Home Entertainment

സാന്ത്വനത്തിലെ ‘ഹരി’ ഗിരീഷ് നമ്പ്യാരെ വലിച്ച് വാരി ഒട്ടിച്ച് നടി ഷഫ്‌ന, വീഡിയോ വൈറൽ

113

സൂപ്പർഹിറ്റായി മുന്നേറുന്ന മലയാളി മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് ഏഷ്യനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന സാന്ത്വനം എന്ന സീരിയൽ. തമിഴിലെ പാണ്ഡ്യൻ സ്റ്റോഴ്‌സ് എന്ന മെഗാ ഹിറ്റ് പരമ്പരയുടെ മലയാളം പതിപ്പാണ് സാന്ത്വനം.

നടി ചിപ്പിയും ഭർത്താവും ചേർന്ന് നിർമ്മിച്ച, 2020 സെപ്റ്റംബർ 21 ന് ആരംഭിച്ച സീരിയൽ മികച്ച പ്രേക്ഷക സ്വീകാര്യത നേടി മുന്നേറുകയാണ്. സാധാരണ കണ്ടുവരുന്ന പരമ്പരകളിൽ നിന്ന് വ്യത്യസ്തമായിട്ടാണ് സാന്ത്വനം ഒരുക്കിയിരിക്കുന്നത്. സീരിയലിനെ പോലെ തന്നെ ഇതിലെ താരങ്ങളും പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാണ്.

Advertisements

Also Read
മൂന്നു കൊല്ലത്തോളം ഞാൻ അഭിനയിച്ച സിനിമകൾ എല്ലാം നിലം തൊടാതെ പൊട്ടി, പക്ഷേ ജാതകം തെളിഞ്ഞത് ഇങ്ങനെ: വെളിപ്പെടുത്തലുമായി സംവൃതാ സുനിൽ

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് സാന്ത്വനത്തിലെ ശിവനെ അവതരിപ്പിക്കുന്ന സജിൻ ടിപിയുടെ ഭാര്യയായ നടി ഷഫ്‌നയും സാന്ത്വനം സീരിയലിൽ ഹരി എന്ന കഥപാത്രത്തെ അവതരിപ്പിക്കുന്ന ഗിരീഷ് നമ്പ്യാരുടേയും ഒരു രസകരമായ ഡബ്‌സ്മാഷ് വീഡിയോയാണ്. ഗിരീഷും ഷഫ്‌നയും ഇതിന് മുൻപ് ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.

ആ സീരിയലിലെ ലൊക്കേഷിൽ വെച്ചെടുത്ത വീഡിയോ ാണിത്. സാന്ത്വനം സീരിയലിന്റെ ഫാൻസ് പേജിലൂടെയാണ് വീഡിയോ പുറത്ത് വന്നിരിക്കുന്നത്. ദേഷ്യം വരുന്നുണ്ടോ എങ്കിൽ തല്ലടാ എന്നുള്ള സിനിമ ഡയലോഗാണ് ഇരുവരും ചേർന്ന് അവതരിപ്പിക്കുന്നത്.

രസകരമായ കമന്റുകളാണ് ഇവരുടെ വീഡിയോയ്ക്ക് ലഭിക്കുന്നത്. സാന്ത്വനത്തിൽ സജിന്റെ സഹോദരൻ ആയിട്ടാണ് ഗിരീഷ് എത്തുന്നത്. പ്രേക്ഷകരുടെ പ്രിയപ്പെട്ട സഹോദരന്മാരാണ് ഇവർ. ഹരിയുടേയും ശിവന്റേയും കോമ്പോയ്ക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. ഷഫ്‌നയുടെ അടുത്ത സുഹൃത്താണ് ഗിരീഷ്.

Also Read
കസ്തൂരിമാനിന് ശേഷം വീണ്ടും ഒന്നിച്ച് ജീവയും കാവ്യയും, വീഡിയോ വൈറൽ, തുള്ളിച്ചാടി ആരാധകർ

നേരത്തെ നടിക്ക് പിറന്നാൾ ആശംസയുമായി ഗിരീഷ് എത്തിയിരുന്നു. ഒന്നിച്ച അഭിനയിക്കുമ്പോഴുള്ള ചിത്രം പങ്കുവെച്ച് കൊണ്ടാണ് പിറന്നാൾ ആശംസ നേർന്നത്. പ്രിയങ്കരി എന്ന പരമ്പരയിലാണ് ഷഫ്‌ന ഇപ്പോൾ അഭിനയിക്കുന്നത്.

Advertisement