കല്ല്യാണത്തിന് പെണ്ണെത്തിയത് എസ്‌യുവിയുടെ ബോണറ്റിലിരുന്ന് ; പുലിവാല് പിടിച്ച് പെണ്ണ് വീട്ടുക്കാർ – വീഡിയോ കാണാം

98

വിവാഹം അടിപ്പൊളിയാക്കാൻ ഏതു പരീക്ഷണത്തിനും ഒരുക്കമാണ് ഇപ്പോഴത്തെ ജെനറേഷൻ. ഫോട്ടോഷൂട്ടുകളുടെ കാലമാണിത്. വേറിട്ട പരീക്ഷണങ്ങളും വർണാഭമായ ചടങ്ങുകളുമൊക്കെയായി കല്യാണത്തിന് ഇന്നത്തെക്കാലത്ത് ഉത്സവത്തിന്റെ പ്രതീതിയാണ്.

തന്റെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ ദിവസം എന്തെങ്കിലും പ്രത്യേകത ഉള്ളതാക്കാനുള്ള ഒരു കല്യാണപ്പെണ്ണിന്റെ മോഹം നിയമക്കുരുക്കിൽ അവസാനിച്ചിരിക്കുകയാണ്.

Advertisements

Read More

കല്യാണം കഴിഞ്ഞ ആദ്യ ദിവസങ്ങളിൽ തന്നെ പുതിയ ഫ്‌ളാറ്റിലേക്ക് മാറിയ മൃദുല വിജയ് ഭർത്താവിന് ഒപ്പം ആദ്യ യാത്ര പോയത് എവിടേക്കാണെന്ന് അറിയാവോ

മഹാരാഷ്ട്രയിലാണ് ഈ സംഭവം നടന്നത്. വിവാഹ ഓഡിറ്റോറിയത്തിലേക്ക് എസ്‌യുവിയുടെ ബോണറ്റിൽ ഇരുന്ന് യാത്ര ചെയ്ത വീഡിയോ വൈറലായതോടെയാണ് യുവതിയും ബന്ധുക്കളും പുലിവാൽ പിടിച്ചത്.

ട്രാഫിക് നിയമം തെറ്റിച്ച വധുവിനെതിരേയും ബന്ധുക്കൾക്കെതിരെയും കേസെടുത്തിരിക്കുകയാണ് പൊലീസ്. സ്വന്തം ഗൃഹത്തിൽ നിന്ന് വിവാഹം നടക്കുന്ന ഓഡിറ്റോറിയത്തിലേയ്ക്കുള്ള യാത്രയ്ക്കിടെയാണ് വധു ബോണറ്റിൽ ഇരുന്നത്.

Read More

താൻ ജീവിതത്തിൽ എടുത്ത എറ്റവും മികച്ച തീരുമാനം അറിയിച്ച് മഞ്ജിമ മോഹൻ, കൈയ്യടിച്ച് ആരാധകർ

കുറച്ചു ദൂരമേ ബോണറ്റിൽ ഇരുന്ന് വധു യാത്ര ചെയ്തിട്ടുള്ളൂ, എന്നാൽ നിയമലംഘനം നടത്തിയ വിഡിയോ വൈറലായതിനെ തുടർന്ന് പൊലീസ് നടപടി എടുക്കുകയായിരുന്നു. ട്രാഫിക് നിയമം തെറ്റിച്ചതിനും അപകടകരമായി വാഹനമോടിച്ചതിനും ഉദ്യോസ്ഥരുടെ നിർദ്ദേശങ്ങൾ പാലിക്കാത്തതിനും പ്രോട്ടോകോൾ തെറ്റിച്ചതിനും വിവിധ വകുപ്പുകൾ ചുമത്തി യുവതിക്കും ബന്ധുക്കൾക്കുമെതിരെ കേസ് ചാർജ് ചെയ്തിരിക്കുകയാപ്പോൾ.

Advertisement