം.

പക്ഷേ ആ സിനിമയിലെ ഒരു രംഗത്തിന് എതിരെയാണ് ഹരീഷ് പേരടി ശ്രദ്ധിച്ചത്. ഈ സിനിമയിൽ നായിക വേഷം കൈകാര്യം ചെയ്ത അന്ന ബെൻ തന്റെ അടുത്തുള്ള കരയുന്ന കുട്ടിയെ എടുക്കാത്ത ഒരു രംഗമുണ്ട്. ആ രംഗത്തെ പരാമർശിച്ചു കൊണ്ടാണ് പേരടി വിമർശിച്ചത്.

” കരയുന്ന കുട്ടിയെ എടുക്കാൻ പോലും താൽപര്യമില്ലാത്ത ഈ പെൺകുട്ടി എന്ത് സിനിമയാണ് ഉണ്ടാക്കുന്നത്”? എന്ന മഹത്തരമായ ചോദ്യമാണ് പേരടി ഉന്നയിച്ചിരിക്കുന്നത്. ഇതിനെതിരെയും ഒരുപാടു പേർ രംഗത്തുവന്നു. പലരും സിനിമയെ സപ്പോർട്ട് ചെയ്ത് ഹരീഷ് പേരാടിയെ വിമർശിച്ചുകൊണ്ടാണ് കമന്റ് രേഖപ്പെടുത്തിയത്. ഏതായാലും അദ്ദേഹത്തിന്റെ പ്രസ്താവന സമൂഹമാധ്യമങ്ങളിൽ ചർച്ചാവിഷയമായി മാറിയിട്ടുണ്ട്.

Read More

കല്ല്യാണത്തിന് പെണ്ണെത്തിയത് എസ്‌യുവിയുടെ ബോണറ്റിലിരുന്ന് ; പുലിവാല് പിടിച്ച് പെണ്ണ് വീട്ടുക്കാർ – വീഡിയോ കാണാം

ഹരീഷ് പേരടി യുടെ ഫേസ്ബുക് കുറിപ്പ് :

കല്യാണം എന്ന Establishment നോട് യോജിക്കാതെ തന്നെ ഒരു സ്ത്രിക്ക് അവൾക്ക് തോന്നുന്ന സമയത്ത് ശാസ്ത്രിയമായി..അവൾ അറിയാത്ത, ജീവിതത്തിൽ ഒരിക്കലും കാണാനും സാധ്യതയില്ലാത്ത, ഏതോ ഒരു പുരുഷന്റെ ബിജം സ്വീകരിച്ച് ഗർഭണിയാകാൻ സ്വാതന്ത്ര്യമുള്ള ഒരു ജനാധിപത്യ രാഷ്ട്രത്തിലാണ് നമ്മൾ ജീവിക്കുന്നത്…എനിക്ക് പ്രസവിക്കണ്ടാ എന്ന് ആവർത്തിച്ച് പറയുന്ന ഒരു പെൺകുട്ടിയെ പിന്നെയും കല്യാണം,കുടുംബം തുടങ്ങിയ വ്യവസ്ഥാപിത സബ്രദായങ്ങൾക്കിടയിൽ പൂട്ടിയിട്ട് സിനിമയുണ്ടാക്കുമ്പോൾ ജയിലിൽ സ്വാതന്ത്രത്തിനെ കുറിച്ച് നല്ല കവിത എഴുതിയ തടവുകാരന് സമ്മാനം കൊടുക്കുന്നതുപോലെ തോന്നി..കരയുന്ന കുട്ടിയെ ഒന്ന് എടുക്കാൻ പോലും താത്പര്യം കാണിക്കാത്ത ഈ പെൺകുട്ടി എന്ത് സിനിമയാണ് ഉണ്ടാക്കുന്നത് എന്ന് മനസ്സിലാക്കാനും പറ്റുന്നില്ല..അവൾ കഥ പറയുന്ന സമയത്തൊക്കെ സംഗീതം കൊണ്ട് രംഗങ്ങൾ നിശബ്ദമാക്കപ്പെടുന്നുമുണ്ട്..(ചില സിനിമകളിൽ തെറികൾ പറയുമ്പോൾ mute ചെയ്യുന്നതുപോലെ)..അന്യന്റെ കുട്ടികളും നമ്മുടെ കുട്ടികളാണെന്ന് കരുതി കേരളം 18 കോടി കൊടുത്ത് താലോലിച്ച ഈ സമയത്ത് സ്വന്തം ശരീരത്തിന്റെ രാഷ്ട്രിയം പറയാൻ ഗർഭാവസ്ഥ തടസ്സമാവുന്നത് പുരോഗമനത്തെ ( മുന്നോട്ടുള്ള കുതിപ്പിനെ) കുറിച്ചുള്ള അറിവില്ലായമയാണ്…പൂർണ്ണ ഗർഭിണിയായ പോലീസ് ഓഫീസർ നായകന്റെ മുഖത്തേക്ക് തോക്കുചൂണ്ടി നിൽക്കുന്ന നാലാം സീസൺ കഴിഞ്ഞ് ലോകം മുഴുവൻ money heistന്റെ അഞ്ചാം സീസണു കാത്തിരിക്കുമ്പോൾ ആണ് ഈ സിനിമ..ക്യാമറയേയും സംവിധായകനേയും തട്ടിമാറ്റി കടന്നു പോയ ആദാമിന്റെ വാരിയെല്ലുകൾ ജീവിച്ച സ്ഥലത്ത്,വിപ്ലവം നടത്തിയ സ്ഥലത്ത്,എല്ലാ establishment കളെയും അംഗീകരിച്ച പ്രസവിക്കാൻ താത്പര്യമില്ലാത്ത,എന്നാൽ ഉടനെ പ്രസവിക്കാനും സാധ്യതയുള്ള ഈ രാജകുമാരി..മലയാള സിനിമയുടെ ഒരു രാഷ്ട്രിയ ദൂരെമേയല്ല…നായകന്റെ ലിംഗത്തിന് വിശുദ്ധിയുള്ളതുകൊണ്ട് ചവിട്ടേറ്റുവാങ്ങാൻ ഒരു സഹനടന്റെ ലിംഗവും …മനോഹരമായ tail end…

 

 

Advertisement