കല്യാണം കഴിഞ്ഞ ആദ്യ ദിവസങ്ങളിൽ തന്നെ പുതിയ ഫ്‌ളാറ്റിലേക്ക് മാറിയ മൃദുല വിജയ് ഭർത്താവിന് ഒപ്പം ആദ്യ യാത്ര പോയത് എവിടേക്കാണെന്ന് അറിയാവോ

113

വ്യത്യസ്തമായ പരമ്പകരകളിലെ മിന്നുന്ന വേഷങ്ങളിലൂടെ മലയാളി മിനിസ്‌ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളായി മാറിയ നടൻ യുവ കൃഷ്ണയും നടി മൃദുല വിജയിയും ഒന്നിച്ച് തങ്ങളുടെ ദാമ്പത്യ ജീവിതം ആരംഭിച്ചിരിക്കുകയാണ്. മഞ്ഞിൽവിരിഞ്ഞ പൂവിലൂടെ വലിയ ജനപ്രീതി നേടി എടുത്ത നടനാണ് യുവ കൃഷ്ണ. പൂക്കാലം വരവായ് സീരിയലിലെ നായികയുമാണ് മൃദുല വിജയ്.

സീരിയൽ രംഗത്ത് ഉള്ളവരായത് കൊണ്ട് ഇരുവരുടേതും ലവ് മ്യാരേജ് ആണെന്ന് പലരും കരുതി യെങ്കിലും പക്കാ അറേഞ്ചഡ് മ്യാരേജ് ആയിരുന്നു. ജൂലൈ എട്ടിന് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലാണ് താരവിവാഹം നടത്തിയത്. മൃദുലയുടെ നാടായ തിരുവനന്തപുരത്ത് വെച്ച് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ചടങ്ങുകൾ നടത്തിയത്.

Advertisements

ആരാധകർക്ക് ഏറെ പ്രിയപ്പെട്ട സീരിയൽ താരങ്ങൾ ആയത് കൊണ്ട് തന്നെ ഇരുവരുടെയും വിവാഹത്തെ കുറിച്ചുള്ള വാർത്തകൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞ് നിൽക്കുകയായിരുന്നു. ഇനിയും അവസാനിച്ചിട്ടില്ല എന്നാണ് ആ തരംഗം താരങ്ങളിടെ പുതിയ ചിത്രങ്ങൾ സൂചിപ്പിക്കുന്നത്. ഇക്കഴിഞ്ഞ ജൂലായ് എട്ടിന് വിവാഹിതരായ ഇരുവരും ആദ്യ ദിവസങ്ങളിൽ തന്നെ ഫ്‌ളാറ്റിലേക്ക് താമസം മാറ്റിയിരുന്നു.

Also Read
സ്വകാര്യ ജീവിതം എല്ലാം പുറത്തായി, എനിക്ക് സ്വന്തമായി ഒന്നും ഇല്ലെന്ന തിരിച്ചറിവ് ഉണ്ടായി: തുറന്നു പറഞ്ഞ് അമല പോൾ

ഇപ്പോൾ ആഗ്രഹിച്ചത് പോലെയുള്ള യാത്രകൾ നടത്തുകയാണ് ഇരുവരും. സോഷ്യൽ മീഡിയയിൽ സജീവമായ താരങ്ങൾ എല്ലാ വിശേഷങ്ങളും ആരാധകർക്കായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോൾ തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ യുവ പങ്കുവെച്ച ചിത്രങ്ങൾ പുറത്ത് വന്നതോടെയാണ് വിവാഹശേഷമുള്ള ഇരുവരുടെയും ആദ്യ യാത്ര എങ്ങോട്ടാണെന്നത് തുടങ്ങിയ കാര്യങ്ങൾ വ്യക്തമായത്.

ഇവരുടെ വിവാഹത്തിനിടയിൽ നിന്നുള്ളതും അല്ലാത്തതുമായ നിരവധി ഫോട്ടോസും വീഡിയോസും സോഷ്യൽ മീഡിയ വഴി പ്രചരിച്ചിരുന്നു. വിവാഹം കഴിഞ്ഞ് ആദ്യ ദിവസങ്ങളിൽ തന്നെ ഇരുവരും പുതിയ ഫ്ളാറ്റിലേക്ക് താമസവും മാറ്റി. മൃദുലയ്ക്കൊപ്പമുള്ള ജീവിതം ഒരുമിച്ച് ആയിരിക്കാനായി യുവ നേരത്തെ ഫ്ളാറ്റ് വാങ്ങിയിരുന്നു. നിലവിളക്ക് പിടിച്ച് വലതുകാൽ വച്ച് പുതിയ വീട്ടിലേക്കും ജീവിതത്തിലേക്കും പ്രവേശിക്കുകയാണെന്ന് പറഞ്ഞ് മൃദുല തന്നെ എത്തി.

Also Read
കസ്തൂരിമാനിന് ശേഷം വീണ്ടും ഒന്നിച്ച് ജീവയും കാവ്യയും, വീഡിയോ വൈറൽ, തുള്ളിച്ചാടി ആരാധകർ

വിവാഹ തിരക്കുകളെല്ലാം കഴിഞ്ഞതോടെ മുൻപ് ആഗ്രഹിച്ച പല യാത്രകൾക്ക് താരങ്ങൾ തുടക്കം കുറിച്ചിരിക്കുകയാണ് നവതാരദമ്പതിമാർ. താരങ്ങളുടെ ആദ്യ യാത്ര ഗുരുവായൂരപ്പന്റെ സന്നിധിയിലേക്ക് ആയിരുന്നു. ഗുരുവായൂർ അമ്പലനടയിൽ നിന്ന് മൃദുലയെ ചേർത്ത് പിടിച്ച് നിൽക്കുന്ന ചിത്രം യുവയാണ് പങ്കുവെച്ചത്. സെറ്റും മുണ്ടും ധരിച്ച് അതീവ സുന്ദരിയായിട്ടാണ് മൃദുല ചിത്രത്തിലുള്ളത്. ഷർട്ടും മുണ്ടുമാണ് ധരിച്ചാണ് യുവ എത്തിയത്.

ദൈവാനുഗ്രഹത്തോടെ പുതിയ തുടക്കം മനോഹരമാവട്ടേ എന്ന കമന്റുമായി ആരാധകരും എത്തി. ഇത് മാത്രമല്ല വീണ്ടും മൃദുലയ്ക്കൊപ്പമുള്ള പ്രിയപ്പെട്ട ചില ചിത്രങ്ങൾ താരം പങ്കുവെച്ചിരിക്കുകയാണ്.കണ്ണിൽ കണ്ണ് നോക്കി നിൽക്കുന്നതും മൃദുലയുടെ നെറ്റിയിൽ ഉമ്മ കൊടുക്കുന്നതുമായ ചിത്രങ്ങളാണ് ഏറ്റവും പുതിയതായി ഇൻസ്റ്റാഗ്രാം പേജുകളിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

നിന്റെ കണ്ണുകൾ എന്നെ വലിച്ചിടുമ്പോൾ പോസ് ചെയ്യാൻ ഞാൻ മറന്ന് പോകുന്നു. എന്നാണ് യുവ ചിത്രങ്ങൾക്ക് അടിക്കുറിപ്പായി കൊടുത്തിരിക്കുന്നത്. എന്റെ ഏട്ടനെന്നും പുതിയ ജീവിതം ആഘോഷിക്കുക ആണെന്നും പറഞ്ഞ് മൃദുലയും എത്തിയിട്ടുണ്ട്. നെറ്റിയിൽ സിന്ദൂരം തൊട്ട് വിവാഹിതയായതിനെ കുറിച്ചാണ് നടി സൂചിപ്പിച്ചത്. അതേ സമയം വിവാഹം കഴിഞ്ഞിട്ട് ഒരാഴ്ച പൂർത്തിയായതിന്റെ ആഘോഷമായിരുന്നു ഇതെന്നാണ് ആരാധകർ കണ്ടുപിടിച്ചത്. മൃദ്വാ എന്ന പേരിൽ ഇരുവർക്കും ഫാൻസ് ക്ലബ്ബും ഉണ്ട്.

Advertisement