താൻ ജീവിതത്തിൽ എടുത്ത എറ്റവും മികച്ച തീരുമാനം അറിയിച്ച് മഞ്ജിമ മോഹൻ, കൈയ്യടിച്ച് ആരാധകർ

32

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി നായകനായ കളിയൂഞ്ഞാൽ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് ബാലതാരമായി എത്തിയ താരമാണ് മഞ്ജിമ മോഹൻ. പ്രശസ്ത ഛായാഗ്രാഹകൻ വിപിൻ മോഹന്റെയും കലാമണ്ഡലം ഗിരിജയുടേയും മകളായ മഞ്ജിമ ഇപ്പോൾ ആരാധകർക്ക് ക്ക് ഏറെ ഇഷ്ടമുള്ള നായക നടിയാണ്.

കളിയൂഞ്ഞാലിന് ശേഷം മയിൽപീലിക്കാവ്, സാഫല്യം, പ്രിയം, തെങ്കാശിപട്ടണം, മധുരനൊമ്പരക്കാറ്റ്, സുന്ദരപുരുഷൻ, താണ്ഡവം എന്നീ ചിത്രങ്ങളിലും താരം ബാലതാരമായി മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു.
പിന്നീട് മലയാളത്തിന്റെ യുവനനടൻ നിവിൻ പോളി നായകനായ ഒരു വടക്കൻ സെൽഫിയിലൂടെ മലയാളത്തിൽ നായികയായി മഞ്ജിമ അരങ്ങേറി. തുടർന്ന് തമിഴ്, തെലുങ്ക് ഭാഷകളിലും തിളങ്ങിയിരുന്നു നടി.

Advertisements

Also Read
കസ്തൂരിമാനിന് ശേഷം വീണ്ടും ഒന്നിച്ച് ജീവയും കാവ്യയും, വീഡിയോ വൈറൽ, തുള്ളിച്ചാടി ആരാധകർ

അതിന് ശേഷം മിഖായേൽ എന്ന ചിത്രത്തിലും നിവിൻ പോളിയുടെ നായികയായി. തമിഴിലെ ക്ലാസ്സിക് സംവിധായകൻ ഗൗതം മേനോന്റെ അച്ചം യെൻപത് മടമയടായിലൂടെ തമിഴിൽ അരങ്ങേറി. വിഷ്ണു വിശാലിന്റെ എഫ്‌ഐആറിലും വിജയ് സേതുപതിയുടെ തുഗ്ലക് ദർബാറിലും അഭിനയിച്ച മഞ്ജിമ ഗൗതം കാർത്തിക് നായകനായ ദേവരാട്ടത്തിലാണ് ഒടുവിൽ അഭിനയിച്ചത്.

അഭിനയ പ്രാധാന്യമുളള വേഷങ്ങളിലാണ് മഞ്ജിമ കൂടുതൽ സിനിമകളിലും അഭിനയിച്ചത്. സോഷ്യൽ മീഡിയയിൽ ആക്ടീവാകാറുളള താരം തന്റെ എറ്റവും പുതിയ വിശേഷങ്ങളെല്ലാം പങ്കുവെക്കാറുണ്ട്. അതേസമയം താൻ ഇതുവരെ എടുത്തതിൽ എറ്റവും മികച്ച തീരുമാനത്തെ കുറിച്ച് പറഞ്ഞ് എത്തിയിരിക്കുകയാണ് താരം. യോഗ ചെയ്യുന്ന ചിത്രങ്ങൾ ഇൻസ്റ്റഗ്രാം പേജിൽ പോസ്റ്റ് ചെയ്താണ് മഞ്ജിമ മോഹൻ എത്തിയത്.

കഴിഞ്ഞ ഒരു മാസമായി താര മാഡത്തിന്റെ കീഴിൽ യോഗ പരീശീലിക്കുകയാണെന്ന് നടി കുറിച്ചു. ഞാൻ ഇതുവരെ എടുത്തതിൽ എറ്റവും മികച്ച തീരമുമാനമാണ് ഇത്. യോഗ ശരീര ഭാരം കുറയ്ക്കുന്നത് മാത്രമല്ല, ജീവിതത്തിലേക്കുളള വഴി കൂടെയാണ്. ആസനങ്ങളും മെഡിറ്റേഷനും മാത്രമല്ല, അതിലൊക്കെ ഒരുപാട് കാര്യങ്ങൾ നമ്മളെ പഠിപ്പിക്കുന്നുണ്ട്.

Also Read
സ്വകാര്യ ജീവിതം എല്ലാം പുറത്തായി, എനിക്ക് സ്വന്തമായി ഒന്നും ഇല്ലെന്ന തിരിച്ചറിവ് ഉണ്ടായി: തുറന്നു പറഞ്ഞ് അമല പോൾ

ഓരോ ദിവസവും കൂടുതൽ മെച്ചപ്പെട്ട രീതിയിൽ യോഗ ചെയ്യാൻ പ്രേരിപ്പിക്കുന്ന ടീച്ചർക്ക് നന്ദി എന്നാണ് മഞ്ജിമ കുറിച്ചിരിക്കുന്നത്. അതേ സമയം തടി കൂടിയതിന്റെ പേരിൽ സിനിമകളിൽ നിന്നും ഒഴിവാക്കപ്പെട്ടിട്ട് ഉണ്ടന്ന് മഞ്ജിമ മുൻപ് പറഞ്ഞിട്ടുണ്ട്. നടിക്ക് സിനിമകൾ കുറയാൻ കാരണം ഇതാണെന്നുംഅഭ്യൂഹങ്ങൾ വന്നിരുന്നു.

അതേ സമയം യോഗ ചെയയ്ത് ശരീരഭാരം കുറയ്ക്കാനുള്ള താരത്തിന് ശ്രമത്തിന് പിന്തുണയുമായി ആരാധകരും എത്തിയിട്ടുണ്ട്. നിരവധി പേരാണ് ഇത് നല്ല തീരമാനം ആണെന്നും മറ്റുമിള്ള കന്റുകളുമായി എത്തുന്നത്.

Advertisement